ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചരണ പരിപാടികളും ദേശീയ സമ്മതിദായക ദിനാചരണവുമായി മുകുന്ദപുരം താലൂക്കിലെ തിരഞ്ഞെടുപ്പ് വിഭാഗം; വോട്ടവകാശത്തിൻ്റെ മൂല്യവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്ന് നടി അഞ്ജലി രാജ്…   ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയയിലേക്ക് യുവ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളുമായി ഇലക്ഷൻ കമ്മീഷൻ. ഇതിൻ്റെ ഭാഗമായി 2011 മുതൽ ആചരിച്ച് വരുന്ന ദേശീയ സമ്മതിദായക ദിനം മുകുന്ദപുരം താലൂക്കിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ ആചരിച്ചു. വിവേകാനന്ദൻContinue Reading

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. ശിവഗിരി മഠത്തിലെ ശിവ സ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റി. സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ, സെക്രട്ടറി വേണു തോട്ടുങ്ങൽ, മറ്റ് ഭരണസമിതി അംഗങ്ങൾ , എസ്എൻവൈഎസ് ഭരണസമിതി അംഗങ്ങൾ,Continue Reading

കാറളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തിൽ ..   ഇരിങ്ങാലക്കുട : കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു. പതിനഞ്ചംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണ അനുസരിച്ച് സിപിഎമ്മിൽ നിന്നുള്ള സീമ പ്രേംരാജ് പ്രസിഡണ്ട് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണസമിതിയിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് ഒന്നും ബിജെപിContinue Reading

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ നാട്ടിക സ്വദേശിയായ പ്രതിക്ക് 25 വർഷം കഠിനതടവ്..   ഇരിങ്ങാലക്കുട: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശി ഉണ്ണിയാരംപുരക്കൽ വീട്ടിൽ ബിജു എന്ന നാൽപ്പത്തൊന്നുകാരനെ 25 വർഷം കഠിനതടവിനും 2,50,000/- (രണ്ടര ലക്ഷം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ്‌ രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.   2016 ജൂലൈ 8Continue Reading

ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക്; സമാപന സമ്മേളനം ജനുവരി 27 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക് . ജനുവരി 27 വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ; കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയർമാനായി എം പി ജാക്‌സനേയും, വൈസ് ചെയർമാനായി ഇ ജെ വിൻസന്റിനെയും തിരഞ്ഞെടുത്തു. പത്താം തവണയാണ് എം പി ജാക്‌സൺ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 34Continue Reading

ഠാണ – ചന്തക്കുന്ന് പദ്ധതി; ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ ആർ ബിന്ദു….   ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി.ജനുവരി 29,30,31 തീയതികളിലാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി വസ്തുവിന്റെ അസ്സൽ രേഖകൾContinue Reading

ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് അഞ്ച് മാസത്തിനുള്ളിൽ പൈതൃകമതിൽ ; നിർമ്മാണ പ്രവർത്തനങ്ങൾ 48 ലക്ഷം രൂപ ചിലവിൽ….   ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കന്ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പൈതൃക ചുറ്റുമതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ്റെ 2018-19 ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിൻ്റെContinue Reading

കാട്ടൂർ പഞ്ചായത്തിൽ ആറ്, എട്ട് വാർഡുകളിൽ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ എംഎൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപ ചിലവിൽ..   ഇരിങ്ങാലക്കുട : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിലെ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപContinue Reading

ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ് സ്വദേശിനിയായ വീട്ടമ്മയുടെ ആറ് പവൻ വരുന്ന മാല കവർന്നു….   ഇരിങ്ങാലക്കുട : ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഭക്തയുടെ ആറ് പവൻ വരുന്ന മാല ബൈക്കിൽ എത്തിയ സംഘം കവർന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ കാരായ്മ കുടുംബത്തിലെ അംഗമായ പേഷ്ക്കാർ റോഡിൽ കൃഷ്ണസദനത്തിൽ താമസിക്കുന്ന വിജയൻ മാരാരുടെ ഭാര്യ ഗീതയുടെ ( 56 വയസ്സ്) മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ പത്തരയോടെ പേഷ്ക്കാർ റോഡിനെയുംContinue Reading