കൊലപാതകമടക്കം നിരവധി കേസ്സുകളിലെ പ്രതിയായ കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി അറസ്റ്റിൽ..   ഇരിങ്ങാലക്കുട : കൊലപാതകം അടക്കം നിരവധി കേസ്സുകളിൽ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി കണക്കുംകട വീട്ടിൽ സുരേഷിനെ (50 വയസ്സ് ) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ആളൂർ ഇൻസ്പെക്ടർ കെ.സി രതീഷ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷനുകളിലെ ക്രിമനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ് . 2020 ൽ ബുദ്ധിമാന്ദ്യമുള്ളContinue Reading

മാഹിയിൽ നിന്നുള്ള 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ….   ഇരിങ്ങാലക്കുട: മാഹിയിൽ നിന്നും നിയമവിരുദ്ധമായി കടത്തുകയായിരുന്ന 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ ഇരിങ്ങാലക്കുട എക്‌സൈസ് സംഘത്തിൻ്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മലാപറമ്പ് പാറപ്പുറത്ത് ഡാനിയേൽ (40), കുറ്റിച്ചിറ വലിയകത്ത് സാഹിന (42) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറുംContinue Reading

കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിള കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായിരുന്ന ആനി ആൻ്റണി അന്തരിച്ചു…   ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായ കാട്ടൂർ പള്ളിയ്ക്കടുത്ത് ആലപ്പാട്ട് പാലത്തിങ്കൽ അന്തോണി ഭാര്യ ആനി ആൻ്റണി അന്തരിച്ചു. 70 വയസ്സായിരുന്നു. 1995 -2000 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആനി ആൻ്റണി നാല് തവണ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്സ് കാട്ടൂർContinue Reading

ജീവിതം പ്രതിസന്ധിയിലായതിനെ തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോലിക്ക് 28 ലക്ഷം രൂപ ബാങ്ക് അധികൃതർ കൈമാറി; തീരുമാനം മണിക്കൂറുകൾ നീണ്ട ചർച്ചയെ തുടർന്ന്….   ഇരിങ്ങാലക്കുട : ജീവിതം പ്രതിസന്ധിയിലായി ദയാവധത്തിന് സർക്കാരിനും കോടതിക്കും അപേക്ഷ നൽകിയ കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല വീട്ടിൽ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് ചീഫ്Continue Reading

പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; 15 കോടി രൂപയുടെ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട ഇരിങ്ങാലക്കുട നഗരസഭായോഗം മാറ്റി വച്ചു..   ഇരിങ്ങാലക്കുട : പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട മാറ്റി വച്ചു. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 15 കോടി രൂപ വായ്പ എടുത്ത് നിലവിലെ കോംപ്ലക്സ് പൊളിച്ച് നിർമ്മിക്കുന്ന അത്യാധുനിക ഷോപ്പിംഗ്Continue Reading

ആറ് കോടിയിൽ പരം രൂപയുടെ പദ്ധതികൾക്ക് കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരം…   ഇരിങ്ങാലക്കുട : ആറ് കോടിയിൽ പരം രൂപയുടെ നിർദ്ദേശങ്ങൾക്ക് വികസന സെമിനാർ കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തിൻ്റെ 2024-25 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്Continue Reading

വനിത പഞ്ചായത്ത് അംഗത്തെ അർദ്ധരാത്രിയിൽ ഇൻക്വസ്റ്റിന് കാവൽ നിർത്തിയ കാട്ടൂർ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള മഹിളാസംഘം …   ഇരിങ്ങാലക്കുട : വനിതാ പഞ്ചായത്ത് അംഗത്തെ അർധരാത്രിയിൽ ഇൻക്വസ്റ്റിന് കാവൽ നിറുത്തിയ കാട്ടൂർ എസ് ഐക്കെതിരെ പ്രതിഷേധം. പടിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ കഴിഞ്ഞ 26 ന് ഒരു വീട്ടിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം പോലീസിനെ അറിയിച്ച വാർഡ് മെമ്പർ ജയശ്രീലാലിനാണ് ഈ അനുഭവമുണ്ടായത്.Continue Reading

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ്റെ ധർണ്ണ…   ഇരിങ്ങാലക്കുട : ഇടത് സർക്കാറിനെതിരെ വിമർശനങ്ങളുമായി ഭരണാനുകൂല സംഘടന . പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ആവശ്യപ്പെട്ടു. പെൻഷൻ പ്രായം വർധിപ്പിക്കുക, കുടിശ്ശിക ഡിഎ അനുവദിക്കുക, വിരമിക്കൽ ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് ഫെഡറേഷൻ മേഖലാ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെഎസ്ഇബിContinue Reading

ആടിത്തിമിര്‍ത്ത് വര്‍ണ്ണക്കാവടികള്‍, കണ്ണും മനവും നിറച്ച് ഇരിങ്ങാലക്കുട വിശ്വനാഥപൂരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ..   ഇരിങ്ങാലക്കുട: പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞ ഇരിങ്ങാലക്കുട വിശ്വനാഥപൂരം ക്ഷേത്രത്തില്‍ കാവടി പൂര മഹോത്സവം ആസ്വാദക ഹൃദയത്തെ കീഴടക്കി. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ വര്‍ണപ്പീലിക്കാവടികളും പ്രച്ഛന്നവേഷങ്ങളും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്രസന്നിധിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. ഇതുവരെ അവതരിപ്പിക്കാത്ത ഭംഗിയാര്‍ന്ന പൂക്കാവടികളും ഭസ്മക്കാവടികളുമായാണ് വിവിധ മേഖലകളില്‍നിന്നുള്ള വിഭാഗക്കാര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്.പുല്ലൂര്‍, തുറവന്‍കാട്,Continue Reading

ഠാണ – ചന്തക്കുന്ന് വികസനം;അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾ തുടങ്ങി; 156 ഗുണഭോക്താക്കളിൽ ആദ്യ ദിനം രേഖകൾ സമർപ്പിച്ചത് 72 പേർ ..   ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി നടപടികൾ തുടങ്ങി. സിവിൽസ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഓഫീസിൽ നടത്തിയ അവാർഡ് എൻക്വയറിയിൽ ആകെയുള്ള 156 ഗുണഭോക്താക്കളിൽ 72 പേരാണ് തിങ്കളാഴ്ച മുഴുവൻ രേഖകളും സമർപ്പിച്ചത്. തൃശൂർ എൽ.എ ജനറൽContinue Reading