കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ തിരിച്ചറിഞ്ഞു ; പുഴയിൽ തിരച്ചിൽ തുടരുന്നു …   ഇരിങ്ങാലക്കുട : കരുവന്നൂർ വലിയ പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളെ തിരിച്ചറിഞ്ഞു. മാടായിക്കോണം ചാത്തൻമാസ്റ്റർ സ്കൂളിന് അടുത്ത് കൂടലി വീട്ടിൽ ജോസ് മകൻ ഡിസ്റ്റോളയാണ് (32 വയസ്സ്) പുഴയിൽ ചാടിയിരിക്കുന്നതെന്നാണ് കരുതുന്നത്. പാലത്തിൽ കണ്ടെത്തിയ സൈക്കിളിന്റെയും സിസി ക്യാമറ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധുക്കളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. രാവിലെ എഴ് മണിയോടെയാണ് സംഭവം.Continue Reading

ജനപ്രതിനിധികളെ മറികടന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; ആരോഗ്യകേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന 39. 58 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം …   ഇരിങ്ങാലക്കുട : ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ മാനിക്കാതെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. ഹരിത കർമ്മസേനയുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടി താൻ അറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ്Continue Reading

ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ … ഇരിങ്ങാലക്കുട: ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം .കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്.ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കര്‍ഷകര്‍ പോത്തുകളുമായിContinue Reading

ഓട്ടിസം ക്ലബിലെ കുട്ടികൾക്ക് ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബിആർസിയിൽ പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബിലെ കുട്ടികൾക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നൽകിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ ടി പി വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ ഹക്കിം അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി പ്രവീൺ തിരുപ്പതി, കെആർ സത്യപാലൻContinue Reading

വൈദ്യുതി ബില്ലിൽ കുടിശ്ശിക ; ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരി കെഎസ്ഇബി ; പുനസ്ഥാപിച്ചത് ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് …   ഇരിങ്ങാലക്കുട : ബിൽ കുടിശ്ശികയുടെ പേരിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നഗരസഭ വക കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി . പ്രതിഷേധം ഉയരുകയും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടുകയും ചെയ്തതോടെContinue Reading

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു …   ഇരിങ്ങാലക്കുട : ബൈക്കിൽ മീൻ വണ്ടി ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു. മാപ്രാണം പള്ളിക്ക് അടുത്ത് വിരുത്തിപറമ്പിൽ കൃഷ്ണൻകുട്ടി മകൻ കിരൺ ( 29 വയസ്സ്) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂർ മനോരമ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ജോലി സംബന്ധമായി കിരൺ മുണ്ടൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്നു.Continue Reading

സമയക്രമം സംബന്ധിച്ച ഉത്തരവ് പുനപരിശോധിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം; ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ നാളെ മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു …   തൃശ്ശൂർ : സമയ ക്രമത്തിന്റെ പേരിൽ തൃപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സ് ജീവനക്കാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു. സമയക്രമം സംബന്ധിച്ച മാറ്റത്തെക്കുറിച്ച് പുനപരിശോധിക്കാൻ ജില്ലാ കളക്ടർ തൃശ്ശൂർ ആർടിഒ യ്ക്ക് നിർദ്ദേശം നൽകിയതോടെയാണിത്. കഴിഞ്ഞ മാസംContinue Reading

കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ്; ഔദ്യോഗിക സ്ഥാനാർഥിക്ക് കനത്ത തോൽവി..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിക്ക് കനത്ത തോൽവി. പട്ടികജാതി വിഭാഗം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി പി കെ ഭാസിയെ വൻ ഭൂരിപക്ഷത്തിന് തോല്പിച്ച് നിലവിലെ ഭരണ സമിതി അംഗം എം കെ കോരൻ മാസ്റ്റർ വിജയിച്ചു. ആകെ പോൾ ചെയ്ത 632 വോട്ടിൽ കോരൻ മാസ്റ്റർക്ക് 531Continue Reading

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയാവസ്ഥ ; അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധവുമായി നാട്ടുകാർ ..   ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മാസങ്ങളായി യാതൊരു നടപടികളും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ഇതിനകം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും കുഴികളടയ്ക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സമരക്കാർ റോഡ് ബ്ലോക്ക് ചെയ്യാതെ, ഇരിങ്ങാലക്കുട – തൃശൂർ സംസ്ഥാന പാതയിലെ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ പ്രതീകാത്മക ശവസംസ്കാരം നടത്തി. വരും ദിവസങ്ങളിൽContinue Reading

കരുവന്നൂര്‍ ബാങ്ക് വിഷയം മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിലും ; നിക്ഷേപകർക്ക് ചികില്‍സക്ക് പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി ;തൃപ്രയാര്‍, കാറളം, കാട്ടൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ ഠാണാ ജംഗ്‌ഷനിൽ പോകണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനം…   ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ചികില്‍സക്ക് പണം ലഭിക്കാത്ത വിഷയത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ വിമർശനം. നിക്ഷേപകര്‍Continue Reading