ഇരിങ്ങാലക്കുട രൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഡിസംബർ 25 മുതൽ നടപ്പിലാക്കാൻ ബിഷപ്പിൻ്റെ വിജ്ഞാപനം..
ഇരിങ്ങാലക്കുട രൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഡിസംബർ 25 മുതൽ നടപ്പിലാക്കാൻ ബിഷപ്പിൻ്റെ വിജ്ഞാപനം.. ഇരിങ്ങാലക്കുട: ഡിസംബർ 25 നോ മുൻപോ രൂപതയിൽ വിശുദ്ധബലിയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഏകീക്യത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് രൂപത കാര്യാലയത്തിൽ നിന്ന് വിജ്ഞാപനം.ഇതിനായുള്ള സജ്ജീകരണങ്ങൾ നടത്താൻ തടസ്സം നേരിടുന്ന ഇടവകകൾക്ക് എപ്രിൽ 17 വരെ സാവകാശം നല്കിയിട്ടുണ്ട്. ഡിസംബർ 19 ന് കുർബാനമധ്യേ എല്ലാ പള്ളികളിലും വിജ്ഞാപനം വായിക്കണമെന്നും രൂപത ബിഷപ്പ് മാർ പോളിContinue Reading
കൂടൽമാണിക്യദേവസ്വ ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ പ്രദീപ് മേനോൻ രാജി വച്ചു;പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജിക്ക് കാരണമെന്ന് വിശദീകരണം..
കൂടൽമാണിക്യദേവസ്വ ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ പ്രദീപ് മേനോൻ രാജി വച്ചു;പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജിക്ക് കാരണമെന്ന് വിശദീകരണം.. ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യദേവസ്വം ഉൾപ്പെടെ വിവിധ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന പ്രദീപ് മേനോൻ സ്ഥാനങ്ങൾ രാജി വച്ചു. ദേവസ്വം ചെയർമാൻ, പ്രവാസി ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി സിഇഒ, ആർദ്രം കോഓർഡിനേറ്റർ, കല്ലംകുന്ന് ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് രാജി വയ്ക്കുകയാണെന്നാണ് മാധ്യമങ്ങൾക്ക് നല്കിയ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക്Continue Reading
ഭിന്നിപ്പുകളുടെയും അസഹിഷ്ണുതകളുടെയും കാലത്ത് സമൂഹത്തിന് ശരിയായ ദിശാബോധം പകരാൻ ഫിലിം സൊസൈറ്റി പോലുള്ള ബദൽ പ്രസ്ഥാനങ്ങൾക്ക് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഭിന്നിപ്പുകളുടെയും അസഹിഷ്ണുതകളുടെയും കാലത്ത് സമൂഹത്തിന് ശരിയായ ദിശാബോധം പകരാൻ ഫിലിം സൊസൈറ്റി പോലുള്ള ബദൽ പ്രസ്ഥാനങ്ങൾക്ക് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: ഭിന്നിപ്പുകളും അസഹിഷ്ണുതകളും കത്തിക്കാളുന്ന കാലത്ത് സമൂഹത്തിന് ശരിയായ ദിശാബോധം പകരാൻ ഫിലിം സൊസൈറ്റി പോലുള്ള ബദൽ പ്രസ്ഥാനങ്ങൾക്ക് എറെ പങ്ക് വഹിക്കാനുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികയോഗം ഓർമ്മ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുContinue Reading
ഇരിങ്ങാലക്കുടയിൽ നിന്ന് നെല്ലിയാമ്പതിയിലേയ്ക്കും കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് …
ഇരിങ്ങാലക്കുടയിൽ നിന്ന് നെല്ലിയാമ്പതിയിലേയ്ക്കും കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിൻ്റെ ഫ്ലാഗ്ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്നContinue Reading
ക്രിസ്ത്യൻ മാര്യേജ് ആക്ട് പിൻവലിക്കണമെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ; സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ..
