തീരദേശവാസികൾക്ക് സുരക്ഷിത ഭവനങ്ങൾ;പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച 53 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് ഒക്ടോബർ 16ന്; കയ്പമംഗലം മണ്ഡലത്തിൽ മാറി താമസിക്കാൻ ഒരുങ്ങി 316 പേർ. കൊടുങ്ങല്ലൂർ:കടലേറ്റഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ അന്തിയുറങ്ങാം. തീരദേശമേഖലയിലെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗത്തെയും പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി വഴിയാണ് സുരക്ഷിത ഭവനങ്ങൾ ഒരുങ്ങിയത്. തൃശൂരിൽ പദ്ധതി മുഖേന 93Continue Reading

വാഹനാപകടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു. ഇരിങ്ങാലക്കുട :വാഹനാപകടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഇരിങ്ങാലക്കുട സ്വദേശിനിയായ ജീവനക്കാരി മരിച്ചു.ആസാദ് റോഡിൽ ജവഹർ കോളനിയിൽ തരുപറമ്പിൽ വീട്ടിൽ മനോജിൻ്റെ ഭാര്യ ജിഷ (44) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ എറണാകുളത്ത് വച്ചായിരുന്നു അപകടം.ജിഷ ഓടിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ്സ് ഇടിച്ചായിരുന്നു അപകടം. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജനറൽ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 49 ഉം പേർ പട്ടികയിൽ. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 46 പേർക്കാണ് സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭയിൽ 583 പേരാണ് ചികിൽസയിലുള്ളത്. കാട്ടൂരിൽ 49 ഉം കാറളത്ത് 8 ഉം മുരിയാട് 9 ഉം ആളൂരിൽ 19 ഉം പടിയൂരിൽ 5 ഉം പൂമംഗലത്ത് 10 ഉം വേളൂക്കരയിൽContinue Reading

പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ഇരിങ്ങാലക്കുട രൂപതയും; ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കുരുക്കുകളിൽ യുവതി യുവാക്കൾ വീഴാതെ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; കുടുംബങ്ങളിൽ നാല് മക്കളെങ്കിലും ഉണ്ടാകാൻ ശ്രദ്ധ വേണമെന്നും ബിഷപ്പ്. ഇരിങ്ങാലക്കുട: യുവതി യുവാക്കൾ ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കുരുക്കുകളിൽ വീഴാതെ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.കുഞ്ഞുങ്ങളുടെ കാര്യത്തിൽ ചെറുപ്പം മുതൽ തന്നെ മാതാപിതാക്കൾ ജാഗ്രതContinue Reading

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ; നിർമ്മിക്കുന്നത് 1.18 കോടി ചെലവഴിച്ച്. കൊടുങ്ങല്ലൂർ: പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവും പൈതൃകാവശേഷിപ്പ് കൂടിയായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ഉയരുന്നു. സംസ്ഥാന സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രത്തിൽ വിശാലമായ ബ്ലോക്ക് ഉയരുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 3 മണിക്ക് നിർവ്വഹിക്കും. ക്ഷേത്ര ദേവസ്വം നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായിContinue Reading

ഇരിങ്ങാലക്കുട: മുൻ നഗരസഭ ചെയർമാനും വ്യവസായ പ്രമുഖനുമായ കെ പി ജോൺ അന്തരിച്ചു. 94 വയസ്സായിരുന്നു. ആർഎസ് റോഡിൽ അറക്കൽ കണ്ടംകുളത്തി പൈലോതിൻ്റെ മകനാണ്. പരേതയായ ലീലയാണ് ഭാര്യ. ടെസ്സി, പോൾ, ജോസ്, എഫ്രിം, ഫ്രാൻസിസ്, സാബു, ആൻ്റണി എന്നിവർ മക്കളും കുരിയപ്പൻ, ഗീത, അന്ന, ലിനേറ്റ, ദീപ, ഗീത, പ്രീതി എന്നിവർ മരുമക്കളുമാണ്. 1962 മുതൽ 68 വരെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായിരുന്നു. കെപിഎൽ ഓയിൽ മിൽസ് ചെയർമാൻ,Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 ഉം മുരിയാട് 68 ഉം ആളൂരിൽ 81 പേരും പട്ടികയിൽ; കാറളം, ആളൂർ പഞ്ചായത്തുകളിലായി അഞ്ച് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 340 പേർക്ക് .നഗരസഭയിൽ 59 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭ പരിധിയിൽ 578 പേർ ചികിൽസയിലും 360 പേർ നിരീക്ഷണത്തിലുമുണ്ട്. കാട്ടൂരിൽ 49 ഉം വേളൂക്കരയിൽ 26Continue Reading

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഡിവൈഎഫ്ഐ യുടെ സമരം. ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ,ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും,ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഇരിങ്ങാലക്കുടയിൽ യുവജന പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർഎൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച ജാഥ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ അവസാനിച്ചു. ഡിവൈഎഫ്ഐContinue Reading

പ്രതിഷേധചൂടിൽ മുങ്ങി ‘ഓൺലൈൻ’ നഗരസഭ യോഗം; സർക്കാർ നല്കുന്ന പദ്ധതി പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ ചേരുന്നത് ചൂണ്ടിക്കാട്ടി ബിജെപി ; സാധാരണ മട്ടിൽ യോഗങ്ങൾ ചേരാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരിച്ച് ഭരണ നേത്യത്വം. ഇരിങ്ങാലക്കുട: നഗരസഭ യോഗങ്ങൾ ഓൺലൈനിൽ തുടരുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം.2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ റിവിഷനുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചേർന്ന യോഗത്തിന് എതിരെയാണ് എൽഡിഎഫും ബിജെപിContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26200 പേർക്ക്;രോഗസ്ഥിരീകരണനിരക്ക് 16.69 %. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞContinue Reading