ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; 25 കേസ് വിദേശമദ്യവുമായി കളമശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ.. കൊടുങ്ങല്ലൂർ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന 25 കേയ്സ് അനധികൃത വിദേശ മദ്യവുമായി യുവാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സി ഐ സനീഷ്, വലപ്പാട് എസ് ഐ മനോജ് കെ, എസ്Continue Reading

പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി മാതൃകാപരം; മന്ത്രി കെ രാജൻ   കയ്പമംഗലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി സംസ്ഥാനത്തിന് ഏറെ മാതൃകാപരമായ പദ്ധതിയാണെന്ന് റവന്യൂമന്ത്രി കെ രാജൻ. പദ്ധതിയുടെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ കേരള കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്രContinue Reading

അവിട്ടത്തൂരിൽ ഷോക്കേറ്റ് യുവാവിൻ്റെ മരണം; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് നാട്ടുകാർ; വീഴ്ചയില്ലെന്ന് വിശദീകരിച്ച് കെഎസ്ഇബി അധിക്യതർ.. ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ ഇലക്ട്രിക് ലൈനിൽ തോട്ടി തട്ടി യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബി യുടെ വീഴ്ച ഉണ്ടെന്ന് നാട്ടുകാർ.എഞ്ചിനീയറിംഗ് ബിരുദധാരിയായ കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടിൽ തോമസിൻ്റെ മകൻ ടിബിൻ (21) ആണ് കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് തോട്ടിയുമായി മടങ്ങുന്നതിനിടയിൽ 33 കെ വി ലൈനിൽ തോട്ടി തട്ടി ഷോക്കേറ്റ്Continue Reading

തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് 60 ലക്ഷം രൂപ ചിലവിൽ.. കയ്പമംഗലം: മതിലകം ഗ്രാമപഞ്ചായത്ത്‌ തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായി പണികഴിപ്പിച്ച സാംസ്ക്കാരിക നിലയത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. സാംസ്ക്കാരിക നിലയങ്ങൾക്കും അതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലൈബ്രറികൾക്കുമുള്ളContinue Reading

ആലപ്പുഴയിൽ ബിജെപി നേതാവിൻ്റെ കൊലപാതകം; ഇരിങ്ങാലക്കുടയിൽ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.. ഇരിങ്ങാലക്കുട: അഡ്വ: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സംഘ പരിവാറിൻ്റെ നേത്യത്വത്തിൽ പ്രകടനം. കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഠാണ വിലെത്തി തിരിച്ച് ബസ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സഹകാര്യവാഹ് കണ്ണൻ,ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി രവീന്ദ്രൻContinue Reading

കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് നൂറ് വയസ്സ്; ഭൂമി ദാനം ചെയ്തവരെയും കോവിഡ് പ്രതിരോധ പ്രവർത്തകരെയും ആദരിച്ച് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട:കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. 1921-ൽ കാട്ടൂരിലെ തോമസ് കെ.ആലപ്പാട്ടും പാനികുളം കുഞ്ഞിപ്പാലുവും ചേർന്ന് സൗജന്യമായി നൽകിയ ഒരേക്കർ മുപ്പത്തിയൊമ്പത് സെന്റ് സ്ഥലത്താണ് കാട്ടൂർ സാമൂഹ്യ ആരോഗ്യContinue Reading

പരീക്ഷാ ഫീസ് അടച്ചിട്ടും ഹാൾ ടിക്കറ്റ് ലഭിച്ചില്ല; ലോർഡ്സ് അക്കാദമിയിലെ മുപ്പതോളം വിദ്യാർഥികൾ പ്രതിസന്ധിയിൽ; വീഴ്ച സർവകലാശാലയുടെതെന്ന് വിശദീകരിച്ച് അക്കാദമി അധികൃതർ.. ഇരിങ്ങാലക്കുട: ഹാൾ ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് മുപ്പതോളം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന് ഉറപ്പായി. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഭാരതീയാർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസകേന്ദ്രമായ ലോർഡ്സ് അക്കാദമിയിലെ വിദ്യാർഥികളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എംബിഎ, എംകോം, എംസിഎ, ബികോം കോഴ്സുകളിലെ വിവിധ വർഷങ്ങളിലെ പരീക്ഷകൾക്കായി നേരത്തെ തന്നെContinue Reading

മാറ്റി വച്ച കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉൽസവം ഏപ്രിൽ 15 ന് ചടങ്ങുകൾ മാത്രമായി; ഈ വർഷത്തെ ഉത്സവം മേയ് 12 ന് വിപുലമായ പരിപാടികളോടെ… ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച ഉത്സവം എപ്രിൽ 15ന് കൊടിയേറി 25 ന് രാപ്പാളിൽ ആറാട്ടോടുകൂടി നടത്താനും ഇക്കൊല്ലത്തെ ഉത്സവം മേയ് 12 ന് കൊടിയേറി മെയ് 22ന് കൂടപ്പുഴയിൽ ആറാട്ടോടെ നടത്താനും തെക്കേ ഊട്ടുപുരയിൽ ചേർന്ന ഉൽസവ സംഘാടക സമിതി യോഗത്തിൽContinue Reading

ഐടിയു ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം..   ഇരിങ്ങാലക്കുട: 2020-21 വർഷത്തിൽ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം.2000 കോടിയോളം ബിസിനസ്സുള്ള ,ആർബിഐ യുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന അർബൻ ബാങ്കായ ഐടിയു ബാങ്കിൻ്റെ നിക്ഷേപങ്ങൾക്ക് ആർബിഐ യുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ആധുനിക സേവനങ്ങളായ യുപിഐ പേയ്മെൻ്റ് സിസ്റ്റങ്ങളായ ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയും എട്ട് ഇൻഷുറൻസ് കമ്പനികളുടെ പോളിസികളും സേവനങ്ങളും ബാങ്കിൽ ലഭ്യമാണ്.ശ്രീനാരായണ ഹാളിൽContinue Reading

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ” സവിഷ്ക്കാര”ക്ക് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി; ഭിന്നശേഷി സഹോദരങ്ങൾക്ക് സ്വതന്ത്ര്യവും സ്വയം പര്യാപ്തവുമായ ജീവിതം ഉറപ്പാക്കാൻ സമൂഹം മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: ഭിന്നശേഷി സഹോദരങ്ങളുടെ ശാരീരികവും മാനസികവുമായ പരിമിതികളെ മറികടക്കാൻ ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിച്ച് വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായContinue Reading