തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു… തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ,തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു കോടിയുടെ ഒ.പി. ബ്ലോക്ക്‌ ;മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിര്‍വഹിച്ചു. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയില്‍ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചെന്ന്Continue Reading

നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും   കൊടുങ്ങല്ലൂർ: കനത്ത മഴയിലും നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും. മുസിരിസ് കായലോരത്ത് എത്തിയ കാണികൾക്ക് ആവേശമായി മാറി നാവികസേനയുടെ വഞ്ചി തുഴയൽ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിംഗും ഓഫ്‌ഷോർ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്.Continue Reading

  ജനാഭിമുഖകുർബാന തുടരണമെന്ന ആവശ്യമുയർത്തി രൂപത മന്ദിരത്തിലേക്ക് വൈദികരുടെയും വിശ്വാസികളുടെയും അവകാശസംരക്ഷണ റാലി; കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന് വിമർശനം… ഇരിങ്ങാലക്കുട: ആറ് പതിറ്റാണ്ടായുള്ള ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന വിമർശനം ഉയർത്തിയും രൂപതയിലെ വിശ്വാസികളുടെയും വൈദികരുടെ നേത്യത്വത്തിൽ രൂപത ബിഷപ്പ് ഹൗസിലേക്ക് അവകാശ സംരക്ഷണ റാലി.രൂപതയിലെ അൽമായ മുന്നേറ്റത്തിൻ്റെ നേത്യത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർഥനക്ക് ശേഷം മൗനജാഥയായിട്ടാണ് റാലി ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്നത്. വിശ്വാസികൾക്കായി പിതാക്കൻമാർContinue Reading

അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കും: ഉറപ്പ് നൽകി മന്ത്രി ചാലക്കുടി: അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക് ഉറപ്പ് നൽകിയത്. ജില്ലാ കലക്ടർ ഹരിത വി കുമാറും സംഘവും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു. പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ്Continue Reading

വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു ;സംരക്ഷണപദ്ധതികൾ 25 കോടി രൂപ ചിലവിൽ.. മാള:കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർതുറ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്സ്ബോ തടാകവും സംരക്ഷിക്കാനുള്ള നടപടികളായത്. ഇതിന്റെ ഭാഗമായി തടാകത്തിലേയ്ക്ക് സുഗമമായി എത്തിച്ചേരാനുള്ള വഴിയും അനുബന്ധ പാലവും നിർമ്മിക്കും. തടാകത്തിന്റെ ആഴം കൂട്ടി വേണ്ട സംരക്ഷണം നൽകും. ടൂറിസത്തിന്റെContinue Reading

ദുരവസ്ഥയിൽ കഴിയുന്ന വായോധികന് തണലൊരുക്കാൻ സാമൂഹ്യനീതി വകുപ്പും, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലും.. പുതുക്കാട്:ചെങ്ങാലൂർ വില്ലേജിൽ മറവാഞ്ചേരി തലക്കാട്ടിൽ മണി എന്ന സുബ്രഹ്മണ്യനാണ് (70) അധിക്യതർ തുണയായത്.ഏക്കറുകൾ വരുന്ന ആളൊഴിഞ്ഞ പറമ്പിൽ ശോചനീയാവസ്ഥയിലുള്ള ഷീറ്റിട്ടുമൂടിയ ഷെഡ്‌ഡിൽ ഒറ്റയ്ക്കു താമസിക്കുകയും അനാരോഗ്യത്താൽ ദുരിതമനുഭവിക്കുകയുമാണ് സുബ്രമണ്യൻ.ബലൂൺ കച്ചവടക്കാരനായിരുന്ന മണിയുടെ ജീവിതം മണി കോവിഡ് കാലവും, ലോക്ക്ഡൗണും,തൊഴിലില്ലായ്മയും ഏറെ പ്രതിസന്ധിയിലാഴ്ത്തി. ഒരു വർഷം മുന്നേ സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നെങ്കിലും അവശതമൂലം ഇന്ന് ഒന്നിനുമാകാത്തContinue Reading

    വെള്ളപ്പൊക്ക മുന്നൊരുക്കം; ചാലക്കുടിയിൽ മോക്ഡ്രിൽ   ചാലക്കുടി: വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടാം എന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ മോക്ഡ്രിൽ നടത്തി. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റം എന്നത് സംബന്ധിച്ച റിഹേഴ്സലാണ് നടന്നത്. ഇതിന്റെ ഭാഗമായി ഒറ്റപ്പെട്ടുപോയ കുടുംബങ്ങളിൽ നിന്നുള്ള 19 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രണ്ട് ഭാഗങ്ങളിലായാണ് മോക്ഡ്രിൽ നടന്നത്. ആദ്യ ഘട്ടത്തിൽ വെള്ളപ്പൊക്കം വന്നത്Continue Reading

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു   ഇരിങ്ങാലക്കുട: ആനന്ദപുരം-ചാത്തന്‍മാസ്റ്റര്‍ റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ആലത്തൂര്‍ സ്വദേശി കരിമ്പനയ്ക്കല്‍ ഗോപാലന്‍ മകന്‍ നിഖില്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.കോന്തിപുലം ഭാഗത്തു നിന്നുവന്ന ബൈക്കും ആനന്ദപുരം ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിഖിലിനെ മാപ്രാണം ലാല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലുംContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 75 പേർക്ക് കൂടി കോവിഡ്; പടിയൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 75 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 20 ഉം കാട്ടൂരിൽ 6 ഉം മുരിയാട്, കാറളം പഞ്ചായത്തുകളിൽ 8 പേർക്ക് വീതവും ആളൂർ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ 11 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പടിയൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എടതിരിഞ്ഞി ചക്കഞ്ചാത്ത്Continue Reading