മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി;ആസ്വാദകരുടെ മനം കവർന്ന് കടൽമുനമ്പ്.. ഇരിങ്ങാലക്കുട: മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം ആസ്വാദകരുടെ മനം കവർന്നത് മലയാളിയുടെ സാംസ്കാരിക നാട്യങ്ങളെ പരിഹസിക്കുന്ന കടൽ മുനമ്പും ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെ രാജ്യത്തെ എറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായ വാരണാസിക്ക് വന്ന് ചേരുന്ന സാംസ്കാരികവും ഘടനാപരവും രാഷ്ട്രീയവുമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ഹിന്ദി ചിത്രമായ ‘ ബാരഹ് ബൈ ബാരഹയും. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ നഗരസഭ, തൃശ്ശൂർContinue Reading

സുന്ദരിയായി ക്ലിയോപാട്ര; കടൽയാത്രയുടെ പുതിയ ലോകം തീർത്ത് മുസിരിസ് കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കടൽയാത്രയുടെ പുതിയ ലോകം തീർത്ത് ക്ലിയോപാട്രയും മുസിരിസ് പൈതൃക പദ്ധതിയും. കോട്ടപ്പുറത്ത് നിന്നും കടലിലേക്കുള്ള ആദ്യ സഞ്ചാര സംവിധാനമാണ് ക്ലിയോപാട്ര എന്ന ആഡംബര യാത്രാ ബോട്ടിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയും കേരളാ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും സംയുക്തമായാണ് കടൽയാത്രാ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പുറം ആംഫി തീയേറ്റർ പരിസരത്ത് അഡ്വContinue Reading

ബലാൽസംഗകേസില്‍ കരൂപ്പടന്ന സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ട് കോടതി വിധി .. ഇരിങ്ങാലക്കുട: ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ കരൂപ്പടന്ന കടലായി നെടുങ്ങാണത്തുക്കുന്ന് കള്ളിപറമ്പില്‍ വീട്ടില്‍ റഷീദ് (43) നെ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്തു വര്‍ഷം തടവിനും കൂടാതെ 30,000 രൂപ പിഴയും അടക്കാനും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുContinue Reading

മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയിറങ്ങും; ‘ കടൽമുനമ്പ്’ ൻ്റെ പ്രദർശനം നാളെ രാവിലെ 10 ന്.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയിറങ്ങും.2014 ൽ കോഴിക്കോട് നടന്ന ചുംബന സമരത്തെ പ്രമേയമാക്കിയുള്ള മലയാള ചിത്രമായ ‘ കടൽ മുനമ്പ് രാവിലെ 10 നും ഹിന്ദി ചിത്രമായ ബാര ബൈContinue Reading

മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി മലയാള ചിത്രമായ ആണ്ടാൾ. ഇരിങ്ങാലക്കുട: മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി മലയാള ചിത്രമായ ആണ്ടാൾ. 2018ൽ സംസ്ഥാന അവാർഡ് നേടിയ ‘ കാന്തൻ – ദ ലവർ ഓഫ് കളർ’ ഒരുക്കിയ ഷെറീഫ് ഈസ സംവിധാനം ചെയ്ത ചിത്രം ഗവി, നെല്ലിയാമ്പതി, കളത്തുപ്പുഴ തുടങ്ങിയ കാടുകളിൽ പ്രതികൂലContinue Reading

ഠാണ – ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി; പബ്ലിക് ഹീയറിംഗ് ഏപ്രിൽ 22ന്… ഇരിങ്ങാലക്കുട: പട്ടണത്തിൻ്റെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ – ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ . ആർ .ബിന്ദു അറിയിച്ചു . തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ഇരിഞ്ഞാലക്കുടContinue Reading

മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചു; പിതാവും മകനുമടക്കം മൂന്നുപേര്‍ പ്രതികള്‍ പിടിയില്‍ ഇരിങ്ങാലക്കുട: ബാറിനു മുന്നില്‍ വച്ച് മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ മാസം 18 ന് സെവന്‍സീസ് ബാറിന് മുന്‍പില്‍ വെച്ചാണ് സംഭവം. കാട്ടൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരുമ്പന്‍ ഷാജിക്കാണ് തലക്കടിയേറ്റത്. പ്രതികളായ ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശികളായ കൊഴിഞ്ഞംപറമ്പ് വീട്ടില്‍ മണി (64), മണിയുടെ മകന്‍ ജിതോഷ്Continue Reading

കേരളത്തിന്റെ മത്സ്യോത്പാദനം ആറ് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ കൊടുങ്ങല്ലൂർ: മത്സ്യോത്പാദന മേഖലയിലെ ശോഷണം പരിഹരിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായി മത്സ്യോത്പാദനം ആറ് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ, കാസർകോട്, മലപ്പുറം ജില്ലകളിൽ ആരംഭിച്ച ഫിഷറീസ് സ്റ്റേഷനുകളോടൊപ്പമാണ് അഴീക്കോട് സ്റ്റേഷനുംContinue Reading

ഇരിങ്ങാലക്കുടയിൽ സ്വകാര്യബസ്സിടിച്ച് യുവതിക്ക് പരിക്ക്. ഇരിങ്ങാലക്കുട: അമിത വേഗതയിലായിരുന്നു സ്വകാര്യ ബസ്സ് ഇടിച്ച് യുവതിക്ക് പരിക്ക്. ഇരിങ്ങാലക്കുട ജെ ആന്റ് ജെ ഇന്‍ഫോടെക് ജീവനക്കാരി കാട്ടൂര്‍ സ്വദേശിനി കാവ്യ (30) ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ സ്‌കൂട്ടറില്‍ ജോലിക്കു വരുമ്പോഴാണ് അപകടം. ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ സ്റ്റാന്റിലേക്ക് പോയികൊണ്ടിരുന്ന സെന്റ് ജോണ്‍ എന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നു.Continue Reading

തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസികളുടെ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്ര പദയാത്ര ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വക വെക്കാതെ മാര്‍തോമ സ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ഥകേന്ദ്രത്തിലേക്കു കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ നടത്തിയ പദയാത്ര ക്രൈസ്തവ വിശ്വാസ തീഷണതയുടെ സാക്ഷ്യമായി മാറി. നോമ്പിന്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് കൈകളില്‍ ജപമാലയും പേപ്പര്‍ പതാകയും കുരിശുമേന്തി ചുണ്ടില്‍ പ്രാര്‍ഥനകളുരുവിട്ടായിരുന്നു വിശ്വാസികള്‍ പദയാത്രയില്‍Continue Reading