ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് സ്ഥിരീകരിച്ചത് 76 പേർക്ക്; ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ കുറവ്. ഇന്ന് 76 പേർക്ക് മാത്രമാണ് മണ്ഡലത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭയിലും ആളൂർ പഞ്ചായത്തിലും 11 പേർ വീതവും കാട്ടൂരിൽ 5 ഉം വേളൂക്കരയിൽ 7 ഉം മുരിയാട് 30 ഉം പടിയൂരിൽ 3 ഉം പൂമംഗലത്ത് 7 ഉം കാറളത്ത് 2Continue Reading

ആയിരങ്ങൾക്ക് ആശ്രയമായി എടതിരിഞ്ഞിയിൽ ജനസേവനകേന്ദ്രം; നീതി ആയോഗിലൂടെ  അധികാരവികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ നിഷേധിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മന്ത്രി കെ രാജൻ. ഇരിങ്ങാലക്കുട: നീതി ആയോഗിലൂടെ കേന്ദ്രീക്യത ആശയങ്ങൾ അടിച്ചേല്പിക്കാനും വികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ ജനങ്ങൾക്ക് നിഷേധിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ.എടതിരിഞ്ഞി ചെട്ടിയാൽ സെൻ്ററിലുള്ള വി വി രാമൻ ജനസേവന കേന്ദ്രത്തിൻ്റെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിൻ്റെ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ നൂറ് ദിവസത്തിനുള്ളിൽContinue Reading

മതേതരത്വ-വിദ്യാർഥിപക്ഷ മൂല്യങ്ങൾക്ക് കരുത്ത് പകരുമെന്ന പ്രഖ്യാപനവുമായി കെഎസ് യു നേത്യത്വ സംഗമം. ഇരിങ്ങാലക്കുട: ജനാധിപത്യ- മതേതരത്വ-വിദ്യാർത്ഥിപക്ഷ മൂല്യങ്ങൾക്ക് കരുത്തു പകരുമെന്ന പ്രഖ്യാപനവുമായി കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിശ-2021 നേതൃത്വ സംഗമം. കെ പി സി സി നിർവാഹക സമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ അധ്യക്ഷത വഹിച്ചു. കെഎസ് യു തൃശ്ശൂർContinue Reading

ഗാന്ധി ജയന്തി ദിനത്തിൽ ത്രിവർണ്ണയാത്രയുമായി ബിജെപി ; ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചന. ഇരിങ്ങാലക്കുട:- സ്വാതന്ത്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം രാജ്യമെങ്ങും അമൃത മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ബിജെപി ഇരിങ്ങാലക്കുടയിൽ ത്രിവർണ്ണയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനി മൺമറഞ്ഞ കെ പി പോളിയുടെ വസതിക്കു മുൻപിൽ നിന്നാരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു.തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാനContinue Reading

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13217 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

ദുരന്തകാലത്തെ സുരക്ഷിത താവളം : ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രം അഴീക്കോട് തുറന്നു. കൊടുങ്ങല്ലൂർ: ദുരന്തസമയങ്ങളിൽ തീരദേശത്തുള്ളവർക്ക് സുരക്ഷിത താവളമൊരുക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് അഭയകേന്ദ്രം (സൈക്ലോൺ ഷെൽട്ടർ) അഴീക്കോട് പ്രവർത്തനമാരംഭിച്ചു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ അഭയകേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുത്തു. തൃശൂർ ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രമാണിത്. പ്രകൃതി ദുരന്തങ്ങളിൽ വിഷമഘട്ടത്തിലാകുന്ന ജനങ്ങൾക്ക് താമസിക്കാനുള്ള താൽകാലിക സംവിധാനമാണിത്. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,579 പേര്‍ക്ക് കൂടി കോവിഡ്, 2,002 പേര്‍ രോഗമുക്തരായി;രോഗസ്ഥിരീകരണനിരക്ക് 21.25 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (02/10/2021) 1,579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,002 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,93,408 ആണ്. 4,82,525 പേരെയാണ് ആകെ രോഗമുക്തരായിContinue Reading

അവധി ദിവസങ്ങളിൽ മദ്യവിൽപ്പന നടത്തിയിരുന്ന മാടായിക്കോണം സ്വദേശി അറസ്റ്റിൽ; പതിമൂന്നരലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: അവധി ദിവസങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. മാടായിക്കോണം കരിങ്ങടെ വീട്ടിൽ മാത്യുവിനെയാണ് (49 വയസ്സ്) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ്. പി സുധീരൻ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് പതിമൂന്നരലിറ്റർ വിദേശ മദ്യം പിടികൂടി. അര ലിറ്ററിന്റെ പത്തൊൻപതു ബോട്ടിലും ഒരു ലിറ്ററിന്റെ നാലു ബോട്ടിലും മദ്യമാണ് പിടികൂടിയത്. അനധികൃത മദ്യവിൽപ്പന തടയുന്നതിന്റെ ഭാഗമായിContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 165 പേർക്ക്; നഗരസഭ പരിധിയിൽ 65 പേർ പട്ടികയിൽ. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ ഇന്ന് 65 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂരിൽ 7 ഉം ആളൂരിൽ 17 ഉം മുരിയാട് 11 ഉം വേളൂക്കരയിൽ 48 ഉം കാറളത്തും പൂമംഗലത്തും 3 പേർ വീതവും പടിയൂരിൽ 11 പേരുമാണ് പട്ടികയിലുള്ളത്.Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,823 പേര്‍ക്ക് കൂടി കോവിഡ്, 2,203 പേര്‍ രോഗമുക്തരായി;രോഗസ്ഥിരീകരണനിരക്ക് 19.84 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച (01/10/2021) 1,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,203 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,381 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,91,829 ആണ്. 4,80,523 പേരെയാണ് ആകെContinue Reading