കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കയ്പമംഗലം, എടത്തിരുത്തി വില്ലേജുകളിലായി ആരംഭിച്ച ക്യാമ്പുകളിൽ 18 പേരാണ് താമസമാരംഭിച്ചത്. കയ്പമംഗലം വില്ലേജിൽ കാക്കാത്തുരുത്തി ഇസത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് താമസിക്കാനെത്തിയത്. എടത്തിരുത്തി വില്ലേജിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിൽ ആരംഭിച്ചContinue Reading

മഴക്കെടുതി; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടർ   തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറിയ നടത്തറ, നെന്മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളും ഭാരതപ്പുഴയുടെ തീരത്തുള്ള പാഞ്ഞാൾ, വള്ളത്തോൾ നഗർ പഞ്ചായത്തുകളുമാണ് കലക്ടർ സന്ദർശിച്ചത്. മണലിപ്പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ എത്തുന്നതിന് മുൻപ് തന്നെ പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്Continue Reading

മഴ തുടരുന്നു; ഇരിങ്ങാലക്കുട മണ്ഡലത്തിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ; കാറളത്ത് പത്തോളം പേർ ദുരിതാശ്വാസക്യാമ്പിൽ. ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ. കാറളം പഞ്ചായത്തിൽ വാർഡ് 8 ൽ ത്യത്താണിയിൽ പത്തോളം പേരെ താണിശ്ശേരി ഡോളേഴ്സ് ചർച്ചിനോടനുബന്ധിച്ചുള്ള എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിക്കഴിഞ്ഞു.രണ്ട് കുടുംബങ്ങളിൽ നിന്നായി നാല് കുട്ടികൾ അടക്കം പത്ത് പേരെയാണ് വൈകീട്ട് എഴ്Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7555 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

  കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; പുത്തന്‍തോട് പാലത്തിന്റെ അറ്റകുറ്റപണികള്‍ നീട്ടിവച്ചു.   ഇരിങ്ങാലക്കുട: കനത്ത മഴയില്‍ നഗരസഭയിലെയും പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയിട്ടുള്ളത്. റോഡില്‍ നിന്നും കാനകളിലേക്കു വെള്ളമൊഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടത്തും റോഡില്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ പെരുവല്ലിപ്പാടം, കെഎസ്ആര്‍ടിസി പരിസരം, കൂടല്‍മാണിക്യം തെക്കേനട, താഴ്ന്ന പ്രദേശമായ ചാലാംപാടം എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. നഗരസഭാContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന ആശാപ്രവർത്തക മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 17 ഉം മുരിയാട് 9 ഉം ആളൂർ പഞ്ചായത്തിൽ 7 ഉം പടിയൂരിൽ 1 ഉം പൂമംഗലത്ത് 4 ഉം കാറളത്ത് 3 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. കാട്ടൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരസഭയിൽContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 812 പേര്‍ക്ക് കൂടി കോവിഡ്, 1,304 പേര്‍ രോഗമുക്തരായി. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (16/10/2021) 812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,304 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,665 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,09,707 ആണ്. 5,02,202 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.Continue Reading

കനത്ത മഴ; മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം; ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 27 പേർ   തൃശൂർ:അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബർ 16 മുതൽ 18 വരെ നിരോധിച്ചു. വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ വയൽ, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽContinue Reading

ലൈഫും നാട്ടുകാരും കൈകോർത്തു: ഗിരിജയ്‌ക്ക് കിട്ടിയത് ‘സ്നേഹാലയം’   കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയും ശ്രീനാരായണപുരം പഞ്ചായത്തും നാട്ടുകാരും ഒത്തുചേർന്നപ്പോൾ നിർധനയും നിരാലംബയുമായ ഗിരിജയ്ക്ക് സ്വന്തമായത് ‘സ്നേഹാലയം’.  53 വയസിനിടെ അഗതിമന്ദിരവും വാടകവീടും  തലചായ്ക്കാൻ ഇടമാക്കിയ ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് പുത്തൻ പുരയ്ക്കൽ വീട്ടിൽ ഗിരിജയ്ക്കും മൂന്ന് പെൺമക്കൾക്കുമാണ് വീടെന്ന സ്വപ്നം സാധ്യമായത്. വാടക വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള സ്വന്തം വീടെന്ന യാഥാർത്ഥ്യത്തിൻ്റെ താക്കോൽ ഇ ടി ടൈസൺContinue Reading

തൃശൂർ ജില്ലയിൽ റെഡ് അലർട്ട്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് ജില്ലാ ഭരണകൂടം. തൃശൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി കാല യാത്ര ഒക്ടോബർ 18 വരെ നിയന്ത്രിച്ചിട്ടുണ്ട്.തീരപ്രദേശത്ത് താമസിക്കുന്നവരോടും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്നുംContinue Reading