ലയൺസ് ക്ലബ്ബിന്റെ നേത്യത്വത്തിൽ നടത്തുന്ന ഹോളിഡേ ബസ്സാറിന് തുടക്കമായി.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ വനിത വിഭാഗമായ ലയൺ ലേഡി സർക്കിളിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹോളിഡേ ബസ്സാർ 2023 ന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഗായത്രി സുരേഷ് നിർവ്വഹിച്ചു. ഹോളിഡേ ബസാറിനോട് അനുബന്ധിച്ച് നടന്ന ചികിത്സ സഹായ വിതരണം നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ നിർവ്വഹിച്ചു. ഫസ്റ്റ് ലേഡി ഡിസ്ട്രിക്റ്റ് ലയൺ സ്‌റ്റെല്ല ടോണി മുഖ്യാതിഥി ആയിരുന്നു.Continue Reading

ഗാന്ധി സ്മരണകളുണർത്തി നീഡ്സിന്റെ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര …   ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറാം വർഷ ആഘോഷങ്ങളോടനുബന്ധിച്ച് നീഡ്‌സിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന മഹാത്മാ പാദമുദ്ര @ 90 പരിപാടിയുടെ ഭാഗമായി നടത്തിയ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര വികാരനിർഭരമായി.സന്ദർശനവേളയിൽ ഗാന്ധിജി പ്രസംഗിച്ച ചളിയംപാടത്തു നിന്നും ആരംഭിച്ച പദയാത്ര അദ്ദേഹം വിശ്രമിച്ച അന്നത്തെ തിരുവിതാംകൂർ സത്രമായിരുന്ന ഇന്നത്തെ റസ്റ്റ് ഹൗസിലെ മഹാത്മാ ഗാന്ധിയുടെContinue Reading

കരുവന്നൂർ ബാങ്കിനെ കരകയറ്റാനും നിക്ഷേപകരുടെ വിശ്വാസം തിരിച്ച് പിടിക്കാനും കൂടുതൽ പാക്കേജുകൾ ; കാലാവധി പൂർത്തീകരിച്ച ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവർക്ക് നിശ്ചിത ശതമാനം നിക്ഷേപം ഡിസംബർ 2 മുതൽ തിരിച്ച് നൽകി തുടങ്ങും; നിക്ഷേപവും പലിശയുമായി ഇതിനകം 93 കോടി രൂപ തിരിച്ച് നൽകിക്കഴിഞ്ഞതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി …   ഇരിങ്ങാലക്കുട : ക്രമക്കേടുകളെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിനെ കരകയറ്റാൻ കൂടുതൽ പാക്കേജുകളുമായിContinue Reading

ഡോൺബോസ്കോ സ്കൂൾ വജ്ര ജൂബിലിയുടെ ഭാഗമായുള്ള ആഗോള പൂർവ്വ വിദ്യാർഥി സംഗമം ഡിസംബർ 3 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 3 ന് 1962 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ പൂർവ വിദ്യാർഥികളുടെ സംഗമം നടത്തുന്നു. പൂർവ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമടക്കം 1500 ഓളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് റെക്ടർ ഫാ ഇമ്മാനുവൽ വട്ടകുന്നേൽ, പൂർവ വിദ്യാർഥി സംഘടന പ്രസിഡണ്ട്Continue Reading

കെഎൽഎഫ് നിർമ്മൽ കോക്കോനാട് വെളിച്ചെണ്ണയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്കുകളും ലോഗോകളും പതിപ്പിച്ച് സമാനമായ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്ന് കോടതി ഉത്തരവ്. തൃശ്ശൂർ : കെഎൽഎഫ് നിർമ്മൽ കോക്കോനാട് വെളിച്ചെണ്ണയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്കുകളും ലോഗോകളും പതിപ്പിച്ച് സമാനമായ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്ന് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് , കാലടി ശ്രീമൂലനഗരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ന്യൂ പെരിയാർ ഓയിൽ മിൽസ് എന്ന കമ്പനിക്ക്Continue Reading

ശ്രീകൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ നടപ്പുര നവീകരണത്തിന്റെ ആലോചനകളിലേക്ക് ദേവസ്വം ; തനത് ഫണ്ട് വിനിയോഗിക്കാനും അനുമതി…. ഇരിങ്ങാലക്കുട : കാലപ്പഴക്കം നിമിത്തം ദുർബലമായ ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുര നവീകരിക്കാനും പദ്ധതി. ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ദേവസ്വം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഉറപ്പ് ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ദേവസ്വം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്കായിContinue Reading

നവകേരള സദസ്സ്; ഇരിങ്ങാലക്കുടയിൽ ഐക്യ കേരള ദീപ ജ്വാല … ഇരിങ്ങാലക്കുട : നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഐക്യ കേരള ദീപ ജ്വാലയും. ദീപ ജ്വാലയുടെ ഉദ്ഘാടനം സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ദീപം തെളിയിച്ച് നിർവഹിച്ചു. നവ കേരള സദസ്സിന്റെ ലോഗോയുടെ മാതൃകയിലാണ് ദീപം തെളിയിച്ചത്. നവ കേരള സദസ്സിന്റെ തീം സോങ്ങിന്റെ പശ്ചാത്തല സംഗീതത്തിൽ എല്ലാവരും മെഴുകുതിരി കത്തിച്ച് ഐക്യ കേരള ദീപ ജ്വാലയിൽContinue Reading

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി  ക്രൈസ്റ്റ് കോളേജിലെയും പ്രജ്യോതി നികേതനിലെയും ഇലക്ടറല്‍ ലിറ്ററസി ക്ലബുകൾ … ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാകാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമൊരുക്കി ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയിലെയും പ്രജ്യോതി നികേതൻ പുതുക്കാടിലെയും ഇലക്ടറല്‍ ലിറ്ററസി ക്ലബുകൾ.   ‘നോ വോട്ടര്‍ ടു ബി ലെഫ്റ്റ് ബിഹൈന്റ്’ മുദ്രാവാക്യമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി  വോട്ടർപട്ടികയിൽContinue Reading

പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ പ്രതിക്ക് 27 വർഷം കഠിന തടവും 1,35,000 രൂപ പിഴയും…   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ പതിനൊന്ന് വയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ മേത്തല എല്‍തുരുത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിനും 1,35, 000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2021 ജൂലൈContinue Reading

പൂജ ചെയ്ത് ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ എഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കൊടകര സ്വദേശി അറസ്റ്റിൽ …   മാള : മാള മങ്കിടിയിൽ ഒറ്റക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ആറേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ ഉണ്ണിയെ (57 വയസ്സ്)ആണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ. ഷൈജു, ഇൻസ്പെക്ടർ സജിൻContinue Reading