മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച; 30 ലക്ഷത്തോളം രൂപ കവർന്നതായി സൂചന; മോഷണ സംഘം എത്തിയത് പുലർച്ചയോടെ കാറിൽ…
മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച; 30 ലക്ഷത്തോളം രൂപ കവർന്നതായി സൂചന; മോഷണ സംഘം എത്തിയത് പുലർച്ചയോടെ കാറിൽ ; അന്തർ സംസ്ഥാന സംഘമെന്ന് പോലീസ് ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച. 30 ലക്ഷത്തിൽ അധികം പണം മോഷ്ടാക്കൾ കവർന്നു പുലർച്ചെ രണ്ടരയോടെ കാറിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയിട്ടുള്ളത്. ഗ്യാസ് കട്ടറിന് സമാനമായContinue Reading
ബ്രിട്ടീഷ് അക്കാദമിയുടെ അംഗീകാരം നേടിയ ” ആഫ്റ്റർ ലവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ…
ബ്രിട്ടീഷ് അക്കാദമിയുടെ അംഗീകാരം നേടിയ ” ആഫ്റ്റർ ലവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ. ഇരിങ്ങാലക്കുട : 2022 ലെ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി അവാർഡ് നേടിയ ” ആഫ്റ്റർ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 27 ന് സ്ക്രീൻ ചെയ്യുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് അയാളുടെ രഹസ്യ കുടുംബത്തെ കണ്ടെത്തുന്ന വിധവയായ മേരി ഹുസൈനാണ് 89 മിനിറ്റുള്ളContinue Reading
പട്ടണത്തിലെ തകർന്ന കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം…
പട്ടണത്തിലെ തകർന്ന കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും അജണ്ടകൾ പാസ്സാക്കുന്ന ഘട്ടത്തിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നും നഗരസഭ ഭരണനേതൃത്വം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഇതിനായി തനത് ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ചിലവഴിക്കും. സണ്ണി സിൽക്സ് റോഡ്, ഫയർ സ്റ്റേഷൻ റോഡ്,Continue Reading
കുടിവെള്ളത്തിനായി മാടായിക്കോണം സ്വദേശിയായ വയോധികൻ്റെ ഒറ്റയാൾ സമരം ; നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ…
കുടിവെള്ളത്തിനായി മാടായിക്കോണം സ്വദേശിയായ വയോധികൻ്റെ ഒറ്റയാൾ സമരം ; നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഇരിങ്ങാലക്കുട : കുടിവെള്ളത്തിനായി മാടായിക്കോണം സ്വദേശിയായ വയോധികൻ്റെ ഒറ്റയാൾ സമരം. മാടായിക്കോണം ചകിരിക്കമ്പനി റോഡിൽ കാരേക്കാട്ടുപറമ്പിൽ മോഹനനാണ് ( 60 വയസ്സ്) കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്ലാക്കാർഡുമായി പ്രതിഷേധസമരം നടത്തിയത്. രണ്ട് മാസമായി വീട്ടിലും അടുത്ത വീടുകളിലും കുടിവെള്ളമില്ലാത്ത സാഹചര്യമാണെന്ന് ഓട്ടോ ഡ്രൈവർ കൂടിയായ മോഹനൻ പറഞ്ഞു. വിഷയം ശ്രദ്ധയിൽContinue Reading
ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം…
ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം; കൗൺസിൽ നടപടികൾ സ്തംഭിച്ചു; പ്രതിപക്ഷമെമ്പറുടെ മോശം പദപ്രയോഗമാണ് ഗ്രൂപ്പ് വിടാൻ കാരണമായതെന്ന് വിശദീകരിച്ച് ഭരണ നേതൃത്വം; ബഹളങ്ങൾക്കിടയിൽ ഭരണകക്ഷി അംഗം നടത്തിയ പരാമർശത്തെ ചൊല്ലിയും പ്രതിഷേധം; പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കും കുത്തിയിരുപ്പ് സമരവും ; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസ്സാക്കി ഭരണപക്ഷം. ഇരിങ്ങാലക്കുട : നഗരസഭ ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ്Continue Reading
ലൈറ്റ്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം…
ലൈറ്റ്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം. ഇരിങ്ങാലക്കുട : ലൈറ്റ് ആൻ്റ് പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് സ്വതന്ത്ര്യക്ഷേമപെൻഷൻ അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസ്സിയേഷൻ ഓഫ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനം. ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സാബു സിContinue Reading
കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ; സെപ്റ്റംബർ 28 ന് വ്യവസായ മന്ത്രി പി രാജീവ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും…
കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ; സെപ്റ്റംബർ 28 ന് വ്യവസായ മന്ത്രി പി രാജീവ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട : കേരളത്തിലെ ക്ഷീര കാർഷിക മേഖലയിലെ സജീവ സാന്നിധ്യമായ കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ. ആറ് പതിറ്റാണ്ടുകൾ പിന്നിട്ട കെഎസ്ഇ ലിമിറ്റഡിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 28 ന് വൈകീട്ട് 4.30 ന് കമ്പനി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ , നിയമ വകുപ്പ് മന്ത്രിContinue Reading
33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു; ഭിന്നശേഷി കുട്ടികളുടെ പരിശീലനത്തിനായി സ്കേറ്റിംഗ് ട്രാക്കും…
33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു; ഭിന്നശേഷി കുട്ടികളുടെ പരിശീലനത്തിനായി സ്കേറ്റിംഗ് ട്രാക്കും ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസനത്തിനും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന് ഐക്യ രാഷ്ട്ര സഭയുടെ പുരസ്കാരം ലഭിച്ചതിൽ മന്ത്രി അഭിനന്ദിച്ചു.33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിന്Continue Reading
മുൻ എം പി കെ മോഹൻദാസിനെ സ്മരിച്ച് പ്രവർത്തകർ ; ജനങ്ങളോടും പാർട്ടിയോടും മരണം വരെ വിശ്വസ്തത പുലർത്തിയ വ്യക്തിയെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ..
മുൻ എം പി കെ മോഹൻദാസിനെ സ്മരിച്ച് പ്രവർത്തകർ ; ജനങ്ങളോടും പാർട്ടിയോടും മരണം വരെ വിശ്വസ്തത പുലർത്തിയ വ്യക്തിയെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട: മുൻ എം പി കെ. മോഹൻദാസിന്റെ രാഷ്ട്രീയ സത്യസന്ധത മാതൃകാപരമായിരുന്നുവെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കെ.മോഹൻദാസിന്റെ ഇരുപത്തിയെട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ.മോഹൻദാസ് അനുസ്മരണസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച ജനപ്രതിനിധി എന്ന പോലെContinue Reading
മുകുന്ദപുരം താലൂക്ക് പട്ടയമേള സെപ്റ്റംബർ 28 ന് ; വിതരണം ചെയ്യുന്നത് 230 ഓളം പട്ടയങ്ങൾ…
മുകുന്ദപുരം താലൂക്ക് പട്ടയമേള സെപ്റ്റംബർ 28 ന് ; വിതരണം ചെയ്യുന്നത് 230 ഓളം പട്ടയങ്ങൾ ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് തല പട്ടയമേള സെപ്റ്റംബർ 28 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. 2.30 ന് നടക്കുന്ന പരിപാടി റവന്യൂ മന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. താലൂക്കിലെ 28 വില്ലേജുകളിൽ നിന്നായി 230 ഓളം പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഇത് സംബന്ധിച്ച് താലൂക്ക് കോൺഫ്രറൻസ്Continue Reading