ഋതു പരിസ്ഥിതി ചലച്ചിത്രമേള; ശ്രദ്ധ നേടി രഞ്ജിത്ത് മാധവൻ്റെ ചിത്രപരമ്പര; പുഴകളുടെ മുഖഭാവങ്ങൾ തേടിയുള്ള യാത്രകൾക്കായി പിന്നിട്ടത് പതിനെട്ട് സംസ്ഥാനങ്ങൾ ….   ഇരിങ്ങാലക്കുട : പതിനെട്ട് സംസ്ഥാനങ്ങൾ . ഇരുപത് നദികൾ. മൂന്ന് വർഷം നീണ്ട യാത്രകൾ. പിറന്ന് വീണത് പുഴയുടെ മനുഷ്യ ഭാവങ്ങൾ ആവിഷ്ക്കരിച്ച അപൂർവമായ ചിത്രപരമ്പര . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ വനം വകുപ്പ്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചContinue Reading

വനിതാസംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ എഴാം ദിനം   ഇരിങ്ങാലക്കുട : വനിതാസംഗമവുമായി നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിനം . ടൗൺഹാളിൽ നടന്ന ചടങ്ങിൽ ചിത്രകാരിയും കലാഗവേഷകയുമായ ഡോക്ടർ കവിത ബാലകൃഷ്ണൻ വനിതാ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഗാനരചയിതാവും അമൃത ടിവി വനിതാരത്നം സെക്കൻഡ് റണ്ണറപ്പും കൂടിയായ ധന്യ സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.   മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷതContinue Reading

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് തുടക്കമായി;ആദ്യദിനത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായ പന്ത്രണ്ട് ഡോക്യുമെൻ്ററികൾ; മതത്തിൻ്റെയും ജാതിയുടെയും ദേശത്തിൻ്റെയും പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന കാലത്ത് ചലച്ചിത്രമേളകൾ അടക്കമുള്ള സാംസ്കാരിക കൂട്ടായ്മകൾക്ക് പ്രസക്തി എറെയാണെന്ന് നടൻ പി ആർ ജിജോയ് ..   ഇരിങ്ങാലക്കുട : പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി.Continue Reading

ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള; കയറിൽ തീർത്ത വസ്ത്രങ്ങളുമായി ” നാരിഴ ” ഫാഷൻ ഷോ …. ഇരിങ്ങാലക്കുട: ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയോട് അനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം ‘നാരിഴ’ എന്ന പേരിൽ സംഘടിപ്പിച്ച ഫാഷൻ ഷോ ശ്രദ്ധേയമായി.കയർ കൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ഫിലിംContinue Reading

സീഡ് പേപ്പറിൽ ഡെലഗേറ്റ് പാസൊരുക്കി ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ്, പീച്ചി വൈൽഡ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 27, 28 തിയ്യതികളിൽ നടത്തുന്ന ഋതു – അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം പരിസ്ഥിതി സൗഹാർദ്ദപരത കൊണ്ട് വ്യത്യസ്തമാകുന്നു. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഡെലഗേറ്റ് പാസുകളെല്ലാം സീഡ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലുംContinue Reading

ഡ്രൈ ഡേ പെട്രോളിംഗ്; വീട്ടില്‍ മദ്യവില്പന നടത്തിയ കരുവന്നൂർ സ്വദേശി പിടിയിൽ…. ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംഗില്‍ അനധികൃത വില്പന നടത്തിയ കരുവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ എംജിയുടെ നേത്യത്വത്തിൽ കരുവന്നൂര്‍ തെക്കുടന്‍ വീട്ടില്‍ ജിതേഷ് (46 വയസ്സ്) എന്നയാളെ ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 500 രൂപ എന്നിവ സഹിതമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയContinue Reading

സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ആറാം ദിനം.. ഇരിങ്ങാലക്കുട : സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിനം . ടൗൺ ഹാളിൽ നടന്ന സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ കെ. ജി. അനിൽകുമാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സംരംഭകരായ ബെറിബീൻ കോഫി ഉടമ ഉഷContinue Reading

ഋതു -അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; പ്രദർശനങ്ങൾ നാളെ ആരംഭിക്കും; ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു; അന്യം നിന്നു പോകുന്ന തദ്ദേശീയമായ കലാ രൂപങ്ങൾ സംരക്ഷിക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി….   ഇരിങ്ങാലക്കുട: വനം വകുപ്പ്, തൃശ്ശൂർ അന്തർദേശീയ ചലച്ചിത്രോൽസവം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന പട്ടണത്തിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേളയുടെ പ്രദർശനങ്ങൾ നാളെ (ജൂൺ 27 ) ആരംഭിക്കും.Continue Reading

ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളിയിൽ; പങ്കെടുക്കുന്നത് നാല് ജില്ലകളിൽ നിന്നായി 130 ഓളം പ്രതിനിധികൾ …. ഇരിങ്ങാലക്കുട : ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ മേഖല നേത്യത്വ പരിശീലനക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളി ബദാനിയ റിസോർട്ടിൽ നടക്കും. 26 ന് 2 മണിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.Continue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന് കൊടിയേറ്റി…. ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന് രൂപത വികാരി ജനറാൾ ഫാ. വിൽസൻ ഈരത്തറ കൊടിയേറ്റി. വികാരി ഫാ. ലാസ്റ്റർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ ജോയ് പയ്യപ്പിള്ളി എന്നിവർ നേതൃത്വം നൽകി. കൈക്കാരൻമാർ, കമ്മിറ്റി കൺവീനർമാർ, ഇടവകജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ മൂന്നിനാണ് ദുക്റാന തിരുനാൾ .Continue Reading