കയ്പമംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്ന സംഘം പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിൽ കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻഎസി ന്റെ നേതൃത്വത്തിൽ കൈപ്പമംഗലം എസ് ഐ സുജിത്, എസ്ഐ മാരായ സുനിൽ പി സി, സന്തോഷ്, എഎസ്ഐContinue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി.. ഇരിങ്ങാലക്കുട: സെൻ്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിന് കൊടിയേറ്റി. രാവിലെ 6.45 ന് നടന്ന ചടങ്ങിൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവഹിച്ചു. അസി. വികാരിമാരായ ഫാ. സാംസൺ എലുവത്തിങ്കൽ, ഫാ. ടോണി പാറേക്കാടൻ, ഫാ. ജിബിൻ നായത്തോടൻ, കൈക്കാരൻമാരായ ഡോ ടി എം ജോസ്, കുരിയൻ വെള്ളാനിക്കാരൻ, അഡ്വ ഹോബി ജോളി, ജെയ്ഫിൻ ഫ്രാൻസിസ് ,ജനറൽContinue Reading

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും. ഇരിങ്ങാലക്കുട: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും. ബസ് സ്റ്റാൻ്റ് കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിൻ്റെ മുന്നിൽ എതാനും ദിവസങ്ങൾക്ക് മുമ്പാണ് നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ നായയെ കണ്ടെത്തിയത്. സമീപത്തുള്ള കടയിലെ ജീവനക്കാർ ബിസ്ക്കറ്റും മറ്റും നല്കിയിരുന്നുവെങ്കിലും അധികം കഴിച്ചിരുന്നില്ല. സ്റ്റാൻ്റിൽContinue Reading

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു. കൊടുങ്ങല്ലൂർ: കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു.രണ്ടു പേർക്ക് പരിക്ക്. പത്തനംതിട്ട തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണൻ്റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ശ്രീനാരായണപുരം അഞ്ചാംപരത്തിയിലായിരുന്നു അപകടം.Continue Reading

മാപ്രാണത്ത് നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു.. ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു. തമിഴ്നാട് ആരവൂർ മേള തെരുവിൽ പായിത്തഞ്ചേരി ഗോപാൽ മകൻ കുപ്പുസ്വാമി (58) ആണ് മരിച്ചത്. മാപ്രാണം കോന്തിപുലത്തിനടുത്ത് മൂന്ന് മണിയോടെയായിരുന്നു അപകടം. പറപ്പൂക്കര ഭാഗത്ത് നിന്ന് വന്ന ഡെലിവറി വാനാണ്Continue Reading

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം; നിർമ്മാണ പ്രവ്യത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ നിർദ്ദേശം നല്കി മന്ത്രി ഡോ. ആർ ബിന്ദു;സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും വിമർശനം.. ഇരിങ്ങാലക്കുട: കോടികൾ ചിലവഴിച്ച് താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടം പൂർണ്ണമായും പ്രവർത്തനസജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. സംസ്ഥാന സർക്കാരിൻ്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ കുടുംബക്ഷേമവകുപ്പിൻ്റെ 2013-14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിContinue Reading

കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്കിയത് 193 കുട്ടികൾക്ക്.. ഇരിങ്ങാലക്കുട: കൗമാരക്കാർക്കും ഇനി കോവിഡ് പ്രതിരോധ വാക്സിൻ.സംസ്ഥാനത്ത് 15-18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം തുടങ്ങി. താലൂക്ക് ആശുപത്രിയിൽ ആദ്യദിനത്തിൽ വാക്സിൻ നല്കിയത് ഓൺലൈനായി രജിസ്റ്റർ ചെയ്ത് എത്തിയ 193 കുട്ടികൾക്ക്. രാവിലെ 9 ക്ക് ആരംഭിച്ച വാക്സിൻ വിതരണം 12.30 ഓടെയാണ് പൂർത്തീകരിച്ചത്. ഡോക്ടർ അടക്കമുള്ള പത്തംഗ സംഘമാണ് താലൂക്ക് ആശുപത്രിയിൽContinue Reading

അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ മണ്ഡോദരി നിർവ്വഹണം അരങ്ങേറി ഇരിങ്ങാലക്കുട:ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച മണ്ഡോദരി നിർവ്വഹണത്തിൻ്റെ ആദ്യഭാഗം അരങ്ങേറി .കൂടിയാട്ട സങ്കേതങ്ങളായ അനുക്രമം, സംക്ഷേപം എന്നിവയോടെ ആരംഭിച്ച അവതരണത്തിൽ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി നടത്തുന്നതും അതിൽ ദേവന്മാരും അസുരന്മാരും ഉണ്ടാവുന്നതും തുടർന്ന് അസുരന്മാരിൽ മയൻ ഉണ്ടാകുന്നതും അഭിനയിച്ചു. പിന്നെ മയൻ ബ്രഹ്മാവിൻ്റെ അനുഗ്രഹത്തോടെ ശില്പ നിർമ്മാണത്തിൽ നിപുണനായി ദേവകൾക്ക് സഭ മണ്ഡപം ഉണ്ടാക്കി കൊടുക്കുന്നതും അതിൽ സന്തോഷിച്ച ഇന്ദ്രൻContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 342 പേര്‍ക്ക് കൂടി കോവിഡ്, 35 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 7.95 %… തൃശ്ശൂർ: തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച (02/01/2022) 342 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 35 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,986 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,811 ആണ്. 5,45,675 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ഞായറാഴ്ച സമ്പര്‍ക്കം വഴി 333Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2802 പേർക്ക്.. തൃശ്ശൂർ: കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180Continue Reading