കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിൽ 6,31,40 വാർഡുകൾ അതിതീവ്ര ലോക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്; കാട്ടൂരിലും മുരിയാടും മൂന്ന് വാർഡുകളിലും കാറളത്ത് ഒരു വാർഡിലും പൂമംഗലത്ത് നാല് വാർഡുകളിലും വേളൂക്കരയിൽ രണ്ട് വാർഡുകളിലും സമാനമായ നിയന്ത്രണങ്ങൾ.
കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിൽ 6,31,40 വാർഡുകൾ അതിതീവ്ര ലോക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്; കാട്ടൂരിലും മുരിയാടും മൂന്ന് വാർഡുകളിലും കാറളത്ത് ഒരു വാർഡിലും പൂമംഗലത്ത് നാല് വാർഡുകളിലും വേളൂക്കരയിൽ രണ്ട് വാർഡുകളിലും സമാനമായ നിയന്ത്രണങ്ങൾ. തൃശൂർ: കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ.നഗരസഭയിൽ വാർഡ് 6 (ഹോളി ക്രോസ്സ് മാപ്രാണം), വാർഡ് 31 (കാരുകുളങ്ങര) ,വാർഡ് 40 (തളിയക്കോണം നോർത്ത് )Continue Reading
മുപ്പത് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ തമിഴ് മോഷ്ടാവ് പിടിയിൽ പിടിയിലായത് തമിഴ് നാട്ടിലും കേരളത്തിലുമായി നൂറിൽപരം മോഷണ കേസുകളിലെ പ്രതി.
മുപ്പത് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ തമിഴ് മോഷ്ടാവ് പിടിയിൽ പിടിയിലായത് തമിഴ് നാട്ടിലും കേരളത്തിലുമായി നൂറിൽപരം മോഷണ കേസുകളിലെ പ്രതി. ചാലക്കുടി: തൃശൂർ ടൗണിൽ നിന്നും മോഷ്ടിച്ച മൊബൈലുമായി കുപ്രസിദ്ധ തമിഴ് മോഷ്ടാവിനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപിന്റെ നേതൃത്വത്തിൽ പിടികൂടി. തമിഴ്നാട് കന്യാകുമാരി മുരുന്നം പാ സ്വദേശി പൊന്നുമുത്തുവിന്റെ മകൻ ജ്ഞാനദാസൻ എന്ന ദാസൻ (49 വയസ്) ആണ് പിടിയിലായത്.Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 124 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരാഴ്ചക്കുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 124 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരാഴ്ചക്കുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 124 പേർക്ക് . നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം കാട്ടൂരിൽ 10 ഉം ആളൂരിൽ 17 ഉം മുരിയാട് 26 ഉം പടിയൂരിൽ 6Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15951 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15951 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
ഹൈവേ വികസനം; മുകുന്ദപുരം ഉൾപ്പെടെ നാല് താലൂക്കുകളിൽ സാധാരണ റവന്യൂ സേവനം തടസ്സപ്പെടുന്നതായി പരാതി.
ഹൈവേ വികസനം; മുകുന്ദപുരം ഉൾപ്പെടെ നാല് താലൂക്കുകളിൽ സാധാരണ റവന്യൂ സേവനം തടസ്സപ്പെടുന്നതായി പരാതി. തൃശ്ശൂർ:നാല് താലൂക്കുകളിൽ നിന്നായി വില്ലേജ് ഓഫീസർമാരുൾപ്പടെ റവന്യൂ ജീവക്കാരെ കൂട്ടത്തോടെ കൊടുങ്ങല്ലൂരിലെ ഹൈവേ സ്ഥലമേറ്റെടുപ്പ് ഓഫീസ് ജോലികൾക്കായി നിയോഗിച്ചതിനാൽ റവന്യൂ സേവനങ്ങൾ തടസ്സപ്പെടുന്നതായി പരാതി.കൊടുങ്ങല്ലൂർ ലാന്റ് അക്വിസിഷൻ (എൻ എച്ച് ഡി പി) ഡെപ്യൂട്ടി കളക്ടറുടെ സ്ഥലമേറ്റെടുപ്പ് ഓഫീസിനു കീഴിൽ നാല് യൂണിറ്റുകളിലായി എഴുപത്തെട്ട് സ്ഥിരം ജീവനക്കാരുണ്ട്. കൂടാതെ നൂറോളം താൽക്കാലിക ജീവനക്കാരേയും വിവിധങ്ങളായContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,855 പേര്‍ക്ക് കൂടി കോവിഡ്, 4,764 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.06 %.
തൃശ്ശൂര്‍ ജില്ലയില്‍ 1,855 പേര്‍ക്ക് കൂടി കോവിഡ്, 4,764 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.06 %. ത്യശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (26/09/2021) 1,855 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4,764 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,034 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,83,609 ആണ്.Continue Reading
ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ്
ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ് ചാലക്കുടി: ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനപ്പാന്തം ഊരിൽ കാടാർ വിഭാഗത്തിലെ കുട്ടികൾക്കായി സംസ്ഥാന വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന കരിമ്പ് ദൃശ്യകലാ ക്യാമ്പ് ശ്രദ്ധേയമാകുന്നു. നാല് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി കോവിഡ് കാലത്തെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടി കാലടി സംസ്കൃത സർവ്വകലാശാല ദൃശ്യകലാ വിഭാഗം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ട്രസ്പാസേഴ്സിന്റെ സഹകരണത്തോടെയാണ്Continue Reading
അന്നമനട ഇനി മുതൽ വ്യവസായ ഗ്രാമം, പദ്ധതി പ്രഖ്യാപിച്ച് വ്യവസായ മന്ത്രി.
അന്നമനട ഇനി മുതൽ വ്യവസായ ഗ്രാമം, പദ്ധതി പ്രഖ്യാപിച്ച് വ്യവസായ മന്ത്രി. മാള: അന്നമനട ഗ്രാമപഞ്ചായത്ത് ഇനി മുതൽ വ്യവസായ ഗ്രാമമായി അറിയപ്പെടും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന വ്യവസായ ഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപശാലയുടെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റുകയെന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഗ്രാമമെന്നതിൽ നിന്ന്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 159 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം 74 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 159 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം 74 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക് . നഗരസഭയിൽ മാത്രം 74 പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 41 വാർഡുകളിൽ നിന്നായി നഗരസഭയിൽ 561 പേരാണ് ചികിൽസയിൽ കഴിയുന്നത്. 355 പേർ നിരീക്ഷണത്തിലുണ്ട്. കാറളത്ത് 6 ഉം കാട്ടൂരിൽ 13 ഉം വേളൂക്കരയിൽContinue Reading
ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു;ഫോറൻസിക് പരിശോധന കൂടുതൽ വേഗത്തിൽ; സജ്ജീകരണങ്ങൾ ഒന്നരക്കോടി രൂപ ചിലവിൽ.
ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു;ഫോറൻസിക് പരിശോധന കൂടുതൽ വേഗത്തിൽ; സജ്ജീകരണങ്ങൾ ഒന്നരക്കോടി രൂപ ചിലവിൽ. ഇരിങ്ങാലക്കുട:തൃശൂർ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ഉള്ള സൈബർ പോലീസ് സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ആരംഭിച്ച ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവ്വഹിച്ചത്. ജില്ലയിലെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുകളുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങളാണ് ഫോറൻസിക് ലാബിൽ ഒരുക്കിയിട്ടുള്ളത്.Continue Reading