പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര …. ഇരിങ്ങാലക്കുട: പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര .ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 12 വർഷം തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർത്ഥിയെ മാറ്റിയെടുക്കാൻ അധ്യാപകർക്ക് തീർച്ചയായും കഴിയണമെന്നും അദ്ദേഹംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ; നിയോജക മണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും എംഎൽഎ ഫണ്ടിൽ നിന്നുള്ള 34 ലക്ഷം രൂപ ഉപയോഗിച്ച് കൂടൽമാണിക്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഹോമിയോ ഡിസ്പെൻസറിക്കായുള്ള കെട്ടിടനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading

ആർദ്രം ആരോഗ്യം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; നിര്‍ദേശങ്ങളുമായി ജനപ്രതിനിധികളും രോഗികളും ; ആശുപത്രികളെ രോഗി സൗഹ്യദവും ജനസൗഹ്യദവുമാക്കേണ്ടതുണ്ടെന്ന് മന്ത്രി …   ഇരിങ്ങാലക്കുട: ആർദ്ര കേരളം പദ്ധതിയുടെ വിലയിരുത്തലിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ജനറല്‍ ആശുപത്രി സന്ദർശിച്ചു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികളും രോഗികളും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ആശുപത്രിയില്‍ അത്യാവശ്യമായി ഒരു ഫോറന്‍സിക് സര്‍ജനേയും, അതിന്റെ അനുബന്ധ തസ്തികകളുംContinue Reading

നവരാത്രിയോടനുബന്ധിച്ച് നൃത്ത-സംഗീതോൽസവവുമായി ശ്രീകൂടൽമാണിക്യം ദേവസ്വം ; 80 ൽ പരം ഇനങ്ങളിലായി പങ്കെടുക്കുന്നത് 800 ൽ അധികം കലാകാരൻമാർ …   ഇരിങ്ങാലക്കുട : നവരാത്രിയോടനുബന്ധിച്ച് ന്യത്ത -സംഗീതോൽസവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ഒക്ടോബർ 15 മുതൽ 24 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ 80 ൽ പരം ഇനങ്ങളിലായി 800 ൽ അധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനിContinue Reading

അമ്പതോളം ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ …       ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് -ചെയര്‍മാന്‍ ടി വി ചാര്‍ലി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ അമ്പതോളം ഭിന്നശേഷിക്കാര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നഗരസഭാ വികസന ഫണ്ടില്‍ നിന്നും എഴ്Continue Reading

മകന്റെ ചികിൽസയ്ക്കായി ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ അഞ്ച് പവന്റെ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് കൈമാറിയ ഓട്ടോ ഡ്രൈവർ മാതൃകയായി ; ചികിൽസയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുമെന്ന് ജനമൈത്രി പോലീസും … ഇരിങ്ങാലക്കുട : മകന്റെ ചികിൽസയ്ക്ക് ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണത്തിന് മുന്നിൽ പതറാതെ നിന്ന ഓട്ടോഡ്രൈവർ മാതൃകയായി. തൊമ്മാന കിരുവാട്ടിൽ വീട്ടിൽ ജിനേഷിനാണ് രണ്ട് ദിവസംContinue Reading

ഇരിങ്ങാലക്കുട ടൗൺ ഹാൾ റോഡിൽ നിന്നും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടർ കവർന്നു …   ഇരിങ്ങാലക്കുട : ടൗൺ ഹാൾ റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കവർന്നു. ടൗൺ ഹാളിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം പൂവത്തിങ്കൽ വീട്ടിൽ അശ്വനിയുടെ സ്കൂട്ടറാണ് മോഷണം പോയത്. രാവിലെ ജോലിക്ക് എത്തിയ അശ്വനി സ്ഥാപനത്തിന്റെ മുന്നിൽ തന്നെയാണ് വണ്ടി പാർക്ക് ചെയ്തിരുന്നത്. വൈകീട്ട് മടങ്ങാൻ നേരത്താണ് വണ്ടി നഷ്ടപ്പെട്ടContinue Reading

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന; രണ്ട് ഹോട്ടലുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാൻ നിര്‍ദേശം … ഇരിങ്ങാലക്കുട: നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് രണ്ടു ഹോട്ടലുകള്‍ക്കതിരെ നടപടി. ഠാണാ ജംഗ്ഷനിലെ കീര്‍ത്തി ഹോട്ടല്‍, സിറ്റി ഹോട്ടല്‍ എന്നിവയാണ് താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശിച്ചത്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നContinue Reading

ആളൂരിലെ തേക്ക് മോഷണം ; ഏഴു പ്രതികൾ അറസ്റ്റിൽ …   ഇരിങ്ങാലക്കുട : ആളൂരിൽ മുറിച്ചിട്ട വൻ തേക്കു മരം രാത്രി കടത്തി കൊണ്ടു പോയി വിറ്റ ഏഴംഗ സംഘം അറസ്റ്റിൽ . വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടിൽ ജിസ് (38 വയസ്സ്), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പിൽ ഡാനിയൽ (23 വയസ്സ്), പണ്ടാരപറമ്പിൽ വീട്ടിൽ ദിലീപ് (41 വയസ്സ്), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കൽ ജിനേഷ് (25 വയസ്സ്) ,മധുരഞ്ചേരി വിഷ്ണുContinue Reading

കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മാടായിക്കോണം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ….   ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടായിക്കോണം ചാത്തൻമാസ്റ്റർ സ്കൂളിന്റെ അടുത്ത് കൂടലി വീട്ടിൽ ജോസിന്റെ മകൻ ഡിസ്സോളയുടെ ( 32 ) മൃതദേഹമാണ് തൃശ്ശൂർ , ഇരിങ്ങാലക്കുട അഗ്നിശമനാവിഭാഗങ്ങളുടെയും സ്കൂബാ ടീമിന്റെയും നേത്യത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരിച്ചലിന് ഒടുവിൽ മൂന്ന് മണിയോടെ കണ്ടെത്തിയത്. രാവിലെContinue Reading