ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസി മലയാളിക്ക് യുഎഇയിലെ കപ്പലുകളുടെ പരിസ്ഥിതി പഠനത്തിന് ഡെറാഡൂണിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് … തൃശ്ശൂർ : ഷാർജ ആസ്ഥാനമാക്കി സോഹൻ റോയിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും പ്രവാസി മലയാളിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അജിത്ത് പി ജെ യെ ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാല അക്കാദമിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു . ” യുഎയിലെ ഓഫ്ഷോർ സപ്പോർട്ട് ഷിപ്പുകളുടെ എനർജിContinue Reading

കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജനകീയ പാനലിന് വിജയം…   ഇരിങ്ങാലക്കുട : കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മൊത്തമുള്ള 15 സീറ്റുകളും ജനകീയ പാനൽ അട്ടിമറി വിജയം നേടി.   നിലവിലെ ഭാരവാഹികൾ അടങ്ങിയ പാനലിന് ഒരു സീറ്റിൽ പോലും വിജയം കണ്ടെത്താനായില്ല.നമ്പ്യാരുവീട്ടിൽ വിശ്വനാഥൻ, നളിൻ ബാബു എസ് മേനോൻ, ജനാർദ്ദനൻ കാക്കര, കെ ബാലകൃഷ്ണൻ, എംContinue Reading

നവകേരള സദസ്സ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് ; പരാതികൾ സമർപ്പിക്കാൻ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ …   ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ തേടാനുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ഡിസംബർ 6 ന് വൈകീട്ട് നാല് മണിക്കാണ് നവകേരള സദസ്സ് നടക്കുക. വൈകീട്ട് നാലരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും. പ്രധാനContinue Reading

ഭക്തിസാന്ദ്രമായി മാർ തോമാ തീർത്ഥാടനം ;ഭിന്നിച്ചു തളരാതെ ഒന്നിച്ചു മുന്നേറണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ …   ഇരിങ്ങാലക്കുട :ഭിന്നിച്ചു തളരാതെ ഒന്നിച്ചുനിന്നു മുന്നോട്ടുപോകാന്‍ ക്രൈസ്തവ സമൂഹം തയാറാവണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഭാരത അപ്പസ്‌തോലനായ മാര്‍ തോമാ ശ്ലീഹായുടെ 1971-ാമത് ഭാരതപ്രവേശന തിരുനാളിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കൊടുങ്ങല്ലൂര്‍ മാര്‍ തോമാ തീര്‍ത്ഥാടനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. വ്യക്തികളും സമൂഹങ്ങളും സഭകളുംContinue Reading

ശാസ്താംപൂവം കാടർ കോളനിയിൽ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി മുകുന്ദപുരം താലൂക്ക് ഇലക്ഷൻ വിഭാഗം …     ഇരിങ്ങാലക്കുട :വെള്ളിക്കുങ്ങര ശാസ്താം പൂവം ട്രൈബൽ കോളനിയിൽ മുകുന്ദപുരം താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലാസ്സും ബോധവൽക്കരണവും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ക്യാമ്പയിനും സംഘടിപ്പിച്ചു. പുതുക്കാട് നിയോജകമണ്ഡലം ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോർഡിനേറ്റർ സജിത.എ.വി ആമുഖ പ്രസംഗo നടത്തി.ജില്ലാ ഇലക്ഷൻ ട്രെയിനർ പ്രസീത.ജി ഇലക്ഷൻContinue Reading

എറണാകുളത്ത് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘം ഇരിങ്ങാലക്കുടയിൽ വച്ച് പോലീസ് പിടിയിൽ …   ഇരിങ്ങാലക്കുട : എറണാകുളത്ത് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച് സ്വർണ്ണ മാലയും മൊബൈൽ ഫോണുകളും കവർന്ന കേസ്സിലെ പ്രതികളായ ഒരു യുവതിയും മൂന്നു യുവാക്കളും അടങ്ങുന്ന നാലംഗ സംഘത്തെ ഇരിങ്ങാലക്കുടയിൽ വച്ച് പോലീസ് സാഹസികമായി പിടികൂടി. നിരവധി കേസ്സുകളിൽ പ്രതികളായ ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ ജെയ്സൺContinue Reading

പിണറായി സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ വിചാരണ സദസ്സുമായി യുഡിഎഫ്; കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ…   ഇരിങ്ങാലക്കുട : കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ . വനിതകൾക്കും വിദ്യാഭ്യാസത്തിനും സർക്കാരിനും തന്നെ മന്ത്രി ബിന്ദു അപമാനമായിContinue Reading

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനായുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം …   ഇരിങ്ങാലക്കുട : സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനായിട്ടുള്ള തുകയും കേന്ദ്ര ഗവൺമെന്റ് നൽകാനുള്ള കുടിശ്ശികയും ഉടൻ നൽകണമെന്ന് കെ എസ്ടിഎ 33 – മത് ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം. ഗേൾസ് എൽപി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് കെ.കെ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.സജീവ് ഉദ്ഘാടനം ചെയ്തു.Continue Reading

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കുറ്റവിചാരണ സദസ്സുമായി യുഡിഎഫ് ; ജില്ലാ തല ഉദ്ഘാടനം ഡിസംബർ ഇന്ന് നാല് മണിക്ക് ഇരിങ്ങാലക്കുടയിൽ… ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാറിന്റെ ജനദ്രോഹനയങ്ങളെയും ഭരണ പരാജയങ്ങളെയും ജനങ്ങളെ ബോധ്യപ്പെടുത്താൻ വിചാരണ സദസ്സുമായി യുഡിഎഫ് . ഡിസംബർ 2 മുതൽ 22 സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സിന്റെ തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ഡിസംബർ 4 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽContinue Reading

ക്രൈസ്റ്റ് കോളേജിലെ മുൻകാല എൻഎസ്എസ് വളണ്ടിയർമാരുടെ 16 – മത് സംഗമം ഡിസംബർ 9 ന് ….   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് ഓൾഡ് വളണ്ടിയേഴ്സ് അസോസിയേഷൻ ആയ നോവയുടെ 16 മത് സ്നേഹസംഗമം ഡിസംബർ 9 രാവിലെ 9 മുതൽ വൈകീട്ട് 5 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്Continue Reading