കരുവന്നൂര്‍ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ മന്ത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാർ…
കരുവന്നൂര്‍ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ മന്ത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാർ… ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് അഞ്ച് മീറ്റര്‍ വരെ ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. 2018 ല്‍ ഏഴു മീറ്റർ വരെയാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് അവര്‍ ബന്ധു വീടുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി. രാവിലെContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു; കാറളം പഞ്ചായത്തിൽ രണ്ട് റൂട്ടുകളിൽ ഗതാഗതം നിറുത്തി വച്ചു; മണ്ഡലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി…
ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു; കാറളം പഞ്ചായത്തിൽ രണ്ട് റൂട്ടുകളിൽ ഗതാഗതം നിറുത്തി വച്ചു; മണ്ഡലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി… ഇരിങ്ങാലക്കുട : മഴ തുടരുകയും ഡാമുകൾ തുറക്കുകയും ചെയ്തതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളും കരുവന്നൂർ പുഴയുടെയും കനോലി കനാലിൻ്റെയും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 1, 2, 41, 6 , 7 വാർഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതേ തുടർന്ന്Continue Reading
വയനാട് ദുരന്തം; ദുരിതബാധിതരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീശത്രുഘ്നക്ഷേത്രം അധികൃതരുടെ തീരുമാനം…
വയനാട് ദുരന്തം; ദുരിതബാധിതരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീശത്രുഘ്നക്ഷേത്രം അധികൃതരുടെ തീരുമാനം… ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ വരുമാനമായി ലഭിച്ച 304480 രൂപയാണ് നൽകുകയെന്ന് പായമ്മൽ ദേവസ്വം ചെയർമാൻ നെടുംമ്പുള്ളി തരണനെല്ലൂർ സതീശൻContinue Reading
വയനാട് ദുരന്തം; അവശ്യ സാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ആദ്യ വണ്ടി ബിജെപി യുടെ നേതൃത്വത്തിൽ…
വയനാട് ദുരന്തം; അവശ്യ സാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ആദ്യ വണ്ടി ബിജെപി യുടെ നേതൃത്വത്തിൽ.. ഇരിങ്ങാലക്കുട: വയനാട് ദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ബിജെപി യുടെ നേതൃത്വത്തിൽ വണ്ടി പുറപ്പെട്ടു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച പ്രവർത്തനത്തിൽ അരി,പലചരക്ക്,ചെരുപ്പ്,പുതപ്പ്,തോർത്ത്, നൈറ്റി,നാപ്കിൻ തുടങ്ങി നിരവധി പേർ സാധനങ്ങൾ പാർട്ടി ഓഫീസിൽ ലഭിച്ചു. നിരവധി വ്യാപാരികളും പങ്കാളികളായി. ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കർഷക മോർച്ചContinue Reading
വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ;സീറ്റ് എൽഡിഎഫ് നിലനിര്‍ത്തി; സുമിത ദിലീപിൻ്റെ വിജയം 259 വോട്ടിന്…
വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ;സീറ്റ് എൽഡിഎഫ് നിലനിര്‍ത്തി; സുമിത ദിലീപിൻ്റെ വിജയം 259 വോട്ടിന്… ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുകടവ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർത്ഥി സുമിത ദിലീപിന് 259 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയം.ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബീന സുധാകരൻ്റെ മരണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് . ആകെ 7489 വോട്ടർമാരാണ് എഴാം നമ്പർ ഡിവിഷനിൽ ഉള്ളത്. എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർത്ഥി സുമിത ദിലീപ്Continue Reading
