ഡ്രൈ ഡേ പെട്രോളിംഗ്; വീട്ടില്‍ മദ്യവില്പന നടത്തിയ കരുവന്നൂർ സ്വദേശി പിടിയിൽ…. ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംഗില്‍ അനധികൃത വില്പന നടത്തിയ കരുവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ എംജിയുടെ നേത്യത്വത്തിൽ കരുവന്നൂര്‍ തെക്കുടന്‍ വീട്ടില്‍ ജിതേഷ് (46 വയസ്സ്) എന്നയാളെ ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 500 രൂപ എന്നിവ സഹിതമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയContinue Reading

സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ആറാം ദിനം.. ഇരിങ്ങാലക്കുട : സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിനം . ടൗൺ ഹാളിൽ നടന്ന സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ കെ. ജി. അനിൽകുമാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സംരംഭകരായ ബെറിബീൻ കോഫി ഉടമ ഉഷContinue Reading

ഋതു -അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; പ്രദർശനങ്ങൾ നാളെ ആരംഭിക്കും; ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു; അന്യം നിന്നു പോകുന്ന തദ്ദേശീയമായ കലാ രൂപങ്ങൾ സംരക്ഷിക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി….   ഇരിങ്ങാലക്കുട: വനം വകുപ്പ്, തൃശ്ശൂർ അന്തർദേശീയ ചലച്ചിത്രോൽസവം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന പട്ടണത്തിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേളയുടെ പ്രദർശനങ്ങൾ നാളെ (ജൂൺ 27 ) ആരംഭിക്കും.Continue Reading

ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളിയിൽ; പങ്കെടുക്കുന്നത് നാല് ജില്ലകളിൽ നിന്നായി 130 ഓളം പ്രതിനിധികൾ …. ഇരിങ്ങാലക്കുട : ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ മേഖല നേത്യത്വ പരിശീലനക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളി ബദാനിയ റിസോർട്ടിൽ നടക്കും. 26 ന് 2 മണിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.Continue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന് കൊടിയേറ്റി…. ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന് രൂപത വികാരി ജനറാൾ ഫാ. വിൽസൻ ഈരത്തറ കൊടിയേറ്റി. വികാരി ഫാ. ലാസ്റ്റർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ ജോയ് പയ്യപ്പിള്ളി എന്നിവർ നേതൃത്വം നൽകി. കൈക്കാരൻമാർ, കമ്മിറ്റി കൺവീനർമാർ, ഇടവകജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ മൂന്നിനാണ് ദുക്റാന തിരുനാൾ .Continue Reading

ഞാറ്റുവേല മഹോൽസവം; വയോജന സംഗമവുമായി അഞ്ചാം ദിനം.. ഇരിങ്ങാലക്കുട : നഗരസഭയുടെ നേതൃത്വത്തിലുള്ള ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ സംഘടിപ്പിച്ച വയോജന സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ടൗൺഹാളിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ നിർവ്വഹിച്ചു .മുൻസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി. സി .ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി , കൗൺസിലർമാരായ സോണിയ ഗിരി,Continue Reading

പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയും 19 % കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം … ഇരിങ്ങാലക്കുട : പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശ്ശികയും 19 % കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും 2010 മാർച്ച് വരെ റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെContinue Reading

ഷൊർണൂർ – കൊടുങ്ങല്ലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം….   തിരുവനന്തപുരം: ഷൊർണൂർ കൊടുങ്ങല്ലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയോടൊപ്പം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.നടവരമ്പ് അണ്ടാണിക്കുളം ഭാഗത്ത് നിന്നും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുന്നതിനും അതിനായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉടൻ ആരംഭിക്കാനും ധാരണയായി.Continue Reading

തദ്ദേശ സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ നാലാം ദിനം …   ഇരിങ്ങാലക്കുട : തദ്ദേശ സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനം. ടൗൺ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. വെള്ളാങ്കല്ലൂർContinue Reading

അനധികൃതനിയമനങ്ങൾ എന്ന് ആരോപണം; മുരിയാട് ഗ്രാമപഞ്ചായത്തിന് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ…   ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ. ഇല്ലാത്ത തസ്തികയിൽ പാർട്ടി അനുഭാവിയെ നിയമിക്കാൻ ഭരണസമിതി ശ്രമിക്കുന്നുവെന്നാണ് ആരോപണം.ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ധർണ്ണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്Continue Reading