ഇരിങ്ങാലക്കുട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് മെയ് 19 ന് ; മെയ് 4,5,6,7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശയാത്ര …   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിന് മുന്നോടിയായി മെയ് 4, 5, 6, 7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. നാല് ദിവസങ്ങളിലായി നടത്തുന്ന സന്ദേശ യാത്ര രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ്Continue Reading

ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേത്യത്വം; തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് മൂന്നും സീറ്റുകൾ..   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേതൃത്വം. രണ്ട് പാനലുകളായി ചേരി തിരിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് പ്രസിഡണ്ട്, രണ്ട് എക്സിക്യൂട്ട് അംഗങ്ങൾ എന്നിങ്ങനെ മൂന്ന് സീറ്റുകളും ലഭിച്ചു. പി കെ പ്രസന്നൻ (ചെയർമാൻ) , ജ്യോതിഷ് കെ യു (വൈസ്-ചെയർമാൻ) ,Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ചാലക്കുടി കൂടപ്പുഴ കടവിൽ സംഗമേശ്വരന്റെ ആറാട്ട് …   ഇരിങ്ങാലക്കുട: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ട് . ബുധനാഴ്ച ഉച്ചതിരിഞ്ഞ് 12.50 ന് നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടി കൂടപ്പുഴ കടവിലായിരുന്നു ചടങ്ങുകൾ . മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിനെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻContinue Reading

കൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി…   ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി. കൊടിമരത്തിന്റെയവിടെ എട്ട് ഭാഗത്തും തൂവി ധ്വജത്തെ സാക്ഷിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക്Continue Reading

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം, ആറാട്ട് നാളെ … ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുൽസവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്‍ത്തറക്കല്‍ രാത്രി ഒൻപത് മണിയോടെ ആയിരുന്നു ചടങ്ങ്. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്ത് കൊള്ളിക്കുകയാണ് ചെയ്യുന്നത്. മുളയത്ത് നായർക്കാണ്Continue Reading

ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിൻ്റെ കോംപൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം; മഴക്കാലപൂർവ ശുചീകരണ പ്രവ്യത്തികൾ ആരംഭിക്കാനും നഗരയോഗത്തിൽ തീരുമാനം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് കോമ്പൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കാനും ഗേറ്റ് സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നിശ്ചിത അജണ്ടകൾക്കിടയിൽ ബിജെപി അംഗം സന്തോഷ് ബോബനാണ് വിഷയം ഉന്നയിച്ചത്. മതിൽ നിർമ്മാണത്തിൻ്റെ ലക്ഷ്യം വിശദീകരിക്കണമെന്നും നഗരസഭ മന്ദിര നിർമ്മാണം തന്നെ നിയമവിരുദ്ധമായിട്ടാണ് നടന്നതെന്നുംContinue Reading

ശ്രീ കൂടല്‍മാണിക്യം തിരുവുൽസവം ; ഭക്തിയിലലിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കഥകളി …..   ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ വലിയ വിളക്കിനോടനുബന്ധിച്ച് അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭംContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി ആനയൂട്ട് …   ഇരിങ്ങാലക്കുട: ആനപ്രേമികൾക്ക് ആഹ്ലാദക്കാഴ്ചയൊരുക്കി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. ഉത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് ആനയൂട്ടിൽ 20 ഓളം ഗജവീരന്മാർ പങ്കെടുത്തു. വലിയ വിളക്ക് ദിവസം വൈകീട്ട് തെക്കേപ്രദക്ഷിണ വഴിയിൽ നടന്ന ആനയൂട്ടിൽ നൂറുകണക്കിന് ഭക്തരും പങ്കാളികളായി. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാടും കിടങ്ങശ്ശേരി ഹരി നമ്പൂതിരിപ്പാടും ദേവനാരായണൻ നമ്പൂതിരിയുംContinue Reading

കാട്ടൂർ ഇല്ലിക്കാട് മൂന്ന് പേരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പ്രതികൾ അറസ്റ്റിൽ…   ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് മദ്രസയുടെ മുൻവശം മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . തൃശൂർ റൂറൽ പോലീസ് മേധാവി ഡോക്ടർ നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമോയീൻകുട്ടിയുടെ നേതൃത്വത്തിൽ കാട്ടൂർ സി ഐ ജസ്റ്റിൻ പി പി, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്നത് ആയിരങ്ങൾ . കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകൾ വരി നിന്നാണ് അന്നദാനത്തിൽ ഭക്തജനങ്ങൾ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിൽ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളർന്ന് കഴിഞ്ഞതായി ദേവസ്വം അധികൃതർ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്നContinue Reading