ചാലാംപാടം വാർഡിൽ പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയായി; ‘ ചാക്കോള’ ഫാക്ടറിൽ വിജയമുറപ്പിച്ച് യുഡിഎഫ്; സ്ഥാനാർഥി മികവിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച് എൽഡിഎഫ്; കരുത്ത് തെളിയിക്കാൻ ബിജെപി യും.. ഇരിങ്ങാലക്കുട: ” ചാക്കോള’ ഫാക്ടറിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്.സ്ഥാനാർഥി മികവും ക്യത്യമായ പ്രവർത്തനങ്ങളും അട്ടിമറി വിജയം തേടി തരുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. വാർഡിൽ കരുത്ത് തെളിയിക്കാൻ ബിജെപി യും. വാർഡ് 18 (ചാലാംപാടം ) ലേക്ക് ഡിസംബർ 7 ന് നടക്കുന്നContinue Reading

കരുവന്നൂർ ബാങ്ക് വിഷയത്തിൽ എരിയസമ്മേളന പ്രതിനിധികളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം ജില്ലാ നേതൃത്വം; വി എ മനോജ്കുമാർ സെക്രട്ടറിയായി മൂന്ന് പുതുമുഖങ്ങൾ അടക്കം 21 അംഗ എരിയ കമ്മിറ്റി… തൃശൂർ: കരുവന്നൂർ സർവ്വീസ് സഹകരണബാങ്കിലെ നിക്ഷേപകർക്ക് പണം എത്രയും പെട്ടെന്ന് തന്നെ തിരിച്ച് നല്കുമെന്ന ജില്ലാ നേതൃത്വത്തിൻ്റെ പ്രഖ്യാപനവുമായി സിപിഐ എം ഇരിങ്ങാലക്കുട എരിയ സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിനിധികളിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്കുള്ള ജില്ലാ സെക്രട്ടറിContinue Reading

കനകമല തീർത്ഥാടന കേന്ദ്രത്തിൽ നവീകരിച്ച കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.. ഇരിങ്ങാലക്കുട: രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ കനകമല കുരിശുമുടി തീര്‍ഥാടനകേന്ദ്രത്തില്‍ സിനഡ് പ്രകാരമുള്ള നവീകരിച്ച കുര്‍ബാനയര്‍പ്പിച്ച് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ക്രിസ്തുമസിനൊരുക്കമായുള്ള നോമ്പിലെ മാസാദ്യ വെള്ളിയാഴ്ച രാവിലെ 11 നാണ് രൂപതാ മന്ദിരത്തിലെ ചാപ്പലില്‍ നവീകരിച്ച കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ടെന്ന ആമുഖത്തോടെ ബിഷപ്പ് കനകമലയില്‍ സിനഡ് നിര്‍ദ്ദേശിച്ച കുര്‍ബാനയര്‍പ്പിച്ചത്. ദിവ്യബലിക്ക് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.Continue Reading

സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ; വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ.. ഇരിങ്ങാലക്കുട : സ്വന്തമായി വീടോ സംരക്ഷിക്കാൻ ബന്ധുക്കളോ ഇല്ലാതെ വഴിയരികിൽ കഴിഞ്ഞിരുന്ന വായോധികന് സംരക്ഷണമൊരുക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ ഇടപെടൽ.സംരക്ഷിക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന വായോധികന്റെ ജീവിതാവസ്ഥ മുനിസിപ്പൽ കൗൺസിലർ ജയാനന്ദൻ.ടി. കെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഡോ.ആർ.ബിന്ദു വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ എം.എച്ച്.ഹരീഷിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുംContinue Reading

മാളയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഭാര്യ രമണിക്ക് ജീവപര്യന്തം കഠിനതടവ്. മാള: വീടും സ്ഥലവും വില്പന നടത്തുമെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ ഇരുമ്പിന്റെ എളാങ്ക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് മാള പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായ അണ്ണല്ലൂർ വില്ലേജിൽ പഴുക്കര പ്രേംനഗര കോളനിയിൽ താമസിക്കുന്ന ആവീട്ടിൽ പരമേശ്വരൻ ഭാര്യ രമണിയെ (58 വയസ്സ്) കുറ്റക്കാരിയാണെന്ന് കണ്ട് ജീവപര്യന്തം കഠിനതടവിനും, , 10,000 രൂപ പിഴയൊടുക്കാനും തൃശൂർContinue Reading

