തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; പടിയൂരിൽ വീട് പൂർണ്ണമായും തകർന്നു..   ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ. പടിയൂർ പഞ്ചായത്തിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു. പടിയൂർ വളവനങ്ങാടി തവളക്കുളത്തിന് അടുത്ത് പരേതനായ വാക്കാട്ട് ശിവരാമൻ്റെ ഭാര്യ ശാരദയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. വീട് അപകടാവസ്ഥയിലാണെന്ന ആശങ്കയെ തുടർന്ന് ശാരദയെ ഇളയ മകളുടെ നേത്യത്വത്തിൽ ശാരദയുടെ മൂത്തContinue Reading

മഴക്കെടുതിദുരിതം ; ഇരിങ്ങാലക്കുട നഗരസഭാ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി….   ഇരിങ്ങാലക്കുട: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ വീഴ്ചകൾ വരുത്തിയെന്നും കൗൺസിലർമാർക്ക് ശുചിത്വ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി. നഗരസഭയുടെ അനാസ്ഥക്കെതിരെ ബിജെപി ടൗൺ, പൊറത്തിശ്ശേരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ് അദ്ധ്യക്ഷതContinue Reading

കനത്ത മഴയില്‍ പടിയൂർ വളവനങ്ങാടിയിൽ കിണര്‍ ഇടിഞ്ഞു…. ഇരിങ്ങാലക്കുട : കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു. പടിയൂര്‍ വളവനങ്ങാടി വൈക്കം ക്ഷേത്രത്തിന് സമീപം കൂനാക്കംപിള്ളി ഇന്ദിരയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞത്. വെള്ളിയാഴ്ച മൂന്നരയോടെയാണ് സംഭവം. വീടിൻ്റെ പുറകിൽ അടുക്കളയോട് ചേർന്നാണ് അഞ്ച് കോൽ താഴ്ചയുള്ള കിണറുള്ളത്. തളിക്കുളം സ്വദേശികളായ മൂന്നംഗ കുടുംബമാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇവരോട് മാറി താമസിക്കാന്‍ വില്ലേജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.Continue Reading

ഓസ്കാർ അവാർഡ് നേടിയ ഉക്രേനിയൻ ഡോക്യുമെൻ്ററി ” ട്വിൻ്റി ഡേയ്സ് ഇൻ മരിയുപോൾ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ…   മികച്ച ഡോക്യുമെൻ്ററിക്കുള്ള 2024 ലെ ഓസ്കാർ ബഹുമതി നേടിയ ഉക്രേനിയൻ ഡോക്യുമെൻ്ററി ” ട്വിൻ്റി ഡേയ്സ് ഇൻ മരിയുപോൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഉക്രേയ്നിലെ റഷ്യൻ അധിനിവേശത്തിൻ്റെ ആദ്യ ആഴ്ചകളിൽ ഉപരോധിക്കപ്പെട്ട മരിയുപോൾ നഗരത്തിൽContinue Reading

അരങ്ങ് 2024; ഇരിങ്ങാലക്കുട സിഡിഎസ് – 2 ജേതാക്കൾ ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍തല കുടുംബശ്രീ ദ്വിദിന കലോൽസവത്തിൽ ഇരിങ്ങാലക്കുട സിഡിഎസ് നമ്പർ രണ്ട് 96 പോയിൻ്റ് നേടി ജേതാക്കളായി. 74 പോയിൻ്റ് നേടി കാട്ടൂർ സിഡിഎസ് രണ്ടാം സ്ഥാനവും 57 പോയിൻ്റ് നേടി കാറളം സിഡിഎസ് മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന കലോത്സവത്തില്‍ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ,Continue Reading

പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കിപ്പനി കേസുകൾ; ജാഗ്രത പാലിക്കാനും മെയ് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡ്രൈ ഡേ ആചരിക്കാനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനം…   ഇരിങ്ങാലക്കുട : പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കി പനി കേസുകൾ. ബസ് സ്റ്റാൻ്റ് പരിസരത്തുള്ള എക്സൈസ് ഓഫീസ്, ഒരു വ്യാപാര സ്ഥാപനം, ഒരു വിദ്യാഭ്യാസ കേന്ദ്രംContinue Reading

കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിച്ചു..   ഇരിങ്ങാലക്കുട : കഥകളി ലോകത്ത് അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞ് നില്ക്കുന്ന കലാനിലയം ഗോപിയാശാനെ ശിഷ്യരുടെ നേത്യത്വത്തിൽ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ആദരിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ സോപാന സംഗീതം, നൃത്തയോഗ, കേളി, കഥകളി പരമ്പര, ജുഗൽബന്ദി, ശിഷ്യ – സുഹ്യദ് സംഗമം, മോഹിനിയാട്ടക്കച്ചേരി, സമാദരണ സമ്മേളനം എന്നിവയോടെ ആയിരുന്നുContinue Reading

സൈബർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്വദേശിയായ പ്രതി അറസ്റ്റിൽ; വെള്ളാങ്ങല്ലൂർ സ്വദേശിക്ക് നഷ്ടമായത് 47 ലക്ഷത്തോളം രൂപ ..     ഇരിങ്ങാലക്കുട :വ്യാജ ഷെയർ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയർ ട്രേഡിംഗ് നടത്തിയതിലൂടെ വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട കേസിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മനാഫ് (34 വയസ്സ്) എന്നയാൾ അറസ്റ്റിലായി. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന്Continue Reading

മാരക രാസലഹരിയായ എംഡിഎംഎ യുമായി കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ….   ചാലക്കുടി : ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളി കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി ജംഗ്ഷനിൽContinue Reading

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി…   ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിൻ്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിൻ്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിൻ്റെയും മുന്നോടിയായി ആണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തപ്പെട്ടത്. രൂപത ഭദ്രാസന ദൈവാലയമായ സെൻ്റ്.തോമസ് കത്തീഡ്രൽ അങ്കണത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനം,Continue Reading