എസ്ബിഐ കാറളം ബ്രാഞ്ചിൽ സ്വർണ്ണപ്പണയ ഉരുപ്പടികൾ വീണ്ടും പണയം വച്ച് കോടികളുടെ വന് തിരിമറി; ഇരിങ്ങാലക്കുട സ്വദേശിയായ ഉദ്യോഗസ്ഥന് എതിരെ കേസ്സെടുത്തു..
തൃശൂർ: എസ്ബിഐ കാറളം ബ്രാഞ്ചിൽ പണയത്തിലിരിക്കുന്ന സ്വർണ്ണ പണയ ഉരുപ്പടികൾ വീണ്ടും പണയം വച്ച് രണ്ടേമുക്കാൽ കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് എതിരെ കേസ്സെടുത്തു. 2018 ഒക്ടോബർ 3 മുതൽ 2020 നവംബർ 16 വരെ ബാങ്കിൽ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന കാരുകുളങ്ങര അവറാൻ വീട്ടിൽ സുനിൽ ജോസ് അവറാന് എതിരെയാണ് കാട്ടൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം..Continue Reading
തൃശ്ശൂര്‍ ജില്ലയില്‍ 2,912 പേര്‍ക്ക് കൂടി കോവിഡ്, 2,651 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 14.59 %.
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (04/08/2021) 2,912 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,651 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,37,843 ആണ്. 3,23,291 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.59% ആണ്.Continue Reading