വയോജന പുരസ്കാരനേട്ടത്തിൽ ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ… ഇരിങ്ങാലക്കുട: വയോജന സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വയോസേവന അവാർഡ് നേട്ടവുമായി ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ.കേരളത്തിലെ 27 ട്രൈബ്യൂണലുകളിൽ നിന്നാണ് മികച്ച രീതിയിൽ വയോജനസംരക്ഷണ നിയമം നടപ്പിലാക്കിയതിന് ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചെയർപേഴ്സൻ ആയിട്ടുള്ള സമിതിയാണ് വയോജനക്ഷേമ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ട്രിബ്യൂണൽ, വ്യദ്ധസദനം എന്നിവയെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന്Continue Reading

എറിയാട് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ:എറിയാട് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ചൈതന്യ നഗറിനു സമീപം ആൾ താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാങ്ങറാം പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം റിയാസ് ഒളിവിലായിരുന്നു. ഇയാൾക്കു വേണ്ടി പോലീസ് കഴിഞ്ഞ രാത്രിയിലും ബന്ധുവീടുകൾ ഉൾപ്പെടെ പലContinue Reading

കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു കൊടുങ്ങല്ലൂർ: യുവാവ് ക്രൂരമായി വെട്ടി പരിക്കേല്പിച്ച വസ്ത്രവ്യാപാര സ്ഥാപന ഉടമയായ യുവതി മരിച്ചു. എറിയാട് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന കട നടത്തുന്ന കലാപള്ള നാസറിന്‍റെ ഭാര്യ റിൻസി (35) ആണ് മരിച്ചത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ റിയാസ് (28) ആണ് ഇവരെ വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രി എട്ടിന് എറിയാട് ബ്ലോക്കിനു സമീപത്തുവച്ചാണ് റിൻസിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളുമായി കടയിൽനിന്നു സ്കൂട്ടറിൽ വീട്ടിലേക്കുContinue Reading

കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. കാറളം നെടുമങ്ങാട് വീട്ടിൽ ഷാഫിർ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടിൽ രാഹുൽ (23) എന്നിവരെയാണ് സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘംContinue Reading

കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ ധർണ്ണ… ഇരിങ്ങാലക്കുട: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി, കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു.പാർട്ടി മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന: സെക്രട്ടറി രതീഷ് കുറുമാത്ത്,Continue Reading

ചാലക്കുടിപ്പുഴയില്‍ വെള്ളമുയര്‍ന്ന് 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്ന് സന്ദേശം; അന്നമനടയില്‍ ജനം കണ്ടത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്‍… ചാലക്കുടി: ‘ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു. അന്നമനട പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഫെറിക്കടവ് പ്രദേശത്ത് വെള്ളം കയറി 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു…ഇവരെ പുളിക്കക്കടവിലേക്ക് എത്തിക്കുന്നതിനിടയിലാണ് പുഴയില്‍ വീണ് ഒരാളെ കാണാതായത്..’ അന്നമനട പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററിലേക്ക് ഫോണ്‍ സന്ദേശമെത്തിയതോടെ റവന്യൂ, പൊലീസ്, ആരോഗ്യം, അഗ്‌നിസുരക്ഷാContinue Reading

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയായ ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിക്ക് കുത്തേറ്റു.. ഇരിങ്ങാലക്കുട: പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത സഹപഠിയായ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട മെയിന്‍ റോഡിലെ സ്വകാര്യകോളേജായ ജ്യോതിസ്സിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസ് മകന്‍ ടെല്‍സന്‍ (19) നാണു കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കാറളം സ്വദേശി ഷാഹില്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പോലീസ് പിടികൂടി. ഇന്നുContinue Reading

ഇരിങ്ങാലക്കുട ഠാണാ- ചന്തക്കുന്ന് വികസനം; സാമൂഹികാഘാതപഠനത്തിന് തുടക്കമായി; കരട് റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും; പദ്ധതിയോട് അനുകൂല പ്രതികരണങ്ങളെന്ന് വിവരശേഖരണ സംഘം… ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസനം യാഥാർഥ്യമാക്കുന്നതിൻ്റെ മുന്നോടിയായുള്ള സാമൂഹികാഘാതപഠനത്തിന് തുടക്കമായി .സാമൂഹികാഘാത പഠനം നടത്താൻ സംസ്ഥാനത്ത് അക്രിഡിറ്റേഷൻ ഉള്ള ഇരുപത് എജൻസികളിൽ ഒന്നായ കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ അസി.പ്രൊഫ. കെ വി സെബാസ്റ്റ്യൻ്റെ നേത്യത്വത്തിലുള്ള പതിനൊന്ന് പേർ അടങ്ങുന്ന വിദഗ്ധസംഘമാണ് പഠനത്തിന്Continue Reading

ഇരിങ്ങാലക്കുട ഠാണ – ചന്തക്കുന്ന് റോഡ് വികസനം; സാമൂഹികാഘാതപഠനം നാളെ ആരംഭിക്കും.. ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് റോഡ് വീതി കൂട്ടുന്നതിന്റെയും ജംഗ്ഷൻ വികസനത്തിന്റെയും ഭാഗമായുള്ള സാമൂഹികാഘാത പഠനം നാളെ ( മാർച്ച് 15) ആരംഭിക്കും. തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട – ഠാണ ചന്തക്കുന്ന് റോഡ്. സാമൂഹികാഘാത പഠനം പൂർത്തിയാകുന്നതോടെ സ്ഥലമേറ്റെടുക്കലും മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.Continue Reading

ഭവന നിർമ്മാണത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും കാർഷിക-ഉത്പാദന മേഖലക്കും മുൻഗണന നൽകി ആളൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ്… ഇരിങ്ങാലക്കുട: ആളൂർ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തേക്ക് 11.94 കോടി രൂപ വരവും 10.02 കോടി രൂപ ചെലവും ഉള്ള ബജറ്റ് അവതരിപ്പിച്ചു. 1.92 കോടി രൂപയുടെ മിച്ച ബജറ്റിന് ഭരണസമിതി യോഗം അംഗീകാരം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അവതരിപ്പിച്ച ബജറ്റിൽ ലൈഫ് ഭവനContinue Reading