ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62.74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി; മന്ത്രി ഡോ. ആർ ബിന്ദു       ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62.74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാൽ കോടി രൂപContinue Reading

അംഗപരിമിതനായ നിക്ഷേപകൻ ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞു; കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നത് പതിമൂന്നര ലക്ഷം ; ലഭിച്ചത് രണ്ട് ലക്ഷത്തോളം മാത്രം …   ഇരിങ്ങാലക്കുട : ചികിൽസക്ക് പണം ലഭിക്കാതെ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മരണമടഞ്ഞതായി പരാതി ഉയർന്നു. കരുവന്നൂർ തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പിൽ ശശി (53 വയസ്സ്) ആണ് കഴിഞ്ഞ മാസം 30 ന് മരണമടഞ്ഞത്. ശശിയുടെയും അമ്മ തങ്കയുടെയും പേരിലായി പതിമൂന്നര ലക്ഷം രൂപയുടെ നിക്ഷേപംContinue Reading

ഗാന്ധിസ്മൃതി പദയാത്രയുമായി ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ … ഇരിങ്ങാലക്കുട : ഗാന്ധിയൻ സ്മൃതികൾ ഇല്ലാതാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന കാലത്ത് ഗാന്ധി സ്മൃതി പദയാത്രയുമായി വിദ്യാർഥികൾ . ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്നു വരുന്ന ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായിട്ടാണ് പട്ടണതിൽ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചത്. രാവിലെ ഠാണാവിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ എഴുനൂറിൽപരം വിദ്യാർഥികളാണ് ഗാന്ധിജിയുടെയും കസ്തൂർബയുടെയും വേഷം ധരിച്ച് പദയാത്രയിൽ പങ്കെടുത്തത്. ഗാന്ധിയൻContinue Reading

കെട്ടിടത്തില്‍ നിന്ന് വീണ് മാള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം…   ഇരിങ്ങാലക്കുട:കെട്ടിടനിര്‍മ്മാണത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വീട്ടില്‍ വിപിന്‍(46) ആണ് മരിച്ചത്. രാവിലെയാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ കിഴക്കേപള്ളിയ്ക്ക് എതിര്‍വശത്തായി മണവാളന്‍ സ്മിജോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടന്നുവന്നിരുന്ന കടമുറികളുടെ നിര്‍മ്മാണത്തിനിടെ ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴെയ്ക്ക് വീണത്. തെട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ്Continue Reading

600 ഓളം വയോജനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ വയോജനദിനാചരണം …   ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം . ടൗൺഹാളിൽ നടന്ന വയോജന സംഗമം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു.നഗരസഭ പരിധിയിലെ വയോമിത്ര, വയോജന ക്ലബ്ബുകളിലെ അംഗങ്ങളായ 630 ഓളം വയോജനങ്ങൾ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. വയോമിത്രം മെഡിക്കൽ ഓഫീസർ,Continue Reading

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു; നവീകരണ പ്രവർത്തനങ്ങൾ 60 ലക്ഷം രൂപ ചിലവഴിച്ച് … ഇരിങ്ങാലക്കുട : നവീകരിച്ച മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചു. പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന്Continue Reading

കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിയെയും മകനെയും സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും … ഇരിങ്ങാലക്കുട : കർഷകരെ വണ്ടി കയറ്റി കൊന്ന വിഷയത്തിൽ നടപടി എടുക്കാത്തതിൽ കരിദിനം ആചരിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ ദേശവ്യാപകമായി കരിദിനം ആചരിച്ചു. 2021 ഒക്ടോബർ 3ന് ഉത്തർപ്രദേശിലെ ലഖീം പൂർഖേരിയിൽ സമരം ചെയ്ത കർഷകരെ വാഹനം ഓടിച്ച് കയറ്റി കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെയും മകൻ ആശിഷ്Continue Reading

പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തുമ്പിയിനം ഇനി വയനാടൻ തീക്കറുപ്പൻ തുമ്പി …   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടെൻസിസ്) എന്ന് പേര് നൽകി. പശ്ചിമഘട്ടത്തിൽ ഉടനീളം കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയുമായി സാമ്യമുള്ള ഈ തുമ്പിയുടെ നിറം സാധാരണ തീക്കറുപ്പനെ അപേക്ഷിച്ച് കൂടുതൽ കറുപ്പും, ചോരച്ചുവപ്പുമാണ്. ഈ ജനുസ്സിൽ നിന്നും കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ തുമ്പിയാണിത്. വയനാടൻContinue Reading

സഹകരണ കൊളളയ്ക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണയാത്ര ; നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് കെ.സുരേന്ദ്രൻ …   ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണംContinue Reading

തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു …   ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു . പടിയൂർ പഞ്ചായത്തിൽ മഴുവഞ്ചേരി തുരുത്തിൽ അടിപറമ്പിൽ വിജേഷിന്റെയും മുരിയാട് പഞ്ചായത്തിൽ തുറവൻകാട് പുതുക്കാട്ടിൽ രവിചന്ദ്രന്റെയും തുടർച്ചയായ വീടുകളാണ് ഭാഗികമായി തകർന്നത്. ജലനിരപ്പ് ഉയർന്നതോടെ കൂത്തുമാക്കൽ, ഇല്ലിക്കൽ റഗുലേറ്റുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൂത്തുമാക്കലിൽ അഞ്ച് ഷട്ടറുകൾ തുറന്നതായി അധികൃതർ അറിയിച്ചു.Continue Reading