ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി.. തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.സിബിഎസ്ഇ, ഐ സിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഓൺലൈൻ ക്ലാസ്സുകൾക്ക് തടസ്സമില്ല.നേരത്തെ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.Continue Reading

പട്ടേപ്പാടത്ത് വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി.. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി.ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിയത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം തടഞ്ഞിരുന്നത്.നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സ്,പോലീസ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ വൈകീട്ട് 5.45 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പട്ടേപ്പാടംContinue Reading

പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലുള്ള തോട്ടിൽ വീണ് കാണാതായി; പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ തിരച്ചിൽ തുടരുന്നു.. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായി. പട്ടേപ്പാടം എസ്എൻഡിപി ബ്ലോക്ക് ജംഗ്ഷൻ റോഡിൽ അലങ്കാരത്ത്പറമ്പിൽ റൻസിലിൻ്റെയും ബിൻസിയുടെയും മകൻ ആരോൺ ആണ് ആനയ്ക്കൽച്ചിറ തോട്ടിൽ കാണാതായത്.രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കുട്ടി ഇറങ്ങി ഓടി തോട്ടിൽ ഇറങ്ങിContinue Reading

തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു… തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ,തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു കോടിയുടെ ഒ.പി. ബ്ലോക്ക്‌ ;മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിര്‍വഹിച്ചു. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയില്‍ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചെന്ന്Continue Reading

നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും   കൊടുങ്ങല്ലൂർ: കനത്ത മഴയിലും നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും. മുസിരിസ് കായലോരത്ത് എത്തിയ കാണികൾക്ക് ആവേശമായി മാറി നാവികസേനയുടെ വഞ്ചി തുഴയൽ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിംഗും ഓഫ്‌ഷോർ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്.Continue Reading

  ജനാഭിമുഖകുർബാന തുടരണമെന്ന ആവശ്യമുയർത്തി രൂപത മന്ദിരത്തിലേക്ക് വൈദികരുടെയും വിശ്വാസികളുടെയും അവകാശസംരക്ഷണ റാലി; കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന് വിമർശനം… ഇരിങ്ങാലക്കുട: ആറ് പതിറ്റാണ്ടായുള്ള ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന വിമർശനം ഉയർത്തിയും രൂപതയിലെ വിശ്വാസികളുടെയും വൈദികരുടെ നേത്യത്വത്തിൽ രൂപത ബിഷപ്പ് ഹൗസിലേക്ക് അവകാശ സംരക്ഷണ റാലി.രൂപതയിലെ അൽമായ മുന്നേറ്റത്തിൻ്റെ നേത്യത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർഥനക്ക് ശേഷം മൗനജാഥയായിട്ടാണ് റാലി ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്നത്. വിശ്വാസികൾക്കായി പിതാക്കൻമാർContinue Reading

അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കും: ഉറപ്പ് നൽകി മന്ത്രി ചാലക്കുടി: അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക് ഉറപ്പ് നൽകിയത്. ജില്ലാ കലക്ടർ ഹരിത വി കുമാറും സംഘവും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു. പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ്Continue Reading

വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു ;സംരക്ഷണപദ്ധതികൾ 25 കോടി രൂപ ചിലവിൽ.. മാള:കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർതുറ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്സ്ബോ തടാകവും സംരക്ഷിക്കാനുള്ള നടപടികളായത്. ഇതിന്റെ ഭാഗമായി തടാകത്തിലേയ്ക്ക് സുഗമമായി എത്തിച്ചേരാനുള്ള വഴിയും അനുബന്ധ പാലവും നിർമ്മിക്കും. തടാകത്തിന്റെ ആഴം കൂട്ടി വേണ്ട സംരക്ഷണം നൽകും. ടൂറിസത്തിന്റെContinue Reading