ഭൂമി തരം മാറ്റ അദാലത്ത്; ഇരിങ്ങാലക്കുടയിൽ ലഭിച്ച 2031 അപേക്ഷകളിൽ 1844 ഉത്തരവുകൾ കൈമാറി ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ ഭൂമി തരംമാറ്റ അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ അദാലത്തിൽ വന്ന 1530 ഉത്തരവുകൾ ഉൾപ്പെടെ 1844 ഉത്തരവുകൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന അദാലത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ആർ ഡി ഒContinue Reading

ചരിത്രം കുറിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ് ; റെക്കോർഡ് നേട്ടം കൈവരിച്ചത് തുടർച്ചയായി പതിനാല് മണിക്കൂർ സോപാന സംഗീതാലാപനത്തിലൂടെ…   ഇരിങ്ങാലക്കുട : സോപാന സംഗീതാലാപനത്തിൽ ചരിത്രം രചിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ് നനദുർഗ്ഗ. തുടർച്ചയായി പതിനാല് മണിക്കൂർ സോപാന സംഗീതം ആലപിച്ചാണ് സോപാന കലാകാരൻ ലോക റെക്കോർഡിന് ഉടമയായിരിക്കുന്നത്. ശ്രീകൂടൽമാണിക്യ ക്ഷേത്ര കിഴക്കേ നടയിൽ രാവിലെ അഞ്ച് മണിയോടെയാണ് ആലാപനം ആരംഭിച്ചത്. കൂടൽ മാണിക്യം ക്ഷേത്രം സായാഹ്ന കൂട്ടായ്മയായിരുന്നുContinue Reading

കഥകളി ക്ലബിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി…. ഇരിങ്ങാലക്കുട : ദക്ഷിണ-ഉത്തരഭാരത സംഗീതശൈലികളുടെ സമന്വയത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടുനില്ക്കുന്ന സുവർണ്ണജൂബിലിയാഘോഷമായ “സുവർണ്ണ”ത്തിന് തുടക്കമായി. ഉന്നതവിദ്യാഭ്യാസമന്ത്രിയും, സുവർണ്ണം സംഘാടകസമിതി ചെയർപേഴ്സണുമായ ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുടയുടെ അഭിമാനതാരങ്ങളും അഞ്ച് വ്യത്യസ്തമേഖലകളിൽനിന്നുള്ള വനിതകളുമായ ഇ പദ്മിനി (ശാസ്ത്രം), സി ബി ഷക്കീല (അദ്ധ്യാപനം), ഉഷാനങ്ങ്യാർ (രംഗകല), കെ രേഖ (സാഹിത്യം), പി വി അനഘContinue Reading

ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കരയിലേക്ക് മാറ്റാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം മുതിർന്ന നേതാവുമായ പോൾ കോക്കാട്ട് ; അനുയോജ്യമായ സ്ഥലം കല്ലേറ്റുംകരയിൽ ലഭ്യമാണെന്നും നവകേരള സദസ്സിൽ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും വിമർശനം….   ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കരയിലേക്ക് മാറ്റാനുള്ള നടപടികൾ നിറുത്തി വയ്ക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം മുതിർന്ന നേതാവുമായ പോൾContinue Reading

ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്സ് ; രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; കാലഹരണപ്പെട്ട രീതികളും സമ്പ്രദായങ്ങളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ കോടതികൾക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു….   ഇരിങ്ങാലക്കുട : കാലഹരണപ്പെട്ട രീതി സമ്പ്രദായങ്ങളും ആചാരങ്ങളും ചടങ്ങുകളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും നാടിനും കാലത്തിനും ആവശ്യമായ പരിഷ്കാരങ്ങൾ കോടതികളിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർContinue Reading

ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സും ആധുനിക അറവുശാലയുമടക്കം ബൃഹദ് പദ്ധതികൾ അവതരിപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ ബഡ്ജറ്റ്; വാർഷിക ബഡ്ജറ്റ് വിഹിതം കുറയ്ക്കുന്ന സർക്കാർ നടപടി പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായി വിമർശനം ..   ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിന് വിമർശനവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ ബഡ്ജറ്റ്.വാർഷിക ബഡ്ജറ്റ് വിഹിതം കുറയുന്നത് പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും പദ്ധതി നിർവഹണത്തിൽ ഉണ്ടാകുന്ന പരിഷ്കാരങ്ങൾ പദ്ധതി നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുകയാണെന്നും സ്പിൽContinue Reading

കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജന്തർമന്തർ മാർച്ചിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്..   ഇരിങ്ങാലക്കുട : സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്. എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ നടന്ന ഐക്യദാർഡ്യ സദസ്സ് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. സിപിഐ ടൗൺ ലോക്കൽContinue Reading

പോലീസ് സുരക്ഷയൊരുക്കി, കരുവന്നൂര്‍ താമരവളയം കനാലിലെ ചീപ്പുചിറ കെട്ടി…   ഇരിങ്ങാലക്കുട : താമരവളയം കനാലില്‍ കൊക്കരിപ്പള്ളത്ത് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചീപ്പുചിറയില്‍ മണ്ണിട്ട് തടയണ കെട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ചിറ കെട്ടുവാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കളക്ടറേറ്റില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് കരുവന്നൂര്‍ പുഴയിലേക്ക് ചേരുന്ന താമരവളയം കനാലിലുള്ള സ്ഥിരം ചീപ്പുചിറയില്‍ മണല്‍ചാക്കുകളിട്ട് കെട്ടാന്‍ തീരുമാനിച്ചത്. ചീപ്പുചിറContinue Reading

തണ്ണീർമത്തൻ ജ്യൂസിന് വില 175 രൂപ; ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന സോൾ കിച്ചണിൽ അധികൃതരുടെ പരിശോധന …   ഇരിങ്ങാലക്കുട : തണ്ണീർമത്തൻ ജ്യൂസിന് 175 രൂപ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ” സോൾ കിച്ചൺ ” ഹോട്ടൽ ഈടാക്കിയെന്ന പരാതിയിൽ അധികൃതരുടെ പരിശോധന. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് എറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇരിങ്ങാലക്കുടയിൽ ഉള്ള ബന്ധു വീട്ടിൽContinue Reading

ക്രൈസ്റ്റ് കോളേജ് റോഡിൽ സ്വകാര്യ ബസ്സിന് നേരെ കല്ലേറ്; കല്ലേറിൽ മുൻഭാഗത്തെ ചില്ല് തകർന്നു; കല്ലെറിഞ്ഞത് ബസ്സിന് കൈ കാണിച്ച നിറുത്തിയപ്പോഴെന്ന് ജീവനക്കാർ….   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട -കല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ്സിന് നേരെ കല്ലേറ്. കല്ലേറിൽ ബസ്സിൻ്റെ മുൻ ചില്ല് തകർന്നു. ക്രൈസ്റ്റ് കോളേജ് റോഡിൽ വച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച വിദ്യാർത്ഥി എന്ന് തോന്നിക്കുന്ന ഒരാൾ ബസ്സിന് കൈ കാണിക്കുകയുംContinue Reading