കരുവന്നൂർ കൊള്ള;മരണമടഞ്ഞ ശശിയുടെ വീട്ടിൽ ടി എൻ പ്രതാപൻ എംപിയെത്തി; ശശിയുടെ മാതാവ് തങ്കക്ക് നിക്ഷേപ തുക തിരിച്ചു ലഭിക്കുന്നതു വരെയുള്ള ചികില്‍സാ ചിലവ് എംപി ഫണ്ടില്‍ നിന്നും നല്‍കുമെന്ന് എംപി …   ഇരിങ്ങാലക്കുട: ചികില്‍സക്ക് നിക്ഷേപ തുക ലഭിക്കാതെ മരണമടഞ്ഞ കരുവന്നൂർ തേലപ്പിള്ളി സ്വദേശി ശശിയുടെ മാതാവ് തങ്കക്കുള്ള ചികില്‍സാ ചിലവ് എംപി ഫണ്ടില്‍ നിന്നും നല്കുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ഉറപ്പു നല്‍കി. മരണപ്പെട്ട ശശിയുടെContinue Reading

ഇടതുപക്ഷവേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കാൽനട പ്രചരണ ജാഥക്ക് തുടക്കമായി ; സഹകരണ മേഖലയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വമ്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മുൻ എംപി സി എൻ ജയദേവൻ …   ഇരിങ്ങാലക്കുട : ഇടതുപക്ഷ വേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽContinue Reading

രാജ്യത്തിന്റെ ആത്മാവിനേറ്റ ക്ഷതമാണ് മണിപ്പൂർ കലാപമെന്നും തനിക്ക് അതീവ ദുഖമുണ്ടെന്നും ഗവർണർ ശ്രീധരൻ പിള്ള …   ഇരിങ്ങാലക്കുട: മണിപ്പൂർ കലാപം രാജ്യത്തിന്റെ ആത്മാവിനേറ്റ ക്ഷതമാണെന്നും തനിക്ക് അതീവ ദുഖമുണ്ടെന്നും ഗോവ ഗവർണർ ശ്രീധരൻ പിള്ള. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ എക്സിബിഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവങ്ങളാണ് അവിടെ നടക്കുന്നത്. പ്രധാനമന്ത്രിക്കും ഇക്കാര്യത്തിൽ വലിയ മനോവിഷമമുണ്ടെന്നും പ്രശ്നം എത്രയുംContinue Reading

കരുവന്നൂരിൽ മരണമടഞ്ഞ രോഗിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ നേതാക്കളെത്തി നീതി വൈകരുതെന്ന് ശശിയുടെ കുടുംബം നേതാക്കളോട് സുരേഷ് ഗോപിയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും ; ബാങ്ക് അധികൃതര്‍ ഇതുവരെയും കടന്നുവന്നില്ല; ശശിയുടെ മൂന്ന് ലക്ഷത്തിന്റെ കടം വീട്ടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയതായി ശശിയുടെ സഹോദരി മിനി …     ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം ഉണ്ടായിട്ടും ചികിത്സക്ക് പണംContinue Reading

കാർ തടഞ്ഞ് മർദ്ദനം ; മുരിയാട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ   ഇരിങ്ങാലക്കുട : മുരിയാട് വച്ച് യുവാക്കളെ കാർ തടഞ്ഞ് മർദ്ദിച്ച കേസ്സിൽ ഒന്നാം പ്രതിയും മറ്റൊരു കേസ്സിൽ വാറണ്ടുള്ളയാളും അറസ്റ്റിലായി. ക്രിമിനൽ കേസ്സുകളിൽ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മൻ എന്നു വിളിക്കുന്ന തോട്ടുപ്പുറത്ത് വീട്ടിൽ സനീഷ് (26 വയസ്സ്), ഉണ്ണിയെന്നു വിളിക്കുന്ന തേറാട്ടിൽ പ്രതീഷ് (35 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരംContinue Reading

ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ഠിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്‍റ് …   ഇരിങ്ങാലക്കുട : ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം വിലകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളേജ് രസതന്ത്രവിഭാഗം മേധാവി ഡോ.വി.ടി.ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്‍റെ കണ്ടെത്തലിന് അമേരിക്കന്‍ പേറ്റന്‍റ് ലഭിച്ചു.   ഗോള്‍ഡന്‍ ഗേറ്റ്Continue Reading

ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62.74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി; മന്ത്രി ഡോ. ആർ ബിന്ദു       ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62.74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാൽ കോടി രൂപContinue Reading

അംഗപരിമിതനായ നിക്ഷേപകൻ ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞു; കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നത് പതിമൂന്നര ലക്ഷം ; ലഭിച്ചത് രണ്ട് ലക്ഷത്തോളം മാത്രം …   ഇരിങ്ങാലക്കുട : ചികിൽസക്ക് പണം ലഭിക്കാതെ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മരണമടഞ്ഞതായി പരാതി ഉയർന്നു. കരുവന്നൂർ തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പിൽ ശശി (53 വയസ്സ്) ആണ് കഴിഞ്ഞ മാസം 30 ന് മരണമടഞ്ഞത്. ശശിയുടെയും അമ്മ തങ്കയുടെയും പേരിലായി പതിമൂന്നര ലക്ഷം രൂപയുടെ നിക്ഷേപംContinue Reading

ഗാന്ധിസ്മൃതി പദയാത്രയുമായി ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ … ഇരിങ്ങാലക്കുട : ഗാന്ധിയൻ സ്മൃതികൾ ഇല്ലാതാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന കാലത്ത് ഗാന്ധി സ്മൃതി പദയാത്രയുമായി വിദ്യാർഥികൾ . ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്നു വരുന്ന ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായിട്ടാണ് പട്ടണതിൽ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചത്. രാവിലെ ഠാണാവിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ എഴുനൂറിൽപരം വിദ്യാർഥികളാണ് ഗാന്ധിജിയുടെയും കസ്തൂർബയുടെയും വേഷം ധരിച്ച് പദയാത്രയിൽ പങ്കെടുത്തത്. ഗാന്ധിയൻContinue Reading

കെട്ടിടത്തില്‍ നിന്ന് വീണ് മാള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം…   ഇരിങ്ങാലക്കുട:കെട്ടിടനിര്‍മ്മാണത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വീട്ടില്‍ വിപിന്‍(46) ആണ് മരിച്ചത്. രാവിലെയാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ കിഴക്കേപള്ളിയ്ക്ക് എതിര്‍വശത്തായി മണവാളന്‍ സ്മിജോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടന്നുവന്നിരുന്ന കടമുറികളുടെ നിര്‍മ്മാണത്തിനിടെ ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴെയ്ക്ക് വീണത്. തെട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ്Continue Reading