കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു. കൊടുങ്ങല്ലൂർ: കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു.രണ്ടു പേർക്ക് പരിക്ക്. പത്തനംതിട്ട തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണൻ്റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ശ്രീനാരായണപുരം അഞ്ചാംപരത്തിയിലായിരുന്നു അപകടം.Continue Reading