സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്… ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി മാർച്ച് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണുശങ്കർ അധ്യക്ഷതContinue Reading

പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ എല്പിക്കുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം … ഇരിങ്ങാലക്കുട : വർധിച്ച ജോലി ഭാരം പരിഗണിച്ച് പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ നൽകുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ്Continue Reading

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി… ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരേ എബിവിപി പ്രവർത്തകർ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പന്ത്രണ്ട് മണിയോടെയാണ് പട്ടണത്തെ മുൾമുനയിൽ നിറുത്തിയ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് ബോയ്സ് ഹൈസ്കൂളിൻ്റെ മുന്നിൽ നിന്നാണ്Continue Reading

സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി “യുടെ ഉദ്ഘാടനം ജൂലൈ 21 ന്, ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുമെന്ന് സംഘാടകർ…. ഇരിങ്ങാലക്കുട : സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി ” യുടെ ഉദ്ഘാടനം ജൂലൈ 21 ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ നിർവഹിക്കും. വേളൂക്കര ഗവ ആയുർവേദ ഡിസ്പെൻസറി, ആയുർവേദ മെഡിക്കൽ അസോസിയേഷൻContinue Reading

ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ് ജി ഗോമസ്മാസ്റ്റർക്ക് സമർപ്പിച്ചു.. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ടി.എൻ നമ്പൂതിരി പേരിൽ എർപ്പെടുത്തിയിട്ടുള്ള അവാർഡ് ബാൻ്റ് സംഗീത ആചാര്യൻ എസ് ജി ഗോമസ് മാസ്റ്റർക്ക് സമർപ്പിച്ചു. മിനി ടൗൺ ഹാളിൽ നടന്ന 46-ാം ചരമവാർഷിക ദിനാചരണം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.ടി.എൻ സ്മാരക സമിതി സെക്രട്ടറി കെ.ശ്രീകുമാർ അദ്ധ്യക്ഷതContinue Reading

കനത്ത മഴ; മണ്ഡലത്തിൽ 22 കുടുംബങ്ങളിൽ നിന്നായി 65 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ… ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ മണ്ഡലത്തിൽ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് . 22 കുടുംബങ്ങളിലായി 65 പേരാണ് മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായിട്ടുള്ളത്. കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, നന്തി, ചങ്ങാനിപ്പാടം, ഇളംമ്പുഴ, താണിശ്ശേരി മേഖലകളിൽ നിന്നുള്ള കുടുംബങ്ങളാണ് കാറളം എഎൽപി സ്കൂളിലും താണിശ്ശേരി എൽപി സ്കൂളിലെContinue Reading

അമേരിക്കൻ ചിത്രം ” സംടൈംസ് ഐ തിങ്ക് അബൗട്ട് ഡൈയിംഗ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട :2024 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ അമേരിക്കൻ ചിത്രം ” സംടൈംസ് ഐ തിങ്ക് അബൗട്ട് ഡൈയിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സാമൂഹ്യജീവിതങ്ങളിൽ നിന്നെല്ലാം അകന്ന് ഒറ്റപ്പെടലിൻ്റെയും ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകളിലുമായി ദിവസങ്ങൾ പിന്നിടുന്നContinue Reading

മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; കാറളത്ത് വീടുകളിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു… ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിലും കാറ്റിലും മണ്ഡലത്തിൽ നഷ്ടങ്ങൾ. മഴയിൽ കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ കാറളം എഎൽപിഎസ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളിൽ നിന്നായി കുട്ടികൾ അടക്കം 16 പേരാണ് ക്യാമ്പിൽ ഉള്ളത്. നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം നന്തിയിലെ ഐഎച്ച്ഡിപി കോളനിയുംContinue Reading

തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്; പദ്ധതിയുടെ പ്രയോജനം ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിൽ നിന്നുള്ള കാൽലക്ഷത്തോളം ഗുണഭോക്താക്കൾക്ക്… ഇരിങ്ങാലക്കുട : ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിലെ വൈദ്യുതി തടസ്സങ്ങൾക്കും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായുള്ള തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. നാല് പഞ്ചായത്തുകളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെഎസ്ഇബി യുടെ 805 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.വേളൂക്കര പഞ്ചായത്തിലെ പതിനൊന്നുംContinue Reading

അംഗീകാരങ്ങൾ നേടിയ കലാ സാംസ്കാരികരംഗത്തെ വ്യക്തികൾക്ക് കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരം…. ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ സുവർണ്ണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി അംഗീകാരങ്ങൾ ലഭിച്ച കലാ സാംസ്കാരികരംഗത്തെ വ്യക്തികളെ ആദരിച്ചു. ശാന്തിനികേതൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദനചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രിയും ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രതാപ്Continue Reading