സംസ്ഥാനത്തെ നഗരസഭകളിൽ ആദ്യത്തെ ജല സ്കെയിലുമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി;ജലസ്കെയിൽ സ്ഥാപിച്ചിരിക്കുന്നത് വാർഡ് 11 ലെ തേൻകുളത്തിൽ. ഇരിങ്ങാലക്കുട: സംസ്ഥാനത്തെ നഗരസഭകളിൽ ആദ്യത്തെ ജല സ്കെയിലുമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാർഡ് 11 ലെ തേൻകുളം 349 തൊഴിൽ ദിനങ്ങൾ നൽകി വൃത്തിയാക്കിയതിനുശേഷമാണ് വാട്ടർ സ്കെയിൽ സ്ഥാപിച്ചിരിക്കുന്നത്. ഹരിതകേരളം മിഷന്റെ സാങ്കേതിക മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11196 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

ഇരിങ്ങാലക്കുട ജില്ല കോടതിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി ഐ. പി കെ പത്മരാജൻ, ഇരിങ്ങാലക്കുട സി ഐ എസ്.പി സുധീരൻ എന്നവർ അടങ്ങിയ സംഘം കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടിക്കടുത്ത് മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീർ (37) എന്നായാളാണ് അറസ്റ്റിലായത്.Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,271 പേര്‍ക്ക് കൂടി കോവിഡ്, 3,706 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (28/09/2021) 1,271 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,832 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,86,547 ആണ്.Continue Reading

മുസിരിസ് ബോട്ട് ജെട്ടികൾ ക്യാൻവാസുകളാകുന്നു കോട്ടപ്പുറം കായലോരത്ത് ‘സുധി’യുടെ ജീവൻ തുടിക്കുന്ന വരകൾ. കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട് ജെട്ടിയുടെ ചുമരുകൾ ക്യാൻവാസാക്കി സുധി ഷബുഖൻ എന്ന ചിത്രകാരൻ. സുധിക്ക് മാത്രമല്ല മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട് ജെട്ടികളുടെയും ചുമരുകൾ ഇനി നിരവധി ചിത്രകാരന്മാർക്ക് ക്യാൻവാസുകളാകും. ബോട്ട് ജെട്ടികളുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് മതിലുകൾ മനോഹരമാക്കുന്നത്. ആദ്യഘട്ടത്തിൽ സുധി ഷമ്മുഖന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുസിരിസ്Continue Reading

എംസിപി കൺവെൻഷൻ സെന്ററിന്റെ കോവിഡ് ലംഘനങ്ങൾ ; പ്രതിഷേധ മാർച്ചുമായി എഐവൈഎഫ്; പാർട്ടി നേതാവിന് വേണ്ടി ഭരണ നേത്യത്വം കോവിഡ് ചട്ടലംഘനങ്ങൾക്ക് കൂട്ട് നില്ക്കുകയാണെന്ന് ആരോപണം. ഇരിങ്ങാലക്കുട: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന എം സി പി കൺവെൻഷൻ സെന്ററിന് കൂട്ട് നിൽക്കുന്ന മുനിസിപ്പൽ ഭരണാധികാരികൾക്കെതിരെ എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 62 പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 62 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 494 പേരാണ് നഗരസഭ പരിധിയിൽ ചികിൽസയിലുള്ളത്. കാറളത്ത് 5 ഉം പൂമംഗലത്ത് 13 ഉം കാട്ടൂരിൽ 15 ഉം വേളൂക്കരയിൽ 16 ഉം മുരിയാട് 26 ഉംContinue Reading

എടത്തിരുത്തിയിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട് കയറി ആക്രമണം; അക്രമികൾ ബൈക്കുകൾ തകർത്തു; അക്രമണം നടന്നത് കാട്ടൂർ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ. കയ്പമംഗലം:എടത്തിരുത്തി മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട് ആക്രമിച്ചു. കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോഴിപറമ്പിൽ ഫെബിന്റെ വീടാണ് ആക്രമിച്ചത്. വീടിന് മുന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ അക്രമികൾ അടിച്ചു തകർത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,667 പേര്‍ക്ക് കൂടി കോവിഡ്, 4,496 പേര്‍ രോഗമുക്തരായി;രോഗസ്ഥിരീകരണനിരക്ക് 20.64 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (27/09/2021) 1,667 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4,496 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,228 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,85,276 ആണ്. 4,68,066 പേരെയാണ് ആകെContinue Reading

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,699 പേർക്ക്. തൃശൂർ: എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, തൃശൂർ 1667, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂർ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസർഗോഡ് 144 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻContinue Reading