ക്രിസ്ത്യൻ മാര്യേജ് ആക്ട് പിൻവലിക്കണമെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ; സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.. ഇരിങ്ങാലക്കുട:സഭയോടൊത്ത് ഒന്നിച്ച് മുന്നേറണമെന്നും ഐക്യത്തോടെ ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ് സംസാരിക്കുകയായിരുന്നു ബിഷപ്പ് സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളിContinue Reading
കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ് വികസനപദ്ധതി അശാസ്ത്രീയമാണെന്ന വിമർശനവുമായി കോൺഗ്രസ്സ് നേത്യത്വം;വിമർശനങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പ്രക്ഷോഭപരിപാടികളെന്ന് മുന്നറിയിപ്പ്…
കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ് വികസനപദ്ധതി അശാസ്ത്രീയമാണെന്ന വിമർശനവുമായി കോൺഗ്രസ്സ് നേത്യത്വം;വിമർശനങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പ്രക്ഷോഭപരിപാടികളെന്ന് മുന്നറിയിപ്പ്… ഇരിങ്ങാലക്കുട:കൊടുങ്ങല്ലൂർ- കൂർക്കഞ്ചേരി റോഡ് വികസന പദ്ധതി അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്നും റോഡ് പുനർനിർമ്മാണം കോൺഗ്രസ് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കോൺഗ്രസ്സ് നേതൃത്വം.റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ 202 കോടി രൂപ് ചിലവിലാണ് കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റോഡ് എഴര മീറ്റിൽ കോൺക്രീറ്റ് ചെയ്ത് വികസിപ്പിക്കുന്നത്. എന്നാൽ നിലവിലുള്ള റോഡ് ഈ പദ്ധതിപ്രകാരംContinue Reading
റോഡിന്റെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്താൻ ഇരിങ്ങാലക്കുട മണ്ഡലത്തിലും നടപടികളാകുന്നു.
റോഡിന്റെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്താൻ ഇരിങ്ങാലക്കുട മണ്ഡലത്തിലും നടപടികളാകുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ റോഡിന്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി. പൊതുമരാമത്ത് റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഡിഎൽപി ബോർഡ് സ്ഥാപിക്കുന്നതിന്റെ മണ്ഡലതല ഉദ്ഘാടനമാണ് ഇരിങ്ങാലക്കുട – കാട്ടൂർ റോഡിലെ ബൈപ്പാസ് ജംഗ്ഷനിൽ നടന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അറിയേണ്ട കാര്യങ്ങളാണ് ഡിഎൽപിContinue Reading
നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ നൂറുദിന കർമ്മപരിപാടികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ പ്രാണ ഡയാലിസിസ് സഹായം, ഗ്രീൻ മുരിയാട് യൂട്യൂബ് ചാനൽ, എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തുടർന്ന് കോവിഡ് വാക്സിനേഷനായി പറയ്ക്കൽ ക്ഷേത്രം ഹാൾContinue Reading
പൊതുനിരത്തുകൾ സ്വന്തമാക്കി വനിതകൾ; ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി രാത്രി നടത്തം
പൊതുനിരത്തുകൾ സ്വന്തമാക്കി വനിതകൾ; ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി രാത്രി നടത്തം ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും എതിരെയുള്ള ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ വനിതാ ശിശു വികസന വകുപ്പ് വനിതകൾക്കായി ‘രാത്രി നടത്തം’ സംഘടിപ്പിച്ചു. പൊതുഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു, ജില്ലാ കലക്ടർContinue Reading
കെ റെയിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ…
കെ റെയിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ… ഇരിങ്ങാലക്കുട: കെ റെയിൽ പദ്ധതി കേരളത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിടുമെന്നും വൻ സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ.പദ്ധതിക്കെതിരെ നിയോജകമണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷനിൽ മുന്നിൽ കേരളകോൺഗ്രസ്സ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ ആളൂർ, താഴെക്കാട്, കടുപ്പശ്ശേരി, കല്ലേറ്റുംങ്കര, മാടായിക്കോണം വില്ലേജുകളിൽ നിന്നായി ഒട്ടേറെ കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും ഉണ്ണിയാടൻContinue Reading