“മക്കൾക്കൊപ്പം ” പരിപാടികൾക്ക് നേത്യത്വം നല്കിയവർക്ക് ആദരം; പങ്കെടുത്ത് ഉപജില്ലയിലെ 79 വിദ്യാലയങ്ങളിലെ 27000 ത്തോളം കുട്ടികളുടെ കുടുംബങ്ങൾ… ഇരിങ്ങാലക്കുട: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ല പഞ്ചായത്തിന്റേയും പൊതു വിദ്യാഭ്യാസവകുപ്പിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം’ എന്ന പരിപാടികൾക്ക് നേതൃത്വം വഹിച്ചവർക്ക് ആദരം.റിസോഴ്സ് പേഴ്സൺമാർക്കും പരിപാടിയിൽ പങ്കെടുത്ത ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കുമുള്ള പ്രശംസാപത്രവിതരണം നടത്തുന്നതിന് ബി.ആർ.സിയിൽ സംഘടിപ്പിച്ച സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത്Continue Reading

സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം; ചർച്ചകളിൽ നിറഞ്ഞ് കരുവന്നൂർ ബാങ്ക്; നിക്ഷേപകർക്ക് പണം തിരിച്ച് നല്കാനും സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും നടപടികൾ വേണമെന്ന ആവശ്യമുന്നയിച്ച് സമ്മേളന പ്രതിനിധികൾ.. ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ വിമർശനവുമായി സിപിഎമ്മിന്റെ എരിയ സമ്മേളനം. വിഷയത്തിൽ പാർട്ടി സ്വീകരിച്ച നടപടികളെ അംഗീകരിക്കുന്നുണ്ടെങ്കിലും നടപടികൾ സ്വീകരിക്കുന്നതിൽ വന്ന വീഴ്ച ബാങ്കിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ബാങ്ക് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരംContinue Reading

തീരദേശത്തെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് 25 വർഷങ്ങൾ.. കൊടുങ്ങല്ലൂർ: തീരദേശത്തെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മതിലകം പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയായ കാരയിൽ കണ്ണൻ (52)നെ കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. 1994-ൽ ആയുധം കൈവശം വച്ചതിനും അടിപിടിക്കേസുകൾ ഉൾപ്പടെ മതിലകം പോലീസ് സ്റ്റേഷനിൽ കണ്ണനെതിരെ കേസുണ്ട്. ഇരുപത്തിയഞ്ച് വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അതിവിദഗ്ദമായാണ് ഒളിവിലായിരുന്ന പ്രതിയെ സ്ക്വാഡ്Continue Reading

ദേശീയ പാതയോരത്ത് ഹോട്ടൽ കുത്തിതുറന്ന് മോഷണം: പ്രതികൾ പിടിയിൽ;മോഷണം പോയത് 2ലക്ഷത്തിൽപരം രൂപയും സ്കൂട്ടറും വിലയേറിയ ഫോണുകളും. ചാലക്കുടി : പുതുക്കാട് കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിതുറന്ന് രണ്ട് ലക്ഷത്തിൽ പരം രൂപയും സ്കൂട്ടറും മൊബൈൽ ഫോണുകളും മോഷ്ടിച സംഭവത്തിലെ പ്രതികളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും അതിസാഹസികമായി പിടികൂടി. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിനായി ജലസുരക്ഷാ പദ്ധതി ;വാട്ടർ മാപ്പിംഗിനായുള്ള ഫീൽഡ് സർവ്വേ ആരംഭിക്കുന്നു; ജൽജീവൻമിഷൻ പദ്ധതി പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയിൽ ജനപ്രതിനിധികൾ.. ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ പ്രദേശങ്ങൾക്കു വേണ്ടിയുള്ള ജലവിഭവ , വിനിയോഗ , ഗുണനിലവാര മാപ്പിംഗ് പദ്ധതിയുടെ ഫീൽഡ് സർവേ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് തീരുമാനമായി. ഇതിനായി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യാവലി ഓരോ ജനപ്രതിനിധിക്കും നൽകി താഴെ തട്ടിൽ നിന്നുമുള്ള ശാസ്ത്രീയ വിവര ശേഖരണവും അപഗ്രഥനവും നടത്തും. ഇതിനായിContinue Reading