ഭരണഘടന, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ ; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വൈദികരും കന്യാസ്ത്രികളും തടവിലാക്കപ്പെടുകയാണെന്ന് വിമർശനം …   ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരാകണം അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളാകേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ലെന്നും എന്നാല്‍ രാജ്യത്തിന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നവരാകണം അധികാരസ്ഥാനങ്ങളിലെത്തേണ്ടതെന്നുംContinue Reading

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ആദ്യദിനം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ”Continue Reading

ഇരിങ്ങാലക്കുട- കോയമ്പത്തൂർ യാത്ര ഇനി കെഎസ്ആർടിസി യിൽ ; കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെയും ശിവരാത്രി പ്രത്യേക കെ എസ്ആർടിസി സർവീസുകളുടെയും ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. നാല് സർവീസുകൾ കൂടി പുതിയതായി ഇരിങ്ങാലക്കുടയിൽ നിന്നും തുടങ്ങാൻContinue Reading

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; വനിതാദിനത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ..   ഇരിങ്ങാലക്കുട : വനിതാദിനത്തിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ . ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ”Continue Reading

ഠാണ-ചന്തക്കുന്ന് വികസനം; നഷ്ടപ്രതിഫല തുക വിതരണം മാർച്ച് 11 ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …   ഇരിങ്ങാലക്കുട : ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമുള്ള നഷ്ടപ്രതിഫല തുകയുടെ വിതരണം ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ.ആർ. ബിന്ദു അറിയിച്ചു.   മാർച്ച് 11 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ്Continue Reading

ആരവമായി ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ റോഡ് ഷോ; ആദ്യഘട്ട പര്യടനത്തിന് തുടക്കമായി..   ഇരിങ്ങാലക്കുട : ആരവമായി തൃശ്ശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ റോഡ് ഷോ . അണികളിലും കാഴ്ചക്കാരിലും ആവേശം ഉണർത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരിങ്ങാലക്കുട ഠാണാവിൽ നിന്നും തുറന്ന വണ്ടിയിൽ റോഡ് ഷോ ആരംഭിച്ചത്. റോഡിൻ്റെ ഇരുവശങ്ങളിൽ കാത്ത് നിന്നവരെ അഭിവാദ്യം ചെയ്ത് മുന്നേറിയ റോഡ് ഷോContinue Reading

ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതായി പത്മജ വേണുഗോപാലിൻ്റെ ചുവടുമാറ്റം തെളിയിക്കുന്നതായി വിമർശനം…   ഇരിങ്ങാലക്കുട : ആരെയാണ് കോൺഗ്രസ്സ് എന്ന് പറഞ്ഞ് വിശ്വസിക്കാൻ കഴിയുകയെന്ന് എൽഡിഎഫ് തൃശ്ശൂർ പാർലമെൻ്റ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാർ. മതേതരത്വം പറയുന്ന കോൺഗ്രസ്സ് നേതാക്കൾ അധികാര രാഷ്ട്രീയത്തിൻ്റെ പുറകെയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽContinue Reading

പീഡനക്കേസ്സിൽ അങ്കമാലി സ്വദേശിയായ യുവാവ് അറസ്റ്റിൽ..   ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒന്നര വർഷം മുൻപ് ജോലിസ്ഥലത്തു വച്ചാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത്. പിന്നീട്Continue Reading

പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്ക് 35 വർഷത്തെ തടവ്..   ഇരിങ്ങാലക്കുട:- പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ ഇരുപത്തിയേഴുകാരന് 35 വർഷം തടവും 1,70,000/- രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആറിൻ്റെ വിധി.2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ മേത്തല സ്വദേശി താരമ്മൽContinue Reading

ദീർഘദൂരയാത്രക്കാരുടെ മനമറിഞ്ഞും സഹായം തേടിയും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; ഒന്നാമത്തെ പരിഗണന റെയിൽവേ സ്റ്റേഷൻ വികസനത്തിന്; സ്റ്റേഷൻ വികസനത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാതെ ഒന്നും തരുന്നില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് മുൻമന്ത്രി ….   ഇരിങ്ങാലക്കുട : തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് മുൻ മന്ത്രിയും തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ വി എസ് സുനിൽകുമാർ . ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രചരണപ്രവർത്തനങ്ങൾക്ക് റെയിൽവേContinue Reading