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് ഒന്ന്) അവധി…
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് ഒന്ന്) അവധി… തൃശൂര്‍ : തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍Continue Reading
ഇരിങ്ങാലക്കുട നഗരസഭയിൽ ക്വിക്ക് സെർവ് പദ്ധതി; ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത് 43 പേർ …
ഇരിങ്ങാലക്കുട നഗരസഭയിൽ ക്വിക്ക് സെർവ് പദ്ധതി; ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത് 43 പേർ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ക്വിക്ക് സെർവ് പദ്ധതി. കുടുംബശ്രീ സിഡിഎസി ൻ്റെ നേതൃത്വത്തിൽ വീട്ടുജോലി, പാചകം രോഗീപരിചരണം, കൂട്ടിരിപ്പ്, വയോജന പരിപാലനം , ശിശു പരിപാലനം, തുടങ്ങിയ ജോലികൾ ചെയ്യാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിച്ച് പരിശീലനം നൽകാനും തൊഴിൽ നൽകാനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുടContinue Reading
കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിൽ; കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ കാറ്റിലും മഴയിലും വീട് ഭാഗികമായി തകർന്നു…
കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിൽ; കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ കാറ്റിലും മഴയിലും വീട് ഭാഗികമായി തകർന്നു… ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ കാട്ടൂർ , കാറളം പഞ്ചായത്തുകളിൽ വീടുകളിൽ വെള്ളം കയറി. കാട്ടൂർ പഞ്ചായത്തിൽ ഒൻപത് വീടുകളിലാണ് വെള്ളം കയറിയത്.വാർഡ് രണ്ടിലും പതിന്നാലിലുമായി ഇത്തിക്കുന്ന്, ചെമ്പൻചാൽ കോളനി എന്നിവടങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിലായത്. കരാഞ്ചിറ സെൻ്റ് സേവ്യേഴ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ രണ്ട് കുടുംബങ്ങൾ എത്തിയിട്ടുണ്ട്.Continue Reading
49-മത് ക്രൈസ്റ്റ് കോളേജ് ഇൻ്റർ കൊളീജിയേറ്റ് ടൂർണ്ണമെൻ്റ്; മട്ടന്നൂർ പിആർഎൻഎസ്എസ് , അരുവിത്തറ സെൻ്റ് ജോർജ്ജ്, മാവേലിക്കര ബിഷപ്പ് മൂർ, ക്രൈസ്റ്റ് കോളേജുകൾ സെമിയിൽ…
49-മത് ക്രൈസ്റ്റ് കോളേജ് ഇൻ്റർ കൊളീജിയേറ്റ് ടൂർണ്ണമെൻ്റ്; മട്ടന്നൂർ പിആർഎൻഎസ്എസ് , അരുവിത്തറ സെൻ്റ് ജോർജ്ജ്, മാവേലിക്കര ബിഷപ്പ് മൂർ, ക്രൈസ്റ്റ് കോളേജുകൾ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ച 49 – മത് ഇൻ്റർകൊളീജിയേറ്റ് വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ സെമിയിലേക്ക് മട്ടന്നൂർ പിആർഎൻഎസ്എസ്, അരുവിത്തറ സെൻ്റ് ജോർജ്ജ്, മാവേലിക്കര ബിഷപ്പ് മൂർ , ആതിഥേരായ ക്രൈസ്റ്റ് എന്നീ കോളേജുകൾ പ്രവേശിച്ചു. ആദ്യദിനത്തിലെ മൽസരങ്ങളിൽ മട്ടന്നൂർ പിആർഎൻഎസ്എസ് അങ്കമാലി ഡീContinue Reading
‘കുട്ടിക്ക് ഒരു വീട് ‘ ; കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല നിർമ്മിച്ച് നൽകിയ വീട് കൈമാറി…
‘കുട്ടിക്ക് ഒരു വീട് ‘ ; കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല നിർമ്മിച്ച് നൽകിയ വീട് കൈമാറി… ഇരിങ്ങാലക്കുട : കെഎസ്ടിഎയുടെ ” കുട്ടിക്ക് ഒരു വീട് ” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയിൽ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. പടിയൂർ തവളക്കുളം പരിസരത്ത് നടന്നContinue Reading