കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇരിങ്ങാലക്കുട മേഖലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ.. ഇരിങ്ങാലക്കുട: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മേഖലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ തഹസിൽദാർ പി കെ ശ്രീരാജ്കുമാർ ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നല്കി. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ മൈതാനത്ത് നടന്ന നഗരസഭതല പരിപാടിയിൽ ചെയർപേഴ്സൻ സോണിയഗിരി പതാക ഉയർത്തി. കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.Continue Reading

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ അനിൽ മാന്തുരുത്തി അന്തരിച്ചു. ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിൽ രണ്ടാം വാർഡ് മെമ്പറുമായ മാന്തുരുത്തി വീട്ടിൽ പരേതരായ നാരായണൻ്റെയും കല്യാണിയുടെയും മകൻ അനിൽ മാന്തുരുത്തി (48) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 2000, 2005, 2010 വർഷങ്ങളിലും പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, മാള മൾട്ടിപ്പർപ്പസ്Continue Reading

രാഷ്ട്രപതിയുടെ മെഡൽ തിളക്കവുമായി ഷീബ അശോകൻ ചാലക്കുടി:സ്ത്യുതർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ഷീബ അശോകൻ തൃശൂർ റൂറൽ ജില്ലാ പോലീസിന് അഭിമാനമായി. തൃശൂർ റൂറൽ ജില്ലയിലെ ആലത്തൂർ സ്വദേശിനിയാണ്. 2002 ൽ പോലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച ഷീബ തുടർന്ന് ചാലക്കുടി, അതിരപ്പിള്ളി, ചാലക്കുടി സി ഐ ഓഫീസ്, എന്നിവിടങ്ങളിൽ പ്രവൃത്തിയെടുക്കുകയും ഇപ്പോൾ പുതുക്കാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറായി സേവനമനുഷ്ടിച്ച് വരികയുമാണ്. ഈ കാലയളവിൽContinue Reading

തൃശ്ശൂർ ജില്ലയിൽ 5,520 പേർക്ക് കൂടി കോവിഡ്, 1,515 പേർ രോഗമുക്തരായി തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച (25/01/2022) 5,520 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 840 പേരും വീട്ടു നിരീക്ഷണത്തിലുള്ള 20,130 പേരും ചേർന്ന് 26,490 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,515 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,93,276 ആണ്. 5,63,373Continue Reading

കയ്പമംഗലത്തെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിലെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ തീരുമാനം. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കിവരുന്ന പൊതുമരാമത്ത് വകുപ്പ് തല ജോലികളുടെ നിര്‍മാണപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ കയ്പമംഗലം മണ്ഡലത്തിലെ ചാമക്കാല അഴീക്കോട് റോഡ്, മൂന്നുപീടിക റോഡ്, കാടും കാടലും പദ്ധതി റോഡ് തുടങ്ങി മണ്ഡലത്തില്‍ നടക്കുന്നContinue Reading

വെള്ളാനിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പിൽ ജിബിൻരാജ് (24), ബിബിൻ രാജ് (22) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളാനി റേഷൻ കടയ്ക്ക് പരിസരത്ത് വച്ചായിരുന്നു സംഭവം. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും വെള്ളാനി സ്വദേശിയായ വിനോദിൻ്റെ ആക്ടിവ സ്കൂട്ടറാണ് പ്രതികൾContinue Reading

തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു… ഇരിങ്ങാലക്കുട: മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.തളിയക്കോണം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ (73) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മകൻ നിധിൻ്റെ മേൽ ജനലിലൂടെ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയിട്ടുമുണ്ടായിരുന്നു. ഉണർന്ന നിധിൻ മുറിയുടെContinue Reading

കോവിഡ് തീവ്ര വ്യാപനം; തൃശൂർ ജില്ല ” ബി ” കാറ്റഗറിയിൽ; പൊതുപരിപാടികൾക്ക് വിലക്ക്; മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം.. തൃശൂർ: കോവിഡ് വ്യാപനത്തിൻ്റെ പുതിയ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല “ബി” കാറ്റഗറിയിൽ. ഇത് അനുസരിച്ച് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം നടത്തണം. വിവാഹ, മരണാനന്തരചടങ്ങുകൾക്ക് 20 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.Continue Reading

മുൻനഗരസഭാ ചെയര്‍മാന്‍ കെസി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു. ഇരിങ്ങാലക്കുട: മുന്‍ നഗരസഭാ ചെയര്‍മാന്‍ ഗാന്ധിഗ്രാം ഈസ്റ്റ് കിളിയന്തറ വീട്ടില്‍ കെ.സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ (93) അന്തരിച്ചു. 1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ഗാന്ധിഗ്രാം ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു. സിപിഐ പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1999 ലാണ് ഇദ്ദേഹം നഗരസഭാ ചെയര്‍മാനായത്. വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ടായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ-കൊച്ചമ്മു (റിട്ട: ഹെഡ്മിസ്ട്രസ്സ്, ഗവ.ഗേള്‍സ് എല്‍പിContinue Reading

ഞായറാഴ്ചയിലെ മിനി ലോക്ഡൗണ്‍; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍;എങ്ങും പോലീസിന്റെ കര്‍ശന പരിശോധന; ഇരിങ്ങാലക്കുടയില്‍ 40 പേര്‍ക്കെതിരെയും കാട്ടൂരില്‍ 25 പേര്‍ക്കെതിരെയും ലോക്ഡൗൺ ലംഘനത്തിന് നോട്ടീസ്; ഇരിങ്ങാലക്കുടയില്‍ ഏഴു ബൈക്കുകളും കാട്ടൂരില്‍ 17 ബൈക്കുകളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: മിനി ലോക്ഡൗണിലെ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ച സാഹചര്യമായിരുന്നു ഇന്ന്. രാവിലെ മുതല്‍ പ്രധാന പ്പെട്ട ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന പരിശോധനയായിരുന്നു ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ പരിധിയില്‍ ഠാണാ, മാപ്രാണം,Continue Reading