ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപ്പിടുത്തം; പതിമൂന്ന് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കവാടത്തിന് അടുത്തായി കല്ലേറ്റുംകര – താഴെക്കാട് റോഡിൽ മതിലിനോട് ചേർന്നായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് തീ പിടിച്ചു. രാവിലെ പതിനൊന്നേ കാലോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പതിമൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഉടനെ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിലാണ് തീ കെടുത്തിയത്. തീContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം; ആരവങ്ങൾ ഉയർത്താൻ ആന ചമയങ്ങളൊരുങ്ങി; ഒരുക്കുന്നത് കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവും…   ഇരിങ്ങാലക്കുട: ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കുവാന്‍ ആനച്ചമയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഗജവീരന്‍മാര്‍ക്ക് അണിയാന്‍ സ്വര്‍ണകോലവും വെള്ളിപിടികളോടു കൂടിയുള്ള വെണ്‍ചാമരങ്ങളും തനി തങ്ക നെറ്റിപ്പട്ടങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായിട്ടുള്ളത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച്Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം; ബഹുനില പന്തലും ദീപാലങ്കാരങ്ങളും സമർപ്പിച്ചു; നിർമ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തൽ…   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുൽസവത്തിന് പകിട്ടേകാൻ ഈ വർഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനിൽ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളിൽ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയർന്നിരിക്കുന്നത്. കുട്ടംകുളം ജംഗ്ഷൻ മുതൽ എക്സിബിഷൻ കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവൻമാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുൽസവത്തിൻ്റെContinue Reading

ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ …   ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് മന ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻ ഋഷികേശ് നമ്പൂതിരി കൊടിയേറ്റി. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽContinue Reading

” എൻ്റെ ബൂത്ത് എൻ്റെ അഭിമാനം ” എന്ന സന്ദേശവുമായി യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി യുഡിഎഫ് നേതാക്കൾ സ്വന്തം ബൂത്തുകളിലേക്ക്….   “എന്റെ ബൂത്ത് എന്റെ അഭിമാനം” ; ഇരിങ്ങാലക്കുടയിൽ മുഴുവൻ യു ഡി എഫ് നേതാക്കളും സ്വന്തം ബൂത്തുകളിലേക്ക്..   ഇരിങ്ങാലക്കുട : “എന്റെ ബൂത്ത് എന്റെ അഭിമാനം” എന്ന സന്ദേശവുമായി തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നിയോജക മണ്ഡലത്തിലെContinue Reading

Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; തിരുവുൽസവത്തിന് നാളെ കൊടിയേറും….   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉൽസവം ഏപ്രിൽ 21 ന് കൊടിയേറി മെയ് 1 ന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കുമെന്ന് ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ന് രാത്രി 8.10 നും 8.40Continue Reading

എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കൊട്ടാരക്കര സ്വദേശി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ ; കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തന്നെ പ്രതി നടത്തിയത് 37 ഓളം മോഷണങ്ങൾ എന്ന് പോലീസ്….   ഇരിങ്ങാലക്കുട : എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷിനെ (42 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബർ പതിനെട്ടാംContinue Reading

വലിയപറമ്പിൽ വീട്ടിൽ ജലജ (80 വയസ്സ്) നിര്യാതയായി.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഡോ. വി ജി പവിത്രൻ്റെ ഭാര്യ ജലജ (80 വയസ്സ്) നിര്യാതയായി. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ, ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ്‌ ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് (Continue Reading

താമരക്കഞ്ഞി വഴിപാട് സമയത്ത് അഹിന്ദു പ്രവേശിച്ചതിനെ ചൊല്ലി പരാതി; പുണ്യാഹവും പൂജകളും നടത്തി ശ്രീകൂടൽമാണിക്യ ദേവസ്വം..   ഇരിങ്ങാലക്കുട : അഹിന്ദു പ്രവേശിച്ചതിനെ തുടർന്ന് പൂജകളും പുണ്യാഹവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ക്ഷേത്രം ഊട്ടുപ്പുരയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന താമരക്കഞ്ഞി വഴിപാടിൻ്റെയും പ്രസാദഊട്ടിൻ്റെയും സമയത്ത് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും സംഘവും ഊട്ടുപ്പുരയിൽ എത്തിയിരുന്നു. സ്ഥാനാർഥിയോടൊപ്പം അഹിന്ദുവായ ബിജെപി ടൗൺ കമ്മിറ്റി പ്രസിഡണ്ട് ലിഷോൺ കാട്ട്ള എത്തിയെന്നും ആചാരലംഘനത്തിനും ക്ഷേത്ര പരിശുദ്ധിക്ക്Continue Reading