കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് ബില്യൺ ബീസിലെ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോടികളും; പരാതികൾ ആദ്യം നൽകിയത് ജീവനക്കാർ . തൃശ്ശൂർ : ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് പ്രവാസികളുടെ കോടികൾ മാത്രമല്ലെന്ന് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ബില്യൺ ബീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാർ . ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിലെ ഹെഡ് ഓഫീസിലുംContinue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ ബില്യൻ ബീസ് സ്ഥാപന ഉടമയായ നടവരമ്പ് സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു; നാട് വിട്ട പ്രതിയുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയതായും പോലീസ്   തൃശ്ശൂർ : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബില്യൻ ബീസ് കാപ്പിറ്റൽ ലിമിറ്റഡ് ചെയർമാൻ ബിബിൻ കെ ബാബുവിന് എതിരെ പോലീസ് കേസെടുത്തു. രണ്ടര കോടിയും ഒന്നര കോടിയും പത്ത് ലക്ഷം വീതം നഷ്ടപ്പെട്ടContinue Reading

സനാതന ധർമ്മത്തിൽ സാഹോദര്യമില്ലെന്നും വേദങ്ങളിലും പുരാണങ്ങളിലും സമത്വം, സ്വാതന്ത്ര്യം എന്നീ വാക്കുകൾ കാണാനാവില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തിന് എതിരെ പോരാടിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കിയതെന്നും ഡോ ടി എസ് ശ്യാംകുമാർ ഇരിങ്ങാലക്കുട : സനാതന ധർമ്മത്തിൽ സാഹോദര്യമില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തെ കുട്ടംകുളം അടക്കമുള്ള നവോത്ഥാന സമരങ്ങളിലൂടെ പരാജയപ്പെടുത്തിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കിയതെന്നും ഡോ ടി എസ് ശ്യാംകുമാർ. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം; കണ്ടിജൻ്റ് ജീവനക്കാരുടെ നിയമന വിഷയത്തെ ചൊല്ലി പ്രതിപക്ഷ വിമർശനവും ബഹളവും ഇരിങ്ങാലക്കുട : 2025-26 വർഷത്തെ ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. 184942000 രൂപയുടെ പദ്ധതികൾക്കാണ് നഗരസഭയുടെ അടിയന്തരയോഗം അംഗീകാരം നൽകിയത്. കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. ഭൂരിപക്ഷം അംഗങ്ങളുംContinue Reading

കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ ടൊറന്റോ അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 ന് സ്ക്രീൻ ചെയ്യുന്നു. വിവാഹിതയും സർവകലാശാല അധ്യാപികയായ മാര തൻ്റെ പഴയ സുഹൃത്തും എഴുത്തുകാരനുമായ മാറ്റിനെ ദീർഘകാലത്തിന് ശേഷം കണ്ടുമുട്ടുന്നതിൽContinue Reading

കല്ലേറ്റുംകര ബിവിഎം സ്കൂളിലെ ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എഴാമത്തെ വീടിൻ്റെ താക്കോൽ ഇന്ന് കൈമാറും. ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിലെ ‘ സാന്ത്വനഭവന പദ്ധതി ‘ യുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ഫെബ്രുവരി 21 ന് കൈമാറും. രണ്ട് മണിക്ക് പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാന അധ്യാപകൻ അബ്ദുൾഹമീദ് എ , സ്കൂൾContinue Reading

ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൻ്റെ പ്രവർത്തനം തകർച്ചയിലേക്കെന്ന് കേരള കോൺഗ്രസ്‌ ; അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് ധർണ്ണ ഇരിങ്ങാലക്കുട : യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എം. എൽ. എ യായിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി 2014-2015 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി പൊതുസമ്മേളനത്തിൽ അറിയിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ്ബ് ഡിപ്പോയുടെ പ്രവർത്തനം തകർച്ചയിലേക്കെന്ന് കേരളകോൺഗ്രസ്സ് . ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി.Continue Reading

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് കാറ്ററിംഗ് ജീവനക്കാരനെ അക്രമിച്ച ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് പുന്നേലിപ്പടിയിൽ വെച്ച് കയ്പമംഗലം സ്വദേശിയായ ജുബിനെ (41 വയസ്സ്) ഗുരുതരമായി പരിക്കേൽപ്പിച്ച ആളൂർ വെള്ളാഞ്ചിറ ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹിനെ (18 വയസ് ) അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 6 മണിക്കായിരുന്നു സംഭവം. ജുബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിംഗ് യൂണിറ്റിലേക്ക്Continue Reading

ഇടതുപക്ഷ സർക്കാരിൻ്റെ നികുതി കൊള്ള; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ. ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക, വർധിപ്പിച്ച ഭൂ നികുതികൾ കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർലി ഉദ്ഘാടനംContinue Reading

കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുളള അവഗണനയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കാൽനട ജാഥ തുടങ്ങി. ഇരിങ്ങാലക്കുട : കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുള്ള അവഗണനയ്ക്കെതിരെ കാൽനട ജാഥയുമായി സിപിഎം.കേന്ദ്ര അവഗണനക്കെതിരെ “കേരളമെന്താ ഇന്ത്യയിലല്ലേ ” എന്ന ചോദ്യമുയർത്തി സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൽ നട പ്രചാരണ ജാഥ എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻContinue Reading