കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് ഒരുങ്ങി കിർട്ടാഡ്സ് അധികൃതർ… ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർ പഠനം മുടങ്ങിയ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ വിഷയത്തിൽ വിവരശേഖരണത്തിന് ഒരുങ്ങി കിർട്ടാഡ്സ് അധികൃതർ.പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻ്റെ കീഴിൽ കോഴിക്കോട് ആസ്ഥാനമായി കിർട്ടാഡ്സ് (Kerala Institute for Research, Training and Development of SC/ST ) ഇതിൻ്റെ മുന്നോടിയായി റവന്യൂ വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിക്കഴിഞ്ഞു. പടിയൂർ പഞ്ചായത്തിൽ 13,Continue Reading

ചാലക്കുടിയിൽ ആരാധനാലയത്തോട് ചേർന്ന് പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർ പിടിയിൽ   ചാലക്കുടി: ചാലക്കുടി കണ്ണമ്പുഴ ദേവി ക്ഷേത്രത്തിനോട് ചേർന്ന വഴിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിലെ പ്രതികളെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ചാലക്കുടി സൗത്ത് കുരിശ് ജംഗ്ഷന് സമീപം താമസിക്കുന്ന മാവേലി വീട്ടിൽ തോമസിന്റെ മകൻ ബിജു (46 വയസ്സ്), ദേവസ്സിയുടെ മകൻ തോമസ് (63 വയസ്സ് ) ,ചാലക്കുടി പള്ളിക്കനാലിന് സമീപം താമസിക്കുന്നContinue Reading

പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇനി ഐസൊലേഷന്‍ വാർഡും; നിർമ്മാണം 1.8 കോടി രൂപ ചിലവിൽ… കൊടുങ്ങല്ലൂർ: പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഐസൊലേഷന്‍ വാര്‍ഡും. ഐസൊലേഷൻ വാർഡിന്റെ നിർമ്മാണത്തിനായി 1.8 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 90 ലക്ഷവും കിഫ്ബിയില്‍ നിന്ന് അനുവദിച്ച 90 ലക്ഷവും ഉപയോഗിച്ചാണ് നിര്‍മ്മാണം. വാര്‍ഡില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ടുള്ള 10Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4677 പേർക്ക്… തൃശൂർ: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24Continue Reading

ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിന് കരുത്തായി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ; 27 ന് മന്ത്രി ഡോ. ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യും.. ഇരിങ്ങാലക്കുട :അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) . പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. തീപ്പിടുത്തം ഉണ്ടായാൽ അണയ്ക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടിച്ചാൽ അണയ്ക്കുന്നതിന് 50Continue Reading

പൊതുപ്രവർത്തനരംഗത്തെ സൗമ്യ സാന്നിധ്യത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.. ഇരിങ്ങാലക്കുട :പൊതുപ്രവർത്തനത്തിലെ സൗമ്യ സാന്നിധ്യത്തിന് നിറക്കണ്ണീരോടെ വിട.വാഹനാപകടത്തിൽ അന്തരിച്ച മുരിയാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ ഷീല ജയരാജിന് പഞ്ചായത്തിലും വീട്ടിലുമായി വൻജനാവലിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളും പാർട്ടിനേതാക്കളും ഏറ്റുവാങ്ങി. പാർട്ടി സംസ്ഥാന എക്‌സി. അംഗം കെ പി. രാജേന്ദ്രൻ, ജില്ലാ എക്‌സി. അംഗം ടി കെ. സുധീഷ്, മണ്ഡലം സെക്രട്ടറിContinue Reading

അയൽവാസിയെ ചാരായക്കേസിൽ കുടുക്കാൻ ശ്രമം; രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ… ചാലക്കുടി:അയൽവാസിയുടെ വീടിന് പുറകിൽ ചാരായം കുഴിച്ചിട്ട് കള്ള കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണൻ ( 26 ) എന്നയാളെ കൊരട്ടി സി ഐ ബി.കെ. അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിൽ ഒന്നാം പ്രതി പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടിൽ രാജേഷ് (41)Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ. 15 ഉം മുരിയാട് 5 ഉം കാറളത്ത് 3 ഉം ആളൂരിൽ 6 ഉം പടിയൂരിലും പൂമംഗലത്തും 2 പേർ വീതവും കാട്ടൂരിൽ 1 ഉം വേളൂക്കരയിൽ 7 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിൽ ഒരു കോവിഡ് മരണവുംContinue Reading

അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന ആസ്സാം സ്വദേശി പിടിയിൽ ചാലക്കുടി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച ആസ്സാംസ്വദേശി ഷക്കീർ അലി ( 35 ) എന്നയാളെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, കൊരട്ടി സിഐ ബി കെ അരുൺ എന്നിവർ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ മാസം 23 ന് രാത്രി 12.00 മണിയോടെ കൊരട്ടി കമ്യൂണിറ്റി ഹാളിനു സമീപം ജെ കെ എൻജിനിയറിങ്ങ്Continue Reading

ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച്… ഇരിങ്ങാലക്കുട: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളിയുടെ അധ്യക്ഷതയിൽ നടന്ന സമരം മുൻ കെ. പി. സി. സി. നിർവാഹക സമിതി അംഗം എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, സോമൻ ചിറ്റയത്ത്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു.Continue Reading