നവകേരള സദസ്സ് ; വിവിധ ഭാഷകളിലെ കവിതകളുമായി മെഗാ കവിയരങ്ങ്…   ഇരിങ്ങാലക്കുട: ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ ആദ്യമായി വിവിധ ഭാഷകളിലെ കവിതകളുടെ അവതരണവുമായി മെഗാ കവിയരങ്ങ് . എഴുപതോളം കവികൾ പങ്കെടുത്ത മെഗാ കവിയരങ്ങ് കവി ഡോ.സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർപേഴ്സനും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ വിജയലക്ഷ്മി വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.പി.ജോർജ്, ഖാദർ പട്ടേപ്പാടം,കെ.എൻ.സുരേഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു.Continue Reading

ശ്രീകൂടൽമാണിക്യക്ഷേത്ര തിരുവുൽസവത്തിന്റെ ഒരുക്കങ്ങളിലേക്ക് ; സംഘാടകസമിതി രൂപീകരിച്ചു …   ഇരിങ്ങാലക്കുട : 2024 ലെ ശ്രീ കൂടൽമാണിക്യ തിരുവുൽസവാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഉൽസവം എപ്രിൽ 21 ന് കൊടിയേറി മെയ് 1 ന് ആറാട്ടോടെ സമാപിക്കും. അഡ്മിനിസ്ട്രേറ്റർ ജനറൽ കൺവീനർ ആയിട്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. പതിനഞ്ച് സബ് കമ്മിറ്റികൾക്ക് രൂപം നൽകാനും പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. രണ്ട് കോടിയോളം രൂപയാണ് ഉൽസവത്തിന്റെContinue Reading

സെന്റ് ജോസഫ്സ് വീണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്മാർ …     ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പിൽ ആതിഥേരായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ഏഴാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കാലിക്കറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ നൈപുണ്യ കോളേജ് കറുകുറ്റിയെ (46-26) തോൽപ്പിച്ചാണ് സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. പ്രോവിഡന്‍സ് കോളേജ്Continue Reading

കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 .30 മുതൽ 9 .30 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പന്തലിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.Continue Reading

നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മപാദസ്പർശ സ്മൃതി യാത്ര നവംബർ 30 ന് …   ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് മഹാത്മപാദസ്പർശ സ്മ്യതി പദയാത്ര നടത്തുന്നു. ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 90 വർഷം തികയുന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 30 ന് വൈകീട്ട് നാലിന് ഗാന്ധിജി പങ്കെടുത്ത സമ്മേളന വേദിയായ ചെളിയംപാടം പരിസരത്ത് നിന്നും ഗാന്ധിജിയുടെContinue Reading

അവിട്ടത്തൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നവംബർ 27 ന് … ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നവംബർ 27 ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള നിർവഹിക്കും. വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി പ്രസിഡണ്ട്Continue Reading

എൻഡിഎ യുടെ ജനപഞ്ചായത്തുകൾക്ക് തുടക്കമായി ; പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് … ഇരിങ്ങാലക്കുട: ക്ഷേമ പെൻഷനുകൾ നൽകുന്നതിൽ പരാജയപ്പെട്ട പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്നും മുപ്പതിനായിരം രൂപ ചിലവഴിച്ച് മന്ത്രി ബിന്ദു കണ്ണട വാങ്ങിക്കുന്നത് വ്യക്തിപരമായി പോലും ജനദ്രോഹ നടപടികൾ സ്വീകരിക്കാൻ മടിയില്ലെന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിന്റെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ; അന്വേഷിക്കാൻ ഐടി വിഭാഗം …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി. മാസങ്ങളോളം മുടങ്ങിയ പെൻഷൻ വിതരണം പുനരാരംഭിച്ച വേളയിലാണ് ഈContinue Reading

നവകേരള സദസ്സ് ; പരാതികൾ സ്വീകരിക്കാൻ ഇരുപത് കൗണ്ടറുകൾ; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിച്ചേരുന്നത് നാലരയോടെ ; നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾ നാളെ ആരംഭിക്കും …   ഇരിങ്ങാലക്കുട : ഡിസംബർ ആറിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. വൈകീട്ട് 4.30 ന് മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സദസ്സിനോടനുബന്ധിച്ച് ജനങ്ങൾക്കുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഇരുപത് കൗണ്ടറുകൾ രാവിലെ 10Continue Reading

അയ്യങ്കാവ് ക്ഷേത്രസന്നിധിയിലെ ദേശവിളക്കിന്റെ തീയതി മാറ്റിയതിനെ ചൊല്ലി വിവാദം; നവകേരള സദസ്സിന്റെ പേരിൽ ദേശവിളക്കിന് അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി ബിജെപി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിശദീകരിച്ച് കൂടൽ മാണിക്യ ദേവസ്വം ; നോട്ടീസ് അച്ചടിച്ചതിന് ശേഷമാണ് പോലീസ് അനുമതി തേടിയതെന്നും അനുമതി ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് അടുത്ത ദിവസത്തേക്ക് ദേശവിളക്ക് മാറ്റിയതെന്നും വിശദീകരിച്ച് അയ്യപ്പസേവാസംഘം …   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്ര കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷം മാറ്റിവച്ചതിനെContinue Reading