കരുവന്നൂർ വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ; നിക്ഷേപകർക്ക് പണം എന്ന് തിരിച്ച് നല്കുമെന്ന് പ്രഖ്യാപിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി ഡി സതീശൻ;നിക്ഷേപകർക്ക് പണം തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിൻ്റെ നേത്യത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് ബഹുജനമാർച്ച്. ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം എന്ന് തിരിച്ച് നല്കുമെന്ന് പ്രഖ്യാപിക്കാൻ സർക്കാരും കേരള ബാങ്കും തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിഷയം നിയമസഭയിൽ വീണ്ടുംContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 57 പേർക്ക് കൂടി കോവിഡ്; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 57 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 11 ഉം മുരിയാട് 5 ഉം ആളൂരിൽ 12 ഉം കാട്ടൂരിൽ 10 ഉം കാറളത്ത് 9 ഉം പടിയൂരിലും വേളൂക്കരയിലും 4 വീതവും പൂമംഗലത്ത് 2 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവുംContinue Reading

മെഡിക്കൽ ഷോപ്പ് കുത്തിപ്പൊളിച്ച് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച ആലുവ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ചാലക്കുടി പോലീസിൻ്റെ പിടിയിൽ;പിടിയിലായത് “മെഡിക്കൽ ഷോപ്പ് സ്പെഷലിസ്റ്റ് ” എന്ന അപര നാമത്തിലറിയപ്പെടുന്ന തോട്ടു മുഖം സിദ്ദിഖ്   ചാലക്കുടി: മെഡിക്കൽ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ആലുവContinue Reading

കുട്ടംകുളം സമരനായകൻ കെ വി ഉണ്ണിയുടെ ചരമവാർഷികം ആചരിച്ചു;ഭരണകൂടവും സമൂഹവും പ്രതിലോമചിന്തകൾ വച്ച് പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് നവോത്ഥാനസമരങ്ങൾ ഉയർന്ന് വന്നതെന്ന് മുൻമന്ത്രി വി എസ് സുനിൽകുമാർ ഇരിങ്ങാലക്കുട:സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിയുടെ മൂന്നാം ചരമവാർഷികം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ 9ന് നടവരമ്പത്തെ കെ വി ഉണ്ണിയുടെ വസതിയിൽ പുഷ്പാർച്ചനയോടെ തുടക്കം കുറിച്ചു. മണ്ഡലംContinue Reading

പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ പോയ ചാലക്കുടി പരിയാരം സ്വദേശിയായ യുവാവ് പിടിയിൽ;പിടിയിലായത് ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നതിനിടെ ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയേൽ ജോയി (23 വയസ്)Continue Reading

ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; മണ്ഡലത്തിൽ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത് 46 പേർ. ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. 21 പേർ കഴിയുന്ന കാറളം പഞ്ചായത്തിലെ എഎൽപി സ്കൂളിലെ ക്യാമ്പാണ് രാവിലെ പതിനൊന്ന് മണിയോടെ മന്ത്രി സന്ദർശിച്ചത്. മണ്ഡലത്തിൽ കൂടുതൽ പേർ കഴിയുന്ന ക്യാമ്പ് കൂടിയാണിത്. പഞ്ചായത്തിലെ വാർഡ് 2,11 എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ ഉള്ളത്. ബ്ലോക്ക്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ ഒരു കോവിഡ് മരണവും.   തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 15 ഉം കാറളത്ത് 7 ഉം വേളൂക്കരയിൽ 10 ഉം പടിയൂരിൽ 9 ഉം കാട്ടൂരിൽ 2 ഉം ആളൂരിൽ 12 ഉം മുരിയാട് 7 ഉം പൂമംഗലത്ത് 3 ഉം പേരാണ് പട്ടികയിലുള്ളത്. നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടContinue Reading

മഴക്കെടുതി; ഇരിങ്ങാലക്കുട മണ്ഡത്തിൽ 46 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; കാറളം പഞ്ചായത്തിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ഇരിങ്ങാലക്കുട: മഴക്കെടുതിയെ തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ 46 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ. കാട്ടൂർ പഞ്ചായത്തിൽ എഴ് കുടുംബങ്ങളിൽ നിന്നായി 19 പേർ കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് സ്കൂളിലെ ക്യാമ്പിലും കാറളം പഞ്ചായത്തിൽ 5 കുടുംബങ്ങളിൽ നിന്നായി 22 പേർ എൽപി സ്കൂളിലും നഗരസഭ പരിധിയിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി 5 പേർContinue Reading

കോവിഡ് ചട്ടലംഘനം; സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടികൾ സംഘടിപ്പിച്ച സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഒക്ടോബർ 20 മുതൽ 31 വരെയുള്ള കാലയളവിലേക്കാണ് നടപടി. സസ്പെൻഷൻ കാലയളവിൽ യാതൊരു ആവശ്യത്തിനും സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 16 ഉം മുരിയാട് 14 ഉം ആളൂരിൽ 5 ഉം പടിയൂരിൽ 6 ഉം പൂമംഗലത്ത് 5 ഉം വേളൂക്കരയിൽ 16 ഉം കാട്ടൂരിൽ 3 ഉം കാറളത്ത് 11 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.Continue Reading