വയോജനകമ്മീഷൻ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു ; മുതിർന്ന പൗരൻമാരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്വമെന്നും മന്ത്രി… ഇരിങ്ങാലക്കുട: വയോജന കൗൺസിലിൽ ഉയർന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വയോജനകമ്മീഷൻ സ്ഥാപിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് സാമൂഹ്യനീതി – ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.സാമൂഹ്യനീതി വകുപ്പിൻ്റെയും മെയിൻ്റനൻസ് ട്രൈബ്യൂണലിൻ്റെയും ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് സെമിനാർ ഹാളിൽ ‘ മാതാപിതാക്കളുടെയും മുതിർന്നContinue Reading

അവിട്ടത്തൂരിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.. ഇരിങ്ങാലക്കുട: ഷോക്കേറ്റ് എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് മരിച്ചു. കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടിൽ തോമസിൻ്റെ മകൻ ടിബിൻ (21) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ അവിട്ടത്തൂർ ഓങ്ങിച്ചിറ പരിസരത്ത് വച്ചായിരുന്നു സംഭവം. നാളികേരം ഇടാനുള്ള ശ്രമത്തിനിടയിൽ തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടിയായിരുന്നു അപകടം. ശോഭിയാണ് അമ്മ. ടോബിൻ സഹോദരനാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.Continue Reading

കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ.ആർ ബിന്ദു ഇരിങ്ങാലക്കുട: ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തിന് സേവനം വാതിൽ പടിക്കലെത്തിക്കുന്നതിനുള്ള പരിമിതികളെ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി. ‘ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പിContinue Reading

ഠാണാ- ചന്തക്കുന്ന് റോഡ് വികസന പദ്ധതി; പ്രാരംഭ പ്രവർത്തനങ്ങൾ ധ്യതഗതിയിൽ പൂർത്തീകരിക്കാൻ അവലോകനയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നിർദ്ദേശം.. ഇരിങ്ങാലക്കുട:ഠാണാ – ചന്തക്കുന്ന് റോഡ് വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ലാന്റ് അക്യൂസേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കണ്ടിജൻസ് ചാർജ് ലഭിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടമായി ഇതിനായുള്ള നോട്ടിഫിക്കേഷൻContinue Reading

ചാലക്കുടിയിൽ റീ ബിൽഡ് കേരള ഇനീഷിയേറ്റിവ് പദ്ധതികൾക്ക് ആരംഭം pu ചാലക്കുടി: റീ ബിൽഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയുടെ ചാലക്കുടി ബ്ലോക്ക്‌ തല ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു. പ്രളയാനന്തരം കേരളത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തനത്തിനായി നടപ്പിലാക്കുന്നതാണ് റീ ബിൽഡ് കേരള ഇനീഷിയേറ്റീവ്. ഇതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രളയ ബാധിതമായ പതിനാല് ബ്ലോക്കുകളെ തെരഞ്ഞെടുത്ത് അവിടത്തെ കുടുംബശ്രീ സംഘങ്ങൾക്ക് സംരംഭക വികസന പ്രവർത്തനങ്ങൾContinue Reading

നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക്; മന്ത്രി ഡോ.ആർ.ബിന്ദു.. ഇരിങ്ങാലക്കുട :വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സംഘടനാ പ്രവർത്തനങ്ങൾ എന്നും സമൂഹ നന്മയ്ക്ക് ഊർജം പകരുന്നതാണെന്നും ക്രൈസ്റ്റ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘നോവ സനേഹസംഗമം’ അതിന്റെ തെളിവാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു. ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം പൂർവ്വവിദ്യാർഥികൾക്കായി രൂപീകരിച്ച ‘നോവ’യുടെ പതിന്നാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. നോ സംസ്ഥാനContinue Reading

പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു പുതുക്കാട് റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായുള്ള സ്ഥലം എറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.. പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കെ കെ രാമചന്ദ്രൻ എം എൽ എ യുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് ചേംബറിലാണ് യോഗം ചേർന്നത്. കിഫ്ബി സഹായത്താൽ നിർമ്മിക്കുന്ന റോഡുകളെ സംബന്ധിച്ച് യോഗംContinue Reading

കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: ചാലക്കുടിയിൽ അവലോകന യോഗം ; മലയോരഹൈവേ നിർമ്മാണസ്ഥലങ്ങളിൽ ജനപ്രതിനിധികളുടെ സന്ദർശനം.. ചാലക്കുടി :നിയോജകമണ്ഡലത്തിൽ കിഫ്‌ബി നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേർന്നു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്‌ബി അഡിഷണൽ സി ഇ ഒ സത്യജിത്ത് രാജിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് നിർമ്മാണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. മലയോര ഹൈവേContinue Reading

കണ്ണൂർ സർവകലാശാല വൈസ് – ചാൻസലർ നിയമനം; മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം.. ഇരിങ്ങാലക്കുട:കണ്ണൂർ സർവകലാശാല വൈസ് -ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം ചെയ്ത് സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം . പ്രസിഡന്റ് ടി. വി. ചാർലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മുനിസിപ്പൽ ചെയർപേഴ്സൺContinue Reading

സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ടായി എഴാം വാർഡ് മെമ്പറും സിപിഐ അംഗവുമായ സരിത സുരേഷിനെ തിരഞ്ഞെടുത്തു. വൈസ് – പ്രസിഡണ്ട് ആയിരുന്ന ഷീല ജയരാജ് വാഹനാപകടത്തിൽ മരണമടഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് 9 വോട്ടും യുഡിഎഫ് ന് 6 വോട്ടും ലഭിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് -പ്രസിഡൻറ് സരിത സുരേഷിന് പ്രസിഡണ്ട് ജോസ്Continue Reading