കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട; എടവിലങ്ങ് സ്വദേശികളായ യുവാക്കൾ പിടിയിൽ ..   കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ ..   ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. 23 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 46 മരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾക്ക് നഗരസഭാ യോഗം അംഗീകാരം നൽകി. അവശേഷിക്കുന്ന അഞ്ച് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽContinue Reading

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഫെബ്രുവരി 27, 28 തീയതികളിൽ അന്തർദേശീയ സെമിനാർ ; പങ്കെടുക്കുന്നത് ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ …. ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും സൗത്ത് ആഫ്രിക്കയിലെ റോഡ്സ് യൂണിവേഴ്സിറ്റി സംയുക്തമായി ഫെബ്രുവരി 27, 28 തീയതികളിൽ ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. 27 ന് രാവിലെ 10 ന് കോളേജ് സെമിനാർ ഹാളിൽ നടക്കുന്നContinue Reading

ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട; അരക്കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പട്ടണത്തിലെ കോളേജ് വിദ്യാർഥികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശ്യംഖലയിലെ കണ്ണികളെന്ന് പോലീസ്… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും ഇരിങ്ങാലക്കുട പോലീസിൻ്റെയും നേതൃത്വത്തിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് സംഘം പിടികൂടി.  ചിയ്യന്നൂർ കൊക്കൂർ കോഴിക്കൽ വീട്ടിൽ ഷമീം മുഹമ്മദ് (30) , പൊന്നാനി മുതുക്കാട് കോഴിക്കൽ വീട്ടിൽ മുഹമ്മദ്Continue Reading

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ട് കോടതി ഉത്തരവ്..   ഇരിങ്ങാലക്കട;കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. 2008 ലെ ഉത്സവത്തിനിടയില്‍ ഏപ്രില്‍ 23 ന് എഴുന്നള്ളിപ്പിന് ശേഷം ഉത്സവ കാഴ്ചക്കാരില്‍ ഒരാളായ ഓചിറയില്‍ ഉള്ള നൗഷാദ് എന്നയാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതിനെ തുടര്‍ന്നാണ് പോപ്‌സണ്‍Continue Reading

ലൈസൻസ് ഇല്ലാതെയാണ് ഇരിങ്ങാലക്കുട മാർക്കറ്റിലെ മാംസ വ്യാപാരശാലകളിൽ എഴെണ്ണം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ രേഖ ; ലൈസൻസ് ഫീയും വാടകയും ഈടാക്കുന്നുണ്ടെങ്കിലും മൽസ്യഫെഡിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളിനും ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് സ്ഥാപന ഉടമ …. ഇരിങ്ങാലക്കുട : മാർക്കറ്റിലെ മാംസവ്യാപാര സ്ഥാപനങ്ങളിൽ എഴ് എണ്ണം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വിവരാവകാശരേഖ . മാർക്കറ്റ് പരിസരത്തെ അനധികൃത മാംസവില്പന സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭായോഗത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ഉയർന്ന് വന്നത്. നഗരസഭContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ്, സി ടി സ്കാൻ യൂണിറ്റുകൾ ആരംഭിക്കണമെന്ന് കെജിഒഎ എരിയ സമ്മേളനം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം.കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം എസ് നവനീതകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് മിനി.എസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട അയ്യാങ്കാളി സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻContinue Reading

ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. പുതുതായി ആരംഭിക്കുന്ന കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽContinue Reading

മാർക്കറ്റിലെ മാംസ വ്യാപാരയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; അജണ്ട മാറ്റി വച്ചു; ബൈലോവിന് വിരുദ്ധമായി നഗരസഭ മൈതാനത്ത് മോട്ടോർ വാഹന പ്രദർശനം നടത്താൻ യോഗ തീരുമാനം; തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നരക്കോടി രൂപയുടെ ലേബർ ബഡ്ജറ്റിന് നഗരസഭ യോഗത്തിൻ്റെ അംഗീകാരം..   ഇരിങ്ങാലക്കുട : ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഭിന്നതകളെയും ബഹളത്തെയും തുടർന്ന് ഇരിങ്ങാലക്കുട മാർക്കറ്റിന് പുറത്ത് നിയമവിരുദ്ധമായിContinue Reading

കല്ലംകുന്ന് ബാങ്കിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളവരെന്ന് ബാങ്ക് ഭരണസമിതി; കുടിശ്ശിക തിരിച്ചടക്കണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസ് അല്ലാതെ മരണമടഞ്ഞ വ്യക്തിക്ക് നേരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണം..   ഇരിങ്ങാലക്കുട : 20 മുതൽ 50 ലക്ഷം വരെ വായ്പ കുടിശ്ശിക ഉള്ളവരാണ് ഗൃഹനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട് കല്ലംകുന്ന് ബാങ്കിനെതിരെ ആരോപണങ്ങളും വ്യാജപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ബാങ്ക് ഭരണസമിതി. കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടയിൽ ബാങ്കിനെതിരെ അടിസ്ഥാനരഹിതമായContinue Reading