ഡിജിറ്റൽ മേഖലയിലെ തൊഴിൽ സാധ്യതകളിലേക്ക് എത്തിച്ചേരാൻ വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ; ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ നൈപുണി വികസനം കേന്ദ്രീകരിച്ചെന്നും മന്ത്രി..   ഇരിങ്ങാലക്കുട : ഡിജിറ്റൽ മേഖലയിലെ തൊഴിൽ അവസരങ്ങളിലേക്ക് എത്തിച്ചേരാനും സമ്പദ്ഘടനയുമായി ബന്ധപ്പെടുത്തി പുതിയ ഉൽപ്പന്നങ്ങൾക്കും സർവീസുകൾക്കും രൂപം നൽകാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കേരളContinue Reading

മൂർക്കനാട് ഇരട്ട കൊലപാതകം; ചെമ്മണ്ട, പൊറത്തിശ്ശേരി സ്വദേശികളായ രണ്ടു പേർ കൂടി അറസ്റ്റിൽ; കേസിൽ ഇത് വരെ അറസ്റ്റിലായത് പതിനേഴ് പേർ….   ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിന് രാത്രി രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർ കുത്തേറ്റു കൊല്ലപ്പെട്ട കേസ്സിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ചെമ്മണ്ട സ്വദേശി പടയറ്റിൽ ഡിവിൻ (23 വയസ്സ) പൊറത്തിശ്ശേരി സ്വദേശി താറാട്ടിൽ അഭിഷേക് (18) എന്നിവരെയാണ് തൃശൂർContinue Reading

ഹയർ സെക്കണ്ടറിയിൽ അനധ്യാപകരെ നിയമിക്കണമെന്ന് നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം ..   ഇരിങ്ങാലക്കുട: ഹയർ സെക്കൻഡറിയിൽ അനധ്യാപകരെ നിയമിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം . ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് സ്കൂൾ ഹാളിൽ നടന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.ആർ. ബാബു അധ്യക്ഷത വഹിച്ചു.Continue Reading

കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിക്കുന്നു….   ഇരിങ്ങാലക്കുട : കഥകളി ലോകത്ത് അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞ് നില്ക്കുന്ന കലാനിലയം ഗോപിയാശാനെ ശിഷ്യരുടെ നേത്യത്വത്തിൽ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ആദരിക്കുന്നു. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ മെയ് 18, 19 ദിവസങ്ങളിൽ സോപാന സംഗീതം, നൃത്തയോഗ, കേളി, കഥകളി പരമ്പര, ജുഗൽബന്ദി, ശിഷ്യ – സുഹ്യദ് സംഗമം, മോഹിനിയാട്ടക്കച്ചേരി,Continue Reading

അമ്യത് 2 വിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ …   ഇരിങ്ങാലക്കുട : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും അമ്യത് 2 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.വിവിധ വാർഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നൽകുന്നത്. നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടിContinue Reading

മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപ ചിലവഴിക്കാനും നഗരസഭാ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിൽ പ്രതിപക്ഷ വിമർശനം…   ഇരിങ്ങാലക്കുട : മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ തീരുമാനം. 2024-25 വർഷത്തെ സിനിമാറ്റോഗ്രാഫി ലൈസൻസ് പുതുക്കാത്തതും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ക്ഷേമനിധി ബോർഡ്, ചലച്ചിത്ര അക്കാദമിContinue Reading

ഉഷ്ണതരംഗം; നെല്ലുത്പാദനത്തിൽ വൻ ഇടിവ്; കാറളത്ത് ആയിരത്തോളം എക്കറിലെ കൃഷി പ്രതിസന്ധിയിൽ …   ഇരിങ്ങാലക്കുട : ഉഷ്ണതരംഗത്തെ തുടർന്ന് മണ്ഡലത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കാറളത്ത് പ്രതിസന്ധിയിലായിരിക്കുന്നത് ആയിരത്തോളം എക്കർ നെൽകൃഷി . നെല്ല് കൊയ്ത് എടുക്കാൻ ചെല്ലുമ്പോൾ പതിരായിട്ടാണ് കാണുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഒരു എക്കർ കൊയ്ത് കഴിഞ്ഞാൽ 32 ക്വിൻ്റൽ നെല്ല് കിട്ടേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 150 കിലോ മുതൽ 1500 കിലോ മാത്രം.Continue Reading

ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് ദിവ്യ കാരുണ്യ കോൺഗ്രസ്സ്; പങ്കെടുക്കുന്നത് 25000 പേർ…   ഇരിങ്ങാലക്കുട : ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ ആദ്യമായി നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ മെയ് 19 ന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനിക്കുളം ദിവ്യകാരുണ്യ കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യുമെന്ന്Continue Reading

മൂർക്കനാട് ഇരട്ടക്കൊലപാതകം ; പ്രധാനപ്രതികളിൽ ഒരാൾ പിടിയിൽ..   ഇരിങ്ങാലക്കുട :മൂർക്കനാട് ക്ഷേത്രത്തിലെ ആറാട്ടിനിടയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി പുത്തൂർ പാറക്കൽ വീട്ടിൽ ആഷിക് (23) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞുമൊയ്ദീൻകുട്ടി, സി ഐ മനോജ്‌ ഗോപി എന്നിവരുടെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുടContinue Reading

ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു.   ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത. പതാക ദിനാചരണത്തിന്റെ ഭാഗമായി രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും കുരിശുപള്ളികളിലും 65000 ഭവനങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പേപ്പൽ പതാക സ്ഥാപിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പേപ്പൽ പതാക ഉയർത്തിയാണ് പതാക ദിനാചരണത്തിന് ആരംഭം കുറിച്ചത്. കത്തീഡ്രൽ വികാരിContinue Reading