ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവം; മരണകാരണം വ്യാജമദ്യമല്ലെന്നും രാസപദാർത്ഥം വെള്ളത്തിൽ ഒഴിച്ച് കഴിച്ചത് മൂലമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ രണ്ട് യുവാക്കൾ മരിച്ചത് രാസപദാർത്ഥം അടങ്ങിയ വെള്ളം കഴിച്ചതിനെ തുടർന്ന് എന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. ഇവർ കഴിച്ചത് വ്യാജമദ്യമല്ലെന്നും മദ്യത്തിന് പകരം രാസപദാർത്ഥം അടങ്ങിയ വെള്ളമാണെന്നും കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടമായെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും ബസ് സ്റ്റാൻ്റിന് അടുത്ത് ഇവർContinue Reading

വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവും മരിച്ചു.. ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവും മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ പരേതനായ ശങ്കരൻ മകൻ ബിജു (42) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്.ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നിൽ ചിക്കൻ സെൻ്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) ഇന്നലെ രാത്രി പത്ത് മണിയോടെ കുഴഞ്ഞ്Continue Reading

ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു;ഒരാള്‍ ഗുരുതരാവസ്ഥയില്‍… ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) വിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് പത്തു മണിയോടെയാണ്Continue Reading

കടുപ്പശ്ശേരി ഇടവകാംഗങ്ങൾ രൂപത ഭവനത്തിൽ നടത്തി വന്ന രാപ്പകൽ സമരം അവസാനിച്ചു; ഇടവക വികാരിയെ മാറ്റില്ല; മുൻ വികാരിക്ക് കൂടി രണ്ട് മാസത്തേക്ക് താത്കാലിക ചുമതല; പള്ളിമേട നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി അറിവില്ലെന്നും വിശദീകരണം… ഇരിങ്ങാലക്കുട: ആരോപണവിധേയനായ കടുപ്പശ്ശേരി പള്ളി വികാരിയെ മാറ്റണമെന്നും സിനഡ് അംഗീകരിച്ച നവീകരിച്ച കുർബാന ക്രമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ഇടവക വിശ്വാസികൾ ബിഷപ്പ് ഹൗസിൽ നടത്തി വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു.രൂപതContinue Reading

ഇരിങ്ങാലക്കുട ഓട്ടോ തൊഴിലാളി സഹകരണ സംഘത്തിലെ രണ്ട് കോടി രൂപയുടെ തട്ടിപ്പ് ; അസി:രജിസ്ട്രാർ ഓഫീസിൽ മുന്നിൽ ബിജെപി ഉപരോധം. ഇരിങ്ങാലക്കുട:ഓട്ടോ തൊഴിലാളി സഹകരണസംഘത്തിലെ രണ്ട് കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നഗരസഭ കമ്മിറ്റി ഇരിങ്ങാലക്കുട അസി: രജിസ്ട്രാർ ഓഫീസിന് മുൻപിൽ ഉപരോധം സംഘടിപ്പിച്ചു. കരുവന്നൂർ ബാങ്ക് കൊള്ളയുമായി ബന്ധമുള്ള സിപിഎം മുൻ ജില്ലകമ്മറ്റി മെമ്പറും ഏരിയാ സെക്രട്ടറിയും നിലവിലെ ഏരിയാ സെക്രട്ടറിയുമാണ് 2009-2018 കാലഘട്ടത്തിൽ ഈ സംഘത്തിന്റെയുംContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്.. തൃശൂർ: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ്, 632 പേര്‍ രോഗമുക്തരായി; രോഗ സ്ഥിരീകരണനിരക്ക് 5.15 %.. തൃശൂർ: തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച  (29/11/2021) 237 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 632 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,520 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,019 ആണ്. 5,34,515 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 232Continue Reading

  ഇരിങ്ങാലക്കുട രൂപതയിലെ ഭൂരിപക്ഷം ഇടവകപള്ളികളിലും നടന്നത് ജനാഭിമുഖ കുർബാന തന്നെ; സിനഡ് തീരുമാനം നടപ്പിലാക്കണമെന്നും വൈദികനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസിൽ കടുപ്പശ്ശേരി പള്ളി വിശ്വാസികളുടെ സമരം… ഇരിങ്ങാലക്കുട: രൂപതയിലെ ഭൂരിപക്ഷം ഇടവകകളിലും ഇന്ന് നടന്നത് ജനാഭിമുഖകുർബാന തന്നെ. സിനഡ് തീരുമാനപ്രകാരമുള്ള നവീകരിച്ച കുർബാനക്രമം ഇന്ന് മുതൽ നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇടവകവികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും അഭിപ്രായം മാനിച്ച് നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാൻ അനുവദിച്ച് കൊണ്ട് രൂപതContinue Reading

  ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തിൻ്റെ അകമ്പടിയോടെ കൂടൽമാണിക്യം മ്യൂസിയത്തിൻ്റെ വാർഷികാഘോഷം; നാടിൻ്റെ ബഹുസ്വരതകളെയും വൈജാത്യങ്ങളെയും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു: ഡോ. രാഘവവാരിയർക്ക് എതിരെയുള്ള പ്രതിഷേധം പ്രഹസനമെന്നും മന്ത്രി… ഇരിങ്ങാലക്കുട : പ്രതിഷേധത്തിൻ്റെ അകമ്പടിയോടെ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികാഘോഷം.ക്ഷേത്രത്തിലെ അത്യപൂർവ്വമായ താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ഇമേജുകൾ ആക്കി സെർവറുകളിൽ സൂക്ഷിച്ച് സംരക്ഷിക്കുന്ന നടപടികൾക്ക് കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് തുടക്കം കുറിച്ചത്. ഇതിനകം 12000Continue Reading

ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഇരിങ്ങാലക്കുട:പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാൻ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സജ്ജം. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഈ വാഹനങ്ങൾക്ക് എത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പുതിയ വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ദുരന്തമുഖത്ത് അതിവേഗമെത്തി ദുരന്തനിവാരണത്തിന്Continue Reading