കോവിഡ് ചട്ടലംഘനം; സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടികൾ സംഘടിപ്പിച്ച സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഒക്ടോബർ 20 മുതൽ 31 വരെയുള്ള കാലയളവിലേക്കാണ് നടപടി. സസ്പെൻഷൻ കാലയളവിൽ യാതൊരു ആവശ്യത്തിനും സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 16 ഉം മുരിയാട് 14 ഉം ആളൂരിൽ 5 ഉം പടിയൂരിൽ 6 ഉം പൂമംഗലത്ത് 5 ഉം വേളൂക്കരയിൽ 16 ഉം കാട്ടൂരിൽ 3 ഉം കാറളത്ത് 11 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.Continue Reading

  പടിയൂരിൽ പൊട്ടിയ ബണ്ട് പുനസ്ഥാപിച്ച് കെഎൽഡിസി അധിക്യതർ;മേഖലയിലെ വീടുകളും പാടശേഖരവും വെളളക്കെട്ടിൽ തന്നെ. ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ കോതറ പാലത്തിന് അടുത്ത് തകർന്ന കെഎൽഡിസി ബണ്ട് പുനസ്ഥാപിച്ച് അധികൃതർ. പാലത്തിൻ്റെ കിഴക്ക് ഭാഗത്തുള്ള കെഎൽഡിസി കനാലിൻ്റെ കാട്ടൂർ തെക്കുപാടം ഭാഗത്തേക്കുള്ള രണ്ട് കിലോമീറ്ററോളം വരുന്ന ബണ്ടിൻ്റെ ഇരുപത് മീറ്ററോളം ഭാഗമാണ് കനാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയോടെ തകർന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading

പുല്ലുർ ആനുരുളിയിൽ ഇടിമിന്നലേറ്റ് മൂന്നു പശുക്കള്‍ ചത്തു. ഇരിങ്ങാലക്കുട:ഇടിമിന്നലേറ്റ് മൂന്നു പശുക്കള്‍ ചത്തു. പുല്ലര്‍ ആനുരുളി കുണ്ടില്‍ വീട്ടില്‍ സുരേഷിന്റെ മൂന്നു പശുക്കളാണ് ചത്തത്. ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. തൊഴുത്തില്‍ ഏഴു പശുക്കള്‍ ഉണ്ടായിരുന്നു. മൂന്നു പശുക്കള്‍ക്കാണ് മിന്നലേറ്റത്. രണ്ട് പ്രസവിക്കാറായ പശുക്കളും ഒരു പശുക്കുട്ടിയുമാണ് ചത്തത്. പശുക്കളെ പരിപാലിച്ച് ഉപജീവനം നടത്തുകയാണ് സുരേഷും കുടുംബവും. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.Continue Reading

ചാലക്കുടിയിൽ കാൽനട യാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ;വാഹനം കണ്ടെത്തി പിടികൂടിയത് രണ്ട് മാസത്തോളമെടുത്ത പഴുതടച്ച അന്വേഷണത്തിലൂടെ ചാലക്കുടി: പോട്ട പാപ്പാളി ജംഗ്ഷനു സമീപം അജ്ഞാത വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരണപ്പെട്ട സംഭവത്തിലെ അജ്ഞാത വാഹനം കണ്ടെത്തി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും . ഏറെ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രസ്തുത വാഹനം കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പാലക്കാട് നൂറണി വെണ്ണക്കര സ്വദേശിContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,168 പേര്‍ക്ക് കൂടി കോവിഡ്, 1,137 പേര്‍ രോഗമുക്തരായി. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (20/10/2021) 1,168 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,137 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,413 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,13,622 ആണ്. 5,07,360 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.Continue Reading

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ ബ്ലോക്ക്‌ വരുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 1.84 കോടി രൂപ ചിലവിൽ   ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പകർച്ചവ്യാധി രോഗബാധിതരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി പുതിയ ഐസൊലേഷൻ ബ്ലോക്ക് വരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല സന്ദർശിച്ചു. ശേഷം തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി അവലോകന യോഗം ചേർന്നു. 1.84 കോടി രൂപ ചെലവിൽ 2400 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഈContinue Reading

മാളയിലെ ജനകീയഹോട്ടലിന് സഹായവുമായി ബ്ലോക്ക് പഞ്ചായത്തവും; സഹായ ഉപകരണങ്ങൾ കൈമാറി ബ്ലോക്ക് അധികൃതർ   മാള:മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിനെ കൂടുതൽ ജനകീയമാക്കാൻ ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായവും. കലവറയുടെ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് വാങ്ങിയ സഹായ ഉപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ കൈമാറി. സിഡിഎസ് ചെയർപേഴ്സൺ സരോജ വിജയൻ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2021-22Continue Reading

കൂടൽമാണിക്യക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരത്തിൻ്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി; നവീകരണ പ്രവർത്തനങ്ങൾ 34 ലക്ഷം രൂപ ചിലവിൽ; 2022 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം. ഇരിഞ്ഞാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി സുരേഷ്, പ്രേമരാജൻ ,Continue Reading

വെള്ളിക്കുളങ്ങരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് പാലാ രാമപുരത്ത് സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷൻ പരിധിയിലെ മാരാംകോട് നിന്നും ബൈക്ക് മോഷ്ടിച്ച് എറണാകുളം,കോട്ടയം എന്നീ ജില്ലകളിൽ കവർച്ച, അടിപിടി എന്നിവ നടത്തിയ പ്രതികളിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിലായി. രാമപുരത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ പണവും , മോബൈൽ ഫോണുകളും അടങ്ങിയ ബാഗ് തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ കുറ്റിച്ചിറ അംബേദ്കർ കോളനിContinue Reading