കല്ലൂപ്പറമ്പിൽ ഷാജി (72) അന്തരിച്ചു.   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാ മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫ് മകൻ ഷാജി (ബാദുഷ ടൈലേഴ്സ്) (72 വയസ്സ് ) അന്തരിച്ചു. ഭാര്യ സൈനബ . മക്കൾ നസ്സറത്ത്, ഷിബി,നിഷ. മരുമക്കൾ ഗഫൂർ, റഫീഖ്, സാജിത്ത് ( എല്ലാവരും ഗൾഫ്) ഖബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ.Continue Reading

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍..   ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഘോഷയാത്ര, സെമിനാറുകൾ, പുഴയോര നടത്തം, പുഴ യാത്ര, അമ്യൂസ്മെൻ്റ് പാർക്ക്, കഥ – കവിതാ സായാഹ്നം , ഫുഡ് ഫെസ്റ്റ് , സെൽഫി പോയിൻ്റ് ,Continue Reading

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6, 7 8 തീയതികളിൽ; നാളെ വൈകീട്ട് കൊടിയേറ്റും…   ഇരിങ്ങാലക്കുട:ടൗണ്‍ അമ്പ് ഫെസ്റ്റിന് നാളെ കൊടിയേറും. വൈകീട്ട് ആറിന് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ . ലാസര്‍ കുറ്റിക്കാടന്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങിൽ കൊടിയേറ്റ് കര്‍മം നടത്തുമെന്ന് ജനറൽ കൺവീനർ ജിക്സൻ മങ്കിടിയാൻ,സെക്രട്ടറി ബെന്നി വിൻസെൻ്റ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടര്‍ന്ന് നാദതാളലയങ്ങളുടെ കലാവിസ്മയം ഉണ്ടായിരിക്കും. ബുധനാഴ്ചContinue Reading

സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ പദ്ധതികൾ ; നിപ്മറിന് 12.5 കോടിയും കേരള ഫീഡ്സിന് 16. 2 കോടി രൂപയും ; കാട്ടൂർ പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടിയും….     ഇരിങ്ങാലക്കുട :2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അനുവദിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.  Continue Reading

ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഇല്ല; താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നുവെന്ന് വിമർശനം; യോഗത്തിൽ നിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി ..   ഇരിങ്ങാലക്കുട : താലൂക്ക് വികസന സമിതി യോഗം പ്രഹസനമാക്കുന്നതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 173 – മത് യോഗമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. 11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം ആരംഭിച്ചത് തന്നെ ഇരുപത് മിനിറ്റ് വൈകിയാണ്.Continue Reading

താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കാൻ തീരുമാനം; സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിക്കും….   തൃശ്ശൂർ : താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട വല്ലച്ചിറയിലെ താമരവളയം ബണ്ട് നിര്‍മ്മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.   ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍,Continue Reading

ഒരു ദിവസം കൊണ്ട് ഒരുകോടിയിൽപരം രൂപ സമാഹരിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് ….. ഇരിങ്ങാലക്കുട : ഒരു ദിവസം കൊണ്ട് ഒരു കോടിയിൽ പരം രൂപ സമാഹരിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് . നിക്ഷേപ സമാഹരണ പദ്ധതിയുടെ ഉദ്ഘാടനവും നിക്ഷേപകർക്കുള്ള എഫ്.ഡി. റസീറ്റ് വിതരണവും അഡ്വക്കേറ്റ് വി.ആർ. സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു.Continue Reading

കരുവന്നൂർ പുഴയിൽ ചാടി മരിച്ചത് ആയുർവേദഡോക്ടർ ; മൃതദേഹം കണ്ടെത്തിയത് രണ്ടര മണിക്കൂറിൻ്റെ തിരച്ചലിന് ഒടുവിൽ.. ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ചിറയ്ക്കൽ കാരോട്ട് വീട്ടിൽ വർഗ്ഗീസ് മകൾ ഗ്രേസി (28) ആണ് മരിച്ചത്. ആയുർവേദ ഡോക്ടറാണ്. തൃശ്ശൂരിൽ ഫ്ലാറ്റിലാണ് താമസം. അവിവാഹിതയാണ്. ജെസ്സി അമ്മയും ക്രിസ്റ്റോ സഹോദരനുമാണ്.വെള്ളിയാഴ്ച ഒരു മണിയോടെയാണ് ഇവർ പുഴയിൽ ചാടിയത്. നാട്ടുകാർ വിവരമറിയച്ചതിനെContinue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 3 ന് ..   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയായി. മുൻ എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ്റെ വികസനഫണ്ടിൽ നിന്നും 2016 ൽ അനുവദിച്ച 50 ലക്ഷവും സ്കൗട്ട്സ് അസോസിയേഷനിൽ നിന്നുള്ള 15 ലക്ഷവും സ്കൗട്ട് അധ്യാപകരിൽ നിന്നുള്ള 3.5 ലക്ഷവുമടക്കംContinue Reading

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഇറ്റാലിയൻ എൻട്രിയായ ” മീ ക്യാപ്റ്റൻ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ..   മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 96-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” മീ ക്യാപ്റ്റൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മികച്ച ഭാവി തേടി ഡാക്കർ എന്ന നഗരത്തിൽ നിന്നുംContinue Reading