ദേശീയ പാതയോരത്ത് ഹോട്ടൽ കുത്തിതുറന്ന് മോഷണം: പ്രതികൾ പിടിയിൽ;മോഷണം പോയത് 2ലക്ഷത്തിൽപരം രൂപയും സ്കൂട്ടറും വിലയേറിയ ഫോണുകളും. ചാലക്കുടി : പുതുക്കാട് കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിതുറന്ന് രണ്ട് ലക്ഷത്തിൽ പരം രൂപയും സ്കൂട്ടറും മൊബൈൽ ഫോണുകളും മോഷ്ടിച സംഭവത്തിലെ പ്രതികളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും അതിസാഹസികമായി പിടികൂടി. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിനായി ജലസുരക്ഷാ പദ്ധതി ;വാട്ടർ മാപ്പിംഗിനായുള്ള ഫീൽഡ് സർവ്വേ ആരംഭിക്കുന്നു; ജൽജീവൻമിഷൻ പദ്ധതി പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയിൽ ജനപ്രതിനിധികൾ.. ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ പ്രദേശങ്ങൾക്കു വേണ്ടിയുള്ള ജലവിഭവ , വിനിയോഗ , ഗുണനിലവാര മാപ്പിംഗ് പദ്ധതിയുടെ ഫീൽഡ് സർവേ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് തീരുമാനമായി. ഇതിനായി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യാവലി ഓരോ ജനപ്രതിനിധിക്കും നൽകി താഴെ തട്ടിൽ നിന്നുമുള്ള ശാസ്ത്രീയ വിവര ശേഖരണവും അപഗ്രഥനവും നടത്തും. ഇതിനായിContinue Reading

കയ്പമംഗലത്തിലെ കുടിവെള്ള ക്ഷാമം: വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാന     കയ്പമംഗലം :കയ്പമംഗലം മണ്ഡലത്തിലെ കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ വേഗം തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം. മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തിലെയും വർദ്ധിച്ചു വരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ  അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീരദേശ മേഖലയിൽ ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യത്തിന് കുടിവെള്ളം പലയിടത്തുംContinue Reading

സിപിഐഎം എരിയസമ്മേളനത്തിന് തുടക്കമായി; പങ്കെടുക്കുന്നത് 22 എരിയ കമ്മിറ്റി അംഗങ്ങൾ അടക്കം 167 പേർ… ഇരിങ്ങാലക്കുട: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയസമ്മേളനത്തിന് തുടക്കം. സമ്മേളനവേദിയായ ചന്ദ്രൻ കോമ്പാത്ത് നഗറിൽ ( എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാൾ) മുതിർന്ന അംഗം കെ പി ദിവാകരൻ മാസ്റ്റർ പതാക ഉയർത്തി.സംസ്ഥാനകമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു.കെ സി പ്രേമരാജൻ താത്കാലിക അധ്യക്ഷനായി .ജില്ലാ സെക്രട്ടറി എംContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4700 പേർക്ക്… തൃശൂർ: കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്‌സ് അധികൃതർ… ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലുള്ള വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്സ് അധിക്യതർ. അധ്യാപികയും ഗവേഷകയുമായ ദീപയുടെ നേത്യത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്ന് ഉച്ചയോടെയാണ് കാക്കാത്തുരുത്തിയിൽ എത്തി കുടുംബങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. 50 വർഷങ്ങളായി കാക്കാത്തുരുത്തിയിൽ ജീവിക്കുന്ന തങ്ങൾ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്ന കുറുവ ജാതിയിൽ പ്പെട്ടവരാണെന്നും തങ്ങളുടെ ജാതി നിർണ്ണയിച്ച് തരണമെന്നും ആവശ്യപ്പെട്ട്Continue Reading

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ;സംഘം തട്ടിയെടുത്തത് 38 ലക്ഷത്തോളം രൂപ ചാലക്കുടി: കാനഡയിലേക്ക് ഐഇഎൽടിഎസ് ഇല്ലാതെ ജോലി ശരിയാക്കാം എന്ന് പറഞ്ഞു ചാലക്കുടി സ്വദേശികളായ രണ്ടുപേരിൽ നിന്ന് ഇന്ന് 38 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസിന്റെ പിടിയിലായി. ആലപ്പുഴ ജില്ല ചുനക്കര നോർത്ത് അരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിContinue Reading

മുസിരിസിലൂടെ ചരിത്രം തേടി കുട്ടികളുടെ യാത്ര ; പൈതൃക നടത്തത്തിൽ പങ്കാളികളായത് 43 കുട്ടികൾ.. കൊടുങ്ങല്ലൂർ:പാഠപുസ്തകത്തിലെ ചരിത്രവായനയ്‌ക്കപ്പുറം ഭൂതകാലത്തോട്‌ സംസാരിക്കാനും പഴങ്കഥകളിൽ നിറഞ്ഞുനിന്ന ചരിത്രസ്മാരകങ്ങൾ നേരിൽ കാണാനും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മുസിരിസ് പൈതൃക പദ്ധതി. പൈതൃക പദ്ധതിയുടെ കീഴിൽ മുസിരിസിന്റെ പെരുമകളും കഥകളും തേടിയുള്ള സാംസ്‌കാരിക പൈതൃക മഹാമേളയ്ക്ക് കോട്ടപ്പുറം കായലോരത്ത് തുടക്കം. കൊടുങ്ങല്ലൂർ വി കെ രാജൻ മെമ്മോറിയൽ സ്കൂളിലെ കുട്ടികളുമായി ചരിത്രം തേടിയിറങ്ങിയ ബോട്ട് യാത്രContinue Reading

വൈദികനെ മാറ്റണമെന്നും പുതിയ കുർബാനക്രമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ രാപ്പകൽ സമരം ലക്ഷ്യം കണ്ടതായി കടുപ്പശ്ശേരി തിരുഹൃദയ ദേവാലയസംരക്ഷണസമിതി; ഒരു വിഭാഗം വൈദികരുടെ സമ്മർദ്ദത്തിന് വഴങ്ങി സിനഡ് തീരുമാനത്തിന് വിരുദ്ധമായി ബിഷപ്പ് ഉത്തരവിറക്കിയത് നല്ല പ്രവണതയല്ലെന്നും സംരക്ഷണസമിതി… ഇരിങ്ങാലക്കുട: ആരോപണവിധേയനായ വൈദികനെ മാറ്റണമെന്നും പുതിയ കുർബാനക്രമം നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം വിജയം കണ്ടതായി കടുപ്പശ്ശേരി തിരുഹ്യദയ ദേവാലയസംരക്ഷണ സമിതി. രൂപത നേത്യത്വവുമായി അഞ്ച് മണിക്കൂർ നടത്തിയ മാരത്തോൺContinue Reading

ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിന് മുന്നിൽ ബിജെപി ധർണ്ണ.. ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് റേഞ്ച് ഓഫീസിന് മുന്നിൽ ബിജെപി ധർണ്ണ.എക്സൈസ് ഓഫീസിനോട് ചേർന്നുള്ള കടയിൽ വച്ചാണ് സംഭവം നടന്നിട്ടുള്ളതെന്നും പട്ടണം വ്യാജമദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. നിയോജകമണ്ഡലം സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ്Continue Reading