കാട്ടൂർ ഇല്ലിക്കാടിൽ സംഘർഷം; മൂന്ന് യുവാക്കൾക്ക് കുത്തേറ്റു …. ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാടിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഇല്ലിക്കാട് പള്ളി പരിസരത്ത് വച്ചായിരുന്നു സംഭവം. കൂടൽമാണിക്യ ഉൽസവത്തിന് പോകുന്നവരും പോയി മടങ്ങുന്നവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ചെന്ത്രാപ്പിന്നി മാടാനി വീട്ടിൽ ശ്രീരാഗ് (21) , എടമുട്ടം കാരയിൽ വീട്ടിൽ ഷനിൽ (24) , കഴിമ്പ്രംContinue Reading

പോക്സോ കേസ്സിൽ വെളളിക്കുളങ്ങര സ്വദേശിയായ 63 കാരന് 66 വർഷം തടവ്..   ഇരിങ്ങാലക്കുട : പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 66 വർഷം തടവും 3,20,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.   2018 കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ മധുരപലഹാരങ്ങൾ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ്Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് 72. 78% ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73. 89 % …   തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ 72. 78 % പോളിംഗ്. നീണ്ടു പോയ പോളിംഗിൻ്റെ അവസാന ഔദ്യോഗിക കണക്കാണിത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73. 89 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.Continue Reading

ജനിച്ചതും പഠിച്ചതും ഒരുമിച്ച്; കന്നിവോട്ടിനും ഈ മൂവര്‍ സംഘം ഒന്നിച്ചിറങ്ങി…   ഇരിങ്ങാലക്കുട: ഒറ്റപ്രസവത്തില്‍ ഒന്നിച്ച് ജനിച്ച് ഒന്നിച്ച് പഠിച്ച് ഒന്നിച്ചു വളര്‍ന്ന് കന്നിവോട്ടും ഒന്നിച്ച് ചെയ്യാനെത്തിയതിന്റെ സന്തോഷത്തിലാണ് മൂന്നു സഹോദരങ്ങള്‍. പുല്ലൂർ സ്വദേശി അഡ്വ. തേജസ് പുരുഷോത്തമന്റെയും രമ കെ. മേനോന്റെയും കടിഞ്ഞൂല്‍ പ്രസവത്തില്‍ പിറന്ന ഗായത്രി തേജസ് മേനോന്‍, ഗോപിക തേജസ് മേനോന്‍, ഗോകുല്‍ തേജസ് മേനോന്‍ എന്നീ മൂവര്‍ സംഘമാണ് കന്നിവോട്ട് ചെയ്തത്. പുല്ലൂര്‍ എസ്എന്‍Continue Reading

പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികൾ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും നീണ്ടു ; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ…   ഇരിങ്ങാലക്കുട : പോളിംഗ് പൂർത്തിയാകാൻ വൈകിയതോടെ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് സാമഗ്രികൾ തിരിച്ച് സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും വൈകി. നടപടികൾ പൂർത്തീകരിച്ച് ആദ്യ ടീം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത് രാത്രി എട്ടരയോടെ. കാട്ടൂർക്കടവ് സെൻ്റ് മേരീസ് കാറ്റീസം ഹാളിലെ ബൂത്ത് നമ്പർ ഒന്നിലെ ടീമാണ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇത്തവണ സ്ത്രീ സൗഹൃദ പിങ്ക് ബൂത്തും; കാട്ടുങ്ങച്ചിറ ലിസി സ്കൂളിലെ പോളിംഗ് നടപടികൾ നിയന്ത്രിച്ചത് സ്ത്രീകളുടെ നേത്യത്വത്തിൽ ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇത്തവണ സ്ത്രീ സൗഹൃദ പിങ്ക് ബൂത്തും . കാട്ടുങ്ങച്ചിറ ലിസി കോൺവെന്റ് യു പി സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിനാണ് ഈ പദവി. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകൾ മാത്രം. ബീന ഒ ടി ,Continue Reading

പോളിംഗ് സമയം അവസാനിച്ചിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തുടരുന്നു; കിഴുത്താണി സ്കൂളിൽ നീണ്ട നിര കണ്ടിട്ട് അമ്പതോളം പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഇത് വരെയുള്ള പോളിംഗ് ശതമാനം 70. 06 %; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70.83 %….   ഇരിങ്ങാലക്കുട :സമയം ആറര പിന്നിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. വോട്ടർമാരുടെContinue Reading

വോട്ട് മറിച്ച് കൊടുക്കുന്ന സംസ്കാരം കോൺഗ്രസ്സിൻ്റേതെന്നും യുഡിഎഫ് നേത്യത്വവും കെപിസിസി നേത്യത്വവും കയ്യൊഴിഞ്ഞ സ്ഥാനാർഥിയാണ് കെ മുരളീധരൻ എന്നും വി എസ് സുനിൽകുമാർ….   ഇരിങ്ങാലക്കുട :പരാജയ ഭീതിയെ തുടർന്ന് സമനില തെറ്റിയ അവസ്ഥയിലാണ് യുഡിഎഫ് നേതാക്കൾ എന്നും യുഡിഎഫ് സ്ഥാനാർഥി തരം താണ നിലവാരത്തിലാണ് സംസാരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ . വൈകീട്ട് നാല് മണിയോടെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്Continue Reading

എൽഡിഎഫിൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; അന്തർധാര വിജയിക്കില്ലെന്നും കെ മുരളീധരൻ….   ഇരിങ്ങാലക്കുട : എൽഡിഎഫി ൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബോയ്സ് സ്കൂളിലെ ബൂത്തുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർധാരയെക്കുറിച്ച് താൻ ആദ്യം പറഞ്ഞപ്പോൾ പലരും പരിഹസിക്കുകയായിരുന്നു. ഇ പി ജയരാജനും ജാവേദ്കറും തമ്മിലുള്ള ചർച്ചയുടെContinue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഇത് വരെ വോട്ട് രേഖപ്പെടുത്തിയത് 41 % പേർ; ഇരിങ്ങാലക്കുടയിൽ 40. 92 %…   തൃശ്ശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഉച്ചയ്ക്ക് ഒന്നേ മുക്കാൽ മണി വരെ വോട്ട് രേഖപ്പെടുത്തിയത് 41 % പേർ. 41 % പുരുഷൻമാരും 40.74 % സ്ത്രീകളും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായിട്ടാണ് ഔദ്യോഗിക കണക്ക്. തൃശ്ശൂർ മണ്ഡലത്തിൽ 1483055 പേരാണ് ആകെ വോട്ടർമാർContinue Reading