വാഹനപകടത്തിൽ മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു. ഇരിങ്ങാലക്കുട: വാഹനപകടത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു. വൈസ് – പ്രസിഡണ്ടും പഞ്ചായത്തിലെ വാർഡ് 13 മെമ്പറുമായ ഷീല ജയരാജ് (49 വയസ്സ്) ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രതി ഗോപിയെ പരിക്കുകളോടെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യബസ്സ്Continue Reading

കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.. ചാലക്കുടി: തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ താമരശേരി കട്ടിപ്പാറ പനവിള വീട്ടിൽ ബിജു (45 വയസ്സ്) എന്നയാളെ ആക്രമിച്ച കേസിൽ മുല്ലശ്ശേരി പുവത്തൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാഹിർ (27), പാവറട്ടി മുല്ലശ്ശേരി പൂവത്തൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാലി (29), മുല്ലശ്ശേരി പൂവത്തൂർ തച്ചപ്പിള്ളി വീട്ടിൽ മിഥുൻ (27) എന്നിവരെ കൊരട്ടി സിContinue Reading

ഇന്ധനക്കൊള്ള; ജില്ല, എരിയ കേന്ദ്രങ്ങളിൽ സിപിഎം ധർണ്ണ… ഇരിങ്ങാലക്കുട: വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം)ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എകദിനപ്രതിഷേധസമരം.ഠാണാ പൂതക്കുളം മൈതാനിയിൽ നടത്തിയ സമരം സംസ്ഥാനകമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.കെ.സി.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പ്രൊഫ.കെ.യു.അരുണൻ,കെ.പി.ദിവാകരൻ,ഉല്ലാസ് കളക്കാട്ട്,അഡ്വ.കെ.ആർ.വിജയ,കെ.കെ.സുരേഷ്ബാബു,ടി.ജി.ശങ്കരനാരായണൻ,വിഷ്ണു പ്രഭാകരൻ,ലത ചന്ദ്രൻ,അനീഷ്,കെ.എ.ഗോപി എന്നിവർ പ്രസംഗിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെContinue Reading

ചാലക്കുടിയിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് കോടി ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ചാലക്കുടി ആനമല റോഡ്, വാളൂർ കൊരട്ടി റോഡ്, ഹൈനാർക്കി മെമ്മോറിയൽ റോഡ്, കൊരട്ടി പുളിക്കക്കടവ് റോഡ്, തോട്ടവീഥി സ്റ്റാൻഡേർഡ് ഫർണ്ണീച്ചർ റോഡ്, പ്ലൈവുഡ് ഫാക്ടറി റോഡ്, മാമ്പ്ര കൂട്ടാലപാടം റോഡ്, കെഎസ്ആർ ടി സി റോഡ് എന്നിവയ്ക്കാണ്Continue Reading

കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി തൃശൂർ: :കൊടുങ്ങല്ലൂർ- ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത് മാല പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതാ വികസനത്തിന് തുക അനുവദിച്ചതായി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാതാ അതോറിറ്റിക്ക് നല്‍കും.Continue Reading

ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം കയ്പമംഗലം: കയ്പമംഗലം നിയോജകമണ്ഡലം ബാലസൗഹൃദ മണ്ഡലമാവാൻ തയ്യാറെടുക്കുന്നു. നിയോജക മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അറിയിച്ചു. ബാലസൗഹൃദമാകുന്നതിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ മണ്ഡലത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, അക്ഷരകൈരളി കൂട്ടായ്മ എന്നിവയിലെ പ്രധാന പ്രവർത്തകർക്ക് പരിശീലനം നൽകും. നവംബർ 24, 25 തീയതികളിലായി കിലയിൽ വെച്ചാണ് പരിശീലനം. തുടർന്ന് പി ഇ സിContinue Reading

കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്.. ഇരിങ്ങാലക്കുട: കാർഷികമാരണ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് .സിപിഐ ജനപ്രതിനിധികളുടെ പഠന ക്യാമ്പ് എസ്എസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്.ദേഹം സ്വതന്ത്ര ഭാരതത്തിൽ നടന്ന ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് സിപിഐ നേതാവ്Continue Reading

കർഷക പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ.. ഇരിങ്ങാലക്കുട:കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ. കർഷക പേരാട്ടത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ചവർക്കും സമരം നയിച്ചവർക്കും അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ അഭിവാദ്യപ്രകടനം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ്, പ്രസിഡണ്ട് പി.കെ മനുമോഹൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം അതീഷ് ഗോകുൽ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീജിത്ത്, അഖിൽ ലക്ഷ്മണൻ,കെ.വി വിനീത് എന്നിവർContinue Reading

” കൂഴങ്ങൾ” നാളെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു… 2022 ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ തമിഴ് ചിത്രം ” കൂഴങ്ങൾ ” (Pebbles) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ (നവംബർ 19, വെള്ളി) സ്ക്രീൻ ചെയ്യുന്നു.നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രം, വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടു വരാനുള്ള ഒരു കുട്ടിയുടെയും അവൻ്റെ മദ്യപാനിയായ അച്ഛൻ്റെയും യാത്രയാണ് പറയുന്നത്.നവാഗതനായ വിനോദ് രാജ് സംവിധാനംContinue Reading

നഗരസഭ വാർഡ് 18 ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി. ഇരിങ്ങാലക്കുട: ഇരുമുന്നണികൾക്കും നിർണ്ണായകമായ നഗരസഭയിലെ വാർഡ് നമ്പർ 18 ലേക്ക് ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പ്രധാന മുന്നണികളുടെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി. എൽഡിഎഫ് സ്ഥാനാർഥിയായി അഖിൻ രാജ് ആൻ്റണിയും ബിജെപി സ്ഥാനാർഥിയായി ജോർജ്ജ് ആളൂക്കാരനും നോമിനേഷനുകൾ സമർപ്പിച്ചുകഴിഞ്ഞു. ഭരണകക്ഷി കൗൺസിലർ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരണമടഞ്ഞതിനെ തുടർന്ന് അനിവാര്യമായ തിരെഞ്ഞടുപ്പിൽ, ജോസ് ചാക്കോളയുടെ ഭാര്യ മിനിContinue Reading