കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; സത്യാഗ്രഹ സമരവുമായി സിപിഎം ബാങ്കിനെ തട്ടിപ്പ്ഗവേഷണ കേന്ദ്രമാക്കിയെന്ന് എ എൻ രാധാകൃഷ്ണൻ. ; ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഭരണസമിതിയേയും പങ്ക് പറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുടെ വിവിധപഞ്ചായത്ത് കമ്മറ്റികൾ നേതൃത്വം നല്കുന്ന സത്യാഗ്രഹസമരം ഹെഡ് ഓഫീസിന് മുൻപിൽ ആരംഭിച്ചു.കാറളം പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻContinue Reading

ഇന്ധവിലവർധന; പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട: ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും വാക്സിൻനയത്തിലും പ്രതിഷേധിച്ച് സെപ്തംബർ 6 മുതൽ 10 വരെ കേന്ദ്ര സർക്കാർ ആഫീസിന് മുൻപിൽ ഡിവൈഎഫ്ഐ നടത്താനിരിക്കുന്ന റിലേ സത്യാഗ്രഹത്തിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം മെറീന പെട്രോൾ പമ്പിന് മുൻപിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.Continue Reading

കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ചാലക്കുടി: ദേശീയപാത കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ഇടപ്പള്ളി, സേലം ദേശീയപാതയുടെ കൊരട്ടി  ജങ്ഷൻ ഭാഗത്തെ സർവീസ് റോഡുകളുടെ നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു. നിർമ്മാണകരാറിലുണ്ടായിരുന്നട്ടും ദേശീയപാത അധികൃതർ ഏറ്റെടുക്കാതെ കിടന്ന സർവീസ് റോഡുകളുടെ നിർമ്മാണം ബെന്നി ബെഹനാൻ എംപിയുടെ  ഇടപെടലിനെ തുടർന്നാണ്  പുനരാരംഭിക്കുന്നത്. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ  ഫെബ്രുവരിയിൽ എം പിയുടെ  നേതൃത്വത്തിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.  സർവീസ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ  ഇവിടുത്തെ ഗതാഗത പ്രശ്നങ്ങൾക്ക് Continue Reading

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76% തൃശൂർ: സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 4,425 പേര്‍ക്ക് കൂടി കോവിഡ്, 2,597 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 24.95 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (01/09/2021) 4,425 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,597 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,832 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,13,819 ആണ്. 3,94,121 പേരെയാണ്Continue Reading

ഇരിങ്ങാലക്കുട: രാജീവ്ഗാന്ധി ഹെൽത്ത്‌ യൂണിവേഴ്സിറ്റി കർണാടകയിൽ നടത്തിയ ആയുർവേദ ശല്യതന്ത്ര പോസ്റ്റ്ഗ്രാജുവേഷൻ ഫൈനൽ ഇയർ പരീക്ഷയിൽ ഡോ. ഗായത്രി ടി. എസ്സ് രണ്ടാം റാങ്ക് നേടി.സെൻട്രൽ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ ടി ജി സച്ചിത്തിന്റെയും, എസ്സ്എൻബിഎസ്സ് സമാജം എൽ. പി. സ്കൂൾ അധ്യാപിക രഞ്ജി ടീച്ചറിന്റെയും മകളും, മെക്കാനിക്കൽ എഞ്ചിനീയർ അതുലിന്റെ ഭാര്യയുമാണ്.Continue Reading

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവരം കഥകളി അരങ്ങേറി. കിഴക്കേ നടപ്പുരയില്‍ ശനിയാഴ്ച രാത്രി നടന്ന കഥകളിയില്‍ രുഗ്മിണിയായി കലാനിലയം മനോജും സുന്ദര ബ്രാഹ്മണനായി കലാനിലയം ഗോപിയും ശ്രീകൃഷ്ണനായി ജയന്തി ദേവ് രാജും അരങ്ങിലെത്തി. കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു സംഗീതം. കലാനിലയം ഉദയന്‍ നമ്പൂതിരി ചെണ്ടയും കലാനിലയം പ്രകാശന്‍ മദ്ദളവും കൈകാര്യം ചെയ്തു. കലാനിലയം പ്രശാന്ത് ചുട്ടിയിലും ഊരകം നാരായണന്‍ നായര്‍, കലാമണ്ഡലം മനേഷ് എന്നിവര്‍Continue Reading

ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതെന്ന് കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ. ഇരിങ്ങാലക്കുട: പട്ടണ ഹ്യദയത്തിലെ ചായക്കടയിൽ നാടിനെ നടുക്കി നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതാണെന്ന പ്രാഥമിക നിഗമനവുമായി കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ.രാവിലെ രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് തൃശൂർ റീജിയണൽ ഫൊറൻസിക് ലാബിലെ അസിസ്റ്റൻ്റ് ഡയറക്ടർമാരായ അബ്ദുൾറസാഖ്, ജിജി ബി എസ്, സിപിഒ വിപിൻ ഗോപി എന്നിവർContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 41 ഉം കാട്ടൂരിൽ 48 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ് .നഗരസഭയിൽ 41 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂരിൽ 48 ഉം ആളൂരിൽ 22 ഉം പടിയൂരിൽ 13 ഉം കാറളത്ത് 12 ഉം വേളൂക്കര, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിൽ എട്ട്Continue Reading

കോവിഡ് വ്യാപനഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരുടെ ഉല്ലാസയാത്ര; വിമർശിച്ച് ബിജെപി. ഇരിങ്ങാലക്കുട: കോവിഡ് വ്യാപനക്കാലത്ത് നഗരസഭ ചെയർപേഴ്സന്റെയും കോൺഗ്രസ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ നടന്ന അന്തർ സംസ്ഥാന ഉല്ലാസയാത്രയെ വിമർശിച്ച് ബിജെപി .യാത്ര ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്ന് ബിജെപി നഗരസഭ പാർലിമെന്ററി പാർട്ടി യോഗം പ്രസ്താവനയിൽ പറഞ്ഞു. ആഗസ്റ്റ് 30ന് രാവിലെയാണ് ഇരിങ്ങാലക്കുടയിൽ നിന്ന് ചെയർപേഴ്സണും മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഊട്ടിയ്ക്ക് ഉല്ലാസയാത്ര പോയത്. രാത്രി കർഫ്യൂ നിലനിൽക്കേ സർക്കാർ അനാവശ്യContinue Reading