എടക്കുളത്ത് മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ….   ഇരിങ്ങാലക്കുട :മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ച കേസിൽ പേരക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി പരേതനായ പീതാംബരൻ മകൻ ശ്രീകുമാർ (26) വെട്ടി പരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം . തലയ്ക്കും കൈയ്ക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യംContinue Reading

പഠനോപകരണങ്ങൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ….   ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ നിർധനരായ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ മുഖ്യാതിഥിയായി.Continue Reading

ലാറ്റിൻ അമേരിക്കൻ ട്രേഡ് കൗൺസിലിൻ്റെ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസിഡറായി നിയമിതനായ ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാറിന് ആത്മീയ നേത്യത്വത്തിൻ്റെ ആദരം…. ഇരിങ്ങാലക്കുട : ലാറ്റിൻ അമേരിക്കൻ ട്രേഡ് കൗൺസിലിൻ്റെ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസിഡറായി നിയമിതനായ ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാറിന് ആത്മീയ നേത്യത്വത്തിൻ്റെ ആദരം. ഈ ബഹുമതി ആദ്യമായി ലഭിച്ച മലയാളി ഇരിങ്ങാലക്കുടക്കാരനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും വികസനത്തിൻ്റെContinue Reading

കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ നിർമ്മാണം വേഗത്തിലാക്കും; കരാർ കമ്പനി പൂർണ്ണ സഹകരണം വാഗ്ദാനം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു…   തൃശ്ശൂർ : കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ നിർമ്മാണം വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു. കെ എസ് ടി പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ നടന്നു വരുന്ന കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി വിളിച്ച യോഗത്തിലാണ് നിർമ്മാണം വേഗത്തിലാക്കാൻ ധാരണയായത്. ഇരിങ്ങാലക്കുടContinue Reading

ഓപ്പറേഷൻ ഡ്രൈ ഡേ ; യുവാവ് പത്ത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിൽ…. ചാലക്കുടി : അന്നനാട് പാമ്പൂത്തറ കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവിൽപന നടത്തിയിരുന്ന യുവാവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെ നേതൃത്വത്തിൽ ആഴ്ചകളോളം നടത്തിയ അന്വേണഷണത്തിനൊടുവിൽ പിടികൂടി. പാമ്പൂത്തറ പെരുമ്പടത്തി വീട്ടിൽ രാജു (48 വയസ് )വാണ് വൻContinue Reading

കൂടൽമാണിക്യക്ഷേത്രദർശനത്തിനിറങ്ങിയ ഇരിങ്ങാലക്കുട തെക്കേ നട സ്വദേശിനിയായ മധ്യവയസ്കയുടെ ആറ് പവൻ മാല ബൈക്കിലെത്തി കവർന്ന കേസ്സിലെ ഒന്നാം പ്രതി ഒടുവിൽ അറസ്റ്റിൽ…   ഇരിങ്ങാലക്കുട : ബൈക്കിലെത്തി മാല പൊട്ടിച്ച കേസ്സിലെ ഒന്നാം പ്രതി പാലാ സ്വദേശി അഭിലാഷിനെയാണ് (52 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട എസ്.ഐ. എം.അജാസുദ്ദീർ അറസ്റ്റു ചെയ്തത്. ഈ കേസ്സിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂർ സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽContinue Reading

മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ കനത്ത നഷ്ടം; വാതിൽമാടം കോളനിയിൽ വീണ്ടും മണ്ണിടിഞ്ഞു; മണ്ണ് നീക്കാൻ ജിയോളജി വകുപ്പിന് കഴിഞ്ഞ വർഷം മന്ത്രിതല യോഗത്തിൽ നൽകിയ നിർദ്ദേശം ഇനിയും നടപ്പിലായില്ല; കാറളത്ത് കോഴിക്കുന്നിലും മണ്ണിടിച്ചൽ; വീട്ടുകാർ താമസം മാറ്റി; മരങ്ങൾ വീണ് കാറളം പഞ്ചായത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ; കനത്ത മഴയിൽ താലൂക്ക് ആശുപത്രിയുടെ മതിലും ഇടിഞ്ഞ് വീണു….Continue Reading

സുധ ദിലീപ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണപ്രകാരം …   ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി സിപിഐ യിലെ സുധ ദിലീപിനെ തിരഞ്ഞെടുത്തു. ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണപ്രകാരം സിപിഎമ്മിൽ നിന്നുള്ള വിജയലക്ഷ്മി വിനയചന്ദ്രൻ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബ്ലോക്ക് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ സുധ ദിലീപിന് 9 ഉം പ്രതിപക്ഷത്ത് നിന്ന് മൽസരിച്ച തുമ്പൂർContinue Reading

കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത ;കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി…   തൃശ്ശൂർ : കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റ് ചെയ്യുന്നതിൽ നിന്നും കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. കോൺക്രീറ്റ് ഉപയോഗിച്ചുള്ള റോഡിന്റെ നിർമ്മാണം ബാക്കി നിൽക്കുന്ന പ്രദേശത്ത് മെക്കാഡം ടാറിംഗ് നടത്തുമെന്ന വാർത്തയും തികച്ചും തെറ്റാണെന്നുംContinue Reading

നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ ഇടപെടലുകളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയാക്കി മാറ്റിയതെന്ന് രതീദേവി..   ഇരിങ്ങാലക്കുട : നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള ഇടപെടലുകളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയായി മാറ്റിയതെന്ന് ബുക്കർ പ്രൈസ് പട്ടികയിൽ ഇടം നേടിയ മഗ്ദലീനയുടെ (എൻ്റെയും ) പെൺസുവിശേഷം എന്ന നോവലിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരി രതീദേവി. എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് 25 മത് നോവൽ സാഹിത്യ യാത്രയുടെ ഭാഗമായിContinue Reading