ഡെങ്കിപനി ബാധിച്ച് പറപ്പൂക്കര സ്വദേശിനിയായ യുവതി മരിച്ചു, ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കളുടെ പരാതി; വീഴ്ചയില്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതർ … ഇരിങ്ങാലക്കുട: ഡെങ്കിപനി ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മരണമടഞ്ഞ യുവതിയുടെ ബന്ധുക്കളുടെ പരാതി. പറപ്പൂക്കര തൊട്ടിപ്പാള്‍ പുളിക്കല്‍ വീട്ടില്‍ അജിത് കുമാര്‍ ഭാര്യ ഷേര്‍ലി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മാപ്രാണത്തെ ലാൽ ആശുപത്രിയില്‍ ഷേര്‍ലിയെContinue Reading

നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികൾ … ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം ഇന്ത്യയിൽ നിന്ന്‌ വലചിറകൻ വിഭാഗത്തിലെ രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി. ഒരു സ്പീഷിസിനെ കാസർഗോഡ് ജില്ലയിലെ റാണിപുരം, ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മറയൂർ എന്നീ ഇടങ്ങളിലെ വനപ്രദേശത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത ടാക്സോണമിസ്റ്റും വലിച്ചിറകൻ പഠനത്തിലെContinue Reading

ജി 20 ഉച്ചകോടി കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകളുടെ ചാരുത..   ഇരിങ്ങാലക്കുട: ജി 20 ഉച്ചകോടിക്കെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്ന കരകൗശല ബസാറില്‍ ഇരിങ്ങാലക്കുട നടവരമ്പിലെ വെള്ളോടുകളും തിളങ്ങും. ഈ മാസം ഒമ്പത്, 10 തിയ്യതികളിലാണ് ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനവേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒരുക്കിയ കരകൗശല ബസാറിലാണ് തൃശൂര്‍ ജില്ലയിലെContinue Reading

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂൾ വിദ്യാർഥിനിക്ക് പരിക്കേറ്റു..     ഇരിങ്ങാലക്കുട : ഓടി കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർഥിനിക്ക് പരിക്കേറ്റു.ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കരുവന്നൂർ തെക്കൂടൻ വീട്ടിൽ ജോസിന്റെ മകൾ ഗ്ലോറിയയാണ് സ്കൂളിൽ നിന്നും വൈകീട്ട് ബസ്സിൽ മടങ്ങുമ്പോൾ ചെട്ടിപ്പറമ്പ് വളവിൽ വച്ച് വണ്ടിയിൽ തെറിച്ച് വീണത്. പുറകിൽ ഉണ്ടായിരുന്നContinue Reading

ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയത് സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയെന്ന് 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; നഗരസഭ പരിധിയിലെ മൊബൈൽ ടവറുകളുടെ വസ്തു നികുതി കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ചയെന്ന് റിപ്പോർട്ട് …   ഇരിങ്ങാലക്കുട : സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയാണ് ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയതെന്ന് 2021 – 22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് . പദ്ധതി നടപ്പിലാക്കിയപ്പോൾ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായിContinue Reading

ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം … ഇരിങ്ങാലക്കുട: നഗരസഭയുടെ 2020- 21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമര്‍ശങ്ങളില്‍ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. അടിസ്ഥാനപരമായി പരിപാലിക്കേണ്ട രജിസ്റ്ററുകള്‍ ഇല്ലാത്തതും വേണ്ടത്ര സമയം അനുവദിച്ചിട്ടുപോലും ഓഡിറ്റിംഗ് സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുവാന്‍ സാധിക്കാതിരുന്നതും ഏറെ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ പറഞ്ഞു. ഏറെ വൈകിയെങ്കിലും ഓണാഘോഷ തിരക്കുകള്‍ക്കിടയില്‍ തിരക്കുപിടിച്ച്Continue Reading

രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ…   ഇരിങ്ങാലക്കുട : രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ . പടിയം മുറ്റിച്ചൂർ സ്വദേശികളായ പണിയ്ക്കവീട്ടിൽ ഷിഹാബ് ( 28 ) , കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഹിരത്ത് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഇൻ ചാർജ്ജ് ടി എസ് സിനോജ്, അന്തിക്കാട് പോലീസ് ഇൻസ്പെക്ടർContinue Reading

ആളൂരിൽ യുവാക്കളെ വാൾ വീശി അക്രമിച്ച പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഇരുപത്തേഴാം തിയ്യതി വൈകുന്നേരം ഏഴരയോടെയാണ് കേസ്സിനാസ്പദമായ സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന മാനാട്ടുകുന്നുContinue Reading

ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം; നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര … ഇരിങ്ങാലക്കുട : ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. പതാക ഉയർത്തൽ , വിശേഷാൽ പൂജകൾ , പ്രഭാഷണങ്ങൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നടന്നു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ , എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ് , ശാഖായോഗങ്ങൾ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾContinue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും വെഞ്ചിരിച്ചു കൊണ്ടുവന്ന പതാകയാണ് തിരുനാളിന്റെ ഭാഗമായി കൊടിയേറ്റിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ്‌വരെ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍Continue